Read Time:1 Minute, 6 Second
ബെംഗളൂരു: റോഡിലെ സ്പീഡ് ബ്രേക്കർ മുറിച്ചുകടന്ന ശേഷം ബസ് തെന്നി റോഡിന്റെ സൈഡിലേക്ക് മറിഞ്ഞു.
അപകടത്തിൽ ബസിലുണ്ടായിരുന്ന ഇരുപതിലധികം യാത്രക്കാർക്ക് പരിക്കേറ്റതായാണ് അറിയുന്നത്.
ഹോസ്കോട്ട് താലൂക്കിലെ ചിന്താമണി-ഹോസ്കോട്ട് ഹൈവേയിൽ ബനഹള്ളി ഗേറ്റിന് സമീപമാണ് സംഭവം.
ബെംഗളൂരുവിൽ നിന്ന് ചിന്താമണിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ 20ലധികം യാത്രക്കാർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ഹൊസ്കോട്ട് നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹൊസ്കോട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.