ചെന്നൈ: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ചെന്നൈയുടെ തെക്കൻ തീരത്ത് എട്ട് ഒലിവ് റിഡ്ലി കടലാമകൾ ചത്തനിലയിൽ കണ്ടെത്തി.
ആമകൾ കൂടുകൂട്ടുന്നതിന്റെ വാർഷിക സീസൺ ആരംഭിച്ചതോടെയാണ് മരണങ്ങളും കൂടിയിരിക്കുന്നത്.
ചൊവ്വാഴ്ച തിരുവാൻമിയൂർ കടപ്പുറത്ത് രണ്ട് ഒലിവ് റിഡ്ലികളുടെയും നാലെണ്ണം ഇഞ്ചമ്പാക്കത്തിന് സമീപവുമാണ് കണ്ടത്.
വനംവകുപ്പിനെ വിവരമറിയിച്ചതിന് ശേഷം നാട്ടുകാർ ഇഞ്ചമ്പാക്കത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു.
വാരാന്ത്യത്തിലും ഏതാനും ആമകളെ മരിച്ച നിലയിൽ കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു.
2023 ഡിസംബർ ആദ്യം എന്നൂരിൽ ഉണ്ടായ എണ്ണ ചോർച്ച നഗരത്തിലെ കടൽത്തീരങ്ങളിൽ കൂടുകൂട്ടാൻ വരുന്ന ഒലിവ് റിഡ്ലി കടലാമകൾക്ക് അപകടം ഉണ്ടാക്കിയേക്കാമെന്ന ആശങ്ക ഉയർത്തിയിരുന്നു.
എന്നാൽ ആമകളുടെ മരണകാരണം എണ്ണ ചോർച്ച മൂലമല്ലന്ന് വൈൽഡ് ലൈഫ് വാർഡൻ ഇ.പ്രശാന്ത് പറഞ്ഞു.
150 മുതൽ 200 വരെ കടലാമകളുള്ള തീരം സാധാരണമാണ് അവിടെ ആമകൾക്ക് കുഴപ്പമൊന്നുമില്ലന്നും . സമീപകാലങ്ങളിൽ കണ്ടെത്തുന്ന ചത്ത ആമകളിൽ , പരിക്കിന്റെ പാടുകൾ ഉണ്ടെന്നും മൃഗഡോക്ടർ സ്ഥിരീകരിച്ചു,
അതിനാൽ അവ ബോട്ടുകളിൽ ഇടിച്ചതാകാം എന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.
വെള്ളത്തിൽ ചത്ത കടലാമകളെ കടലിലെ ഒഴുക്ക് കരയിലേക്ക് കൊണ്ടുവരുന്നതാനെന്നും അവർ കൂട്ടിച്ചേർത്തു.