Read Time:1 Minute, 7 Second
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരിന്.
62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
ഇത് നാലാം തവണയാണ് കണ്ണൂരിന്റെ കിരീടനേട്ടം.
949 പോയിന്റുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്.
കഴിഞ്ഞ വര്‍ഷം കോഴിക്കോടിനായിരുന്നു സ്വര്‍ണക്കപ്പ്.
938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തുെമത്തി.
വൈകിട്ട് അഞ്ചുമണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാടനം ചെയ്യുന്ന സമാപനസമ്മേളനത്തിൽ നടൻ മമ്മൂട്ടി ആണ് മുഖ്യാതിഥി.
മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ, സജി ചെറിയാൻ എന്നിവർ പങ്കെടുക്കും.