ചെന്നൈ : തിങ്കളാഴ്ച നഗരത്തിൽ പെയ്ത മഴയിൽ പുസ്തകങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ കാര്യമായ നഷ്ടം നേരിടുന്നതായി ചെന്നൈ പുസ്തക മേളയിലെ പ്രസാധകർ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാത്രി മുതൽ ചെന്നൈയിൽ പെയ്ത മഴ വൈഎംസിഎ കാമ്പസിലെ ഗ്രൗണ്ടിനെ ദുരിതത്തിലാക്കി.
മണൽ മൈതാനം ചെളിയായി മാറിയത് മേളയിലെത്താൻ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി.
മഴവെള്ളം മേള നടന്ന ഗ്രൗണ്ട് വെള്ളത്തിലായതിനാൽ ചില കടകൾ ഇതിനോടൊപ്പം ഒലിച്ചുപോകുകയും പുസ്തകങ്ങൾ നശിക്കുകയും ചെയ്തു.
ഇക്കാരണത്താൽ, മേള ആരംഭിച്ച ഇത്രെയും വർഷത്തിന് ശേഷം ആദ്യമായി ചെന്നൈ ബുക്ക് ഫെയർ അറ്റകുറ്റപ്പണികൾക്കായി ജനുവരി 3 ന് അടക്കേണ്ടി വന്നിരുന്നു.
അതേസമയം 1993ൽ ക്വയ്ദ്-ഇ-മില്ലത്ത് ഗവൺമെന്റ് കോളേജ് ഫോർ വിമൻ ഫെയർ ഗ്രൗണ്ടിൽ തീപിടിത്തമുണ്ടായ സമയത്താണ് പുസ്തകമേളയ്ക്ക് ഇതിനുമുൻപ് ഇടവേള കിട്ടിയത് എന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പറഞ്ഞു.
എന്നാൽ ചെന്നൈ ബുക്ക് ഫെയർ ഇന്ന് മുതൽ പ്ലാൻ അനുസരിച്ച് പ്രവർത്തിക്കും. “മഴയിൽ രണ്ടോ മൂന്നോ സ്റ്റാളുകൾക്ക് മാത്രമാണ് കേടുപാടുകൾ സംഭവിച്ചത്. അത് നന്നാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട് എന്നും ബപാസി എക്സിക്യൂട്ടീവ് അംഗം സെന്തിൽനാഥൻ പറഞ്ഞു.