ചെന്നൈ: ക്രിസ്മസ് ന്യൂ ഇയർ വെക്കേഷൻ കഴിഞ്ഞ് ബെംഗളുരുവിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ തമിഴ്നാട്ടിൽ അപകടത്തിൽ പെട്ടു.
ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടമുണ്ടായത്. ബെംഗളൂരു വിദ്യാരണ്യപുരയിൽ താമസിക്കുന്ന മലയാളികളായ അരുൺ 36 ഭാര്യ അഞ്ജലി 30 മകൻ അഭിനവ് 9 എന്നിവരാണ് കാറിൽ യാത്ര ചെയ്തിരുന്നത്.
പാലക്കാട് നിന്നും ബെംഗളുരുവിലേക്ക് പോകുകയായിരുന്ന കാർ തമിഴ്നാട്ടിലെ ധർമ്മപുരിക്ക് സമീപം നല്ലമ്പള്ളിയിൽവെച്ചാണ് അപകടത്തിൽപെട്ടത്.
കാർ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ രണ്ട് ലോറികൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.
കാർ ഉണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപെട്ടു. ആരുടേയും പരിക്കുകൾ സാരമുള്ളതല്ല.
അപകടത്തെ തുടർന്ന് സേലം ബെംഗളൂരു ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപെട്ടു. തുടർന്ന് പോലീസുകാരെത്തിയാണ് ഗതാഗതം സുഗമമം ആക്കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.