Read Time:55 Second
ബെംഗളൂരു: സൗത്ത് കൊടുവള്ളിയിൽ നിന്ന് ഡിസംബർ 30 മുതൽ കാണാതായ വിദ്യാർഥി ബെംഗളൂരുവിൽ എത്തിയതായി വിവരം.
കുട്ടിയെ കുറിച്ച് വിവരം ലഭിച്ചതായി കൊടുവള്ളി എസ്.ഐ. അനൂപ് അരീക്കര അറിയിച്ചു.
സൗത്ത് കൊടുവള്ളി ഇടക്കണ്ടിവീട്ടിൽ അഷ്റഫിന്റെ മകൻ ആദിൽ ബിൻ അഷ്റഫിനെ(14) ആണ് കാണാതായത്.
കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ ആദിൽ ബിൻ അഷ്റഫ് മുപ്പതിന് വൈകീട്ട് കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിൽ കയറി 31-ന് രാവിലെ ബെംഗളൂരു യശ്വന്ത്പുർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതായാണ് വിവരം.