ചെന്നൈ: തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലെ ഉൾപ്രദേശങ്ങളിൽ വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതുമൂലം തെക്കൻ ജില്ലകളിലെ ഉൾപ്രദേശങ്ങളിലും തീരദേശ ജില്ലകളിലും വടക്കൻ ജില്ലകളിലെ ഉൾപ്രദേശങ്ങളിലും പലയിടത്തും മഴ പെയ്തിട്ടുണ്ട്.
ഇതിന്റെ ഫലമായി തെക്ക്-പടിഞ്ഞാറൻ ബംഗാൾ, തെക്ക്-കിഴക്കൻ അറബിക്കടൽ മേഖലകളിൽ നിലനിൽക്കുന്ന അന്തരീക്ഷചംക്രമണത്തെ തുടർന്ന് തമിഴ്നാട്ടിൽ മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ പലയിടത്തും ഇടിയോടും മിന്നലോടും കൂടിയ മിതമായ മഴയും ചെങ്കൽപട്ട്, കാഞ്ചീപുരം ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴമുന്നറിയിപ്പുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്,
ചെന്നൈ, തിരുവള്ളൂർ, റാണിപ്പേട്ട്, വെല്ലൂർ, തിരുവണ്ണാമലൈ, വില്ലുപുരം, നെല്ലൈ, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിലും പുതുച്ചേരിയിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട് എന്നും ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു..
അതിനിടെ, കനത്ത മഴയ്ക്ക് സാധ്യതയുള്ള ചെങ്കൽപട്ട്, കാഞ്ചീപുരം ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പലയിടങ്ങളിലും ഇന്ന് പുലർച്ചെ നാല് വരെ കനത്ത മഴയാണ് ലഭിച്ചത്.
നാളെയും (09-01-2024) മറ്റന്നാളും (10-01-2024) തെക്കൻ ജില്ലകളിൽ ചിലയിടങ്ങളിലും വടക്കൻ ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിലും, പുതുച്ചേരി, കാരയ്ക്കൽ, ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. കന്യാകുമാരി, നെല്ലായി, തൂത്തുക്കുടി, തെങ്കാശി, രാമനാഥപുരം ജില്ലകളിലാണ് മഴ കണക്കാണ് സാധ്യതയുള്ളത് എന്നും ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൂടാതെ മറ്റന്നാൾ വടക്കുകിഴക്കൻ മൺസൂൺ അവസാനിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ കൂട്ടിച്ചേർത്തു.