കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തതില്‍ കേരളത്തിന് അകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും. ഒരേപോലെ നിരൂപക-പ്രേക്ഷക പ്രശംസയും തിയറ്ററിൽ വൻ വിജയമായി തീർന്ന മമ്മൂട്ടി ചിത്രം കാതൽ ഒടിടിയിൽ എത്തി.
തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് കാതൽ ദി കോറിന്റെ ഒടിടി സംപ്രേഷണം കഴിഞ്ഞ ദിവസം രാത്രി മുതൽ ആരംഭിച്ചിരിക്കുന്നത്.
ആമസോൺ പ്രൈം വീഡിയോയ്ക്കാണ് മമ്മൂട്ടി ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്.
ചിത്രം പ്രൈം വീഡിയോയിൽ എത്തിയെങ്കിലും ആമസോൺ പ്രൈമിന്റെ എല്ലാ ഉപയോക്താക്കൾക്കും കാതൽ നിലവിൽ കാണാൻ സാധിക്കില്ല.
റെന്റ് (വാടക) അടിസ്ഥാനത്തിലാണ് ചിത്രം നിലവിൽ ആമസോൺ ഒടിടിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ പ്രൈം ഉപയോക്താക്കളും മമ്മൂട്ടി ചിത്രം കാണാൻ പണം ചിലവഴിക്കണം.
നവംബറിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് കാതൽ. സംസ്ഥാന അവാർഡ് ജേതാവ് ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ജ്യോതികയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.