മോഹൻലാൽ ചിത്രം ‘ആറാട്ടിന്റെ’ റിവ്യു പറഞ്ഞതിനെ തുടർന്നാണ് സന്തോഷ് വർക്കി മലയാളികൾക്ക് സുപരിചിതനായത്.
‘ആറാട്ടണ്ണൻ’ എന്നറിയപ്പെടുന്ന ഇയാൾ പിന്നീട് പുറത്തിറങ്ങിയ സിനിമകളുടെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിലും വൈറലായി.
ഇപ്പോഴിതാ തനിക്കൊരു ഗേൾഫ്രണ്ടിനെ വേണമെന്ന ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് സന്തോഷ് വർക്കി.
ഞാൻ ഇത്രയും വൈറലായിട്ടും ഇതുവരെ ഗേൾഫ്രണ്ടിനെ കിട്ടിയില്ല. തൊപ്പിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഗേൾഫ്രണ്ടായി.
നമുക്ക് മാത്രം കിട്ടണില്ല. എല്ലാം തുറന്നുപറയുന്നതാണ് പ്രശ്നം.
തൊപ്പിയൊക്കെ വളരെ റൊമാന്റിക്കായിട്ടാണ് പോകുന്നത്. ഞാൻ വൈറലായിട്ട് അടുത്തമാസം ആകുമ്പോഴേക്ക് രണ്ട് വർഷമാകും.
എന്നിട്ടും സുന്ദരിയായ ഒരു പെൺകുട്ടി പോലും എന്റെയടുത്ത് വന്നിട്ടില്ല. കുറച്ച് കഴിഞ്ഞാൽ എന്റെ നല്ല സമയം തുടങ്ങും.
നിത്യാ മേനോന്റെ കാര്യം പറഞ്ഞ് ആറ് മാസം നടന്നെങ്കിലും ഗുണമൊന്നും കിട്ടിയില്ല.
വളരെ സുന്ദരിയായ കുട്ടി ഗേൾഫ്രണ്ടായി വന്നിരുന്നെങ്കിൽ നന്നായേനെ.
ആരെങ്കിലുമുണ്ടെങ്കിൽ സമീപിക്കുക എന്നിങ്ങനെയാണ് സന്തോഷ് വർക്കി പറഞ്ഞത്.
ഇത് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.
അക്ഷയയിൽ അപേക്ഷ കൊടുത്താൽ ചിലപ്പോൾ സെറ്റാകും, പെൺകുട്ടികൾക്കുമുണ്ടാകില്ലേ അവരുടേതായ ആഗ്രഹങ്ങൾ തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.