Read Time:57 Second
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊല. ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു.
തഞ്ചാവൂർ സ്വദേശി ഐശ്വര്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഐശ്വര്യയുടെ പിതാവിനെയും നാല് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു
ഡിസംബർ 31നാണ് നവീൻ എന്ന യുവാവുമായി ഐശ്വര്യയുടെ വിവാഹം നടന്നത്.
ജനുവരി 2ന് മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ പിതാവ് പോലീസിൽ പരാതി നൽകി.
ദമ്പതികളെ കണ്ടെത്തിയ പോലീസ് പെൺകുട്ടിയെ അച്ഛനൊപ്പം പറഞ്ഞുവിട്ടു.
ഇതിന് തൊട്ടടുത്ത ദിവസമാണ് ഐശ്വര്യയെ ഇവർ കൊലപ്പെടുത്തിയത്.