Read Time:54 Second
ചെന്നൈ: തമിഴ്നാട്ടിൽ പലയിടങ്ങളിലും മഴ ശക്തി പ്രാപിക്കുകയാണ്.
പലയിടങ്ങളിലും മഴ കനക്കുകയും ഉത്തഗൈ മല ചുരത്തിൽ കൂനൂരിനും മേട്ടുപ്പാളയത്തിനുമിടയിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കുന്നൂർ – മേട്ടുപ്പാളയം മലയോര ട്രെയിൻ 11 വരെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
മഴ ഇനിയും കനക്കുമെന്ന മുന്നറിയിപ്പും മഴ മൂലം ട്രാക്കിൽ മണ്ണിടിച്ചിലുമുണ്ടായതിനാലുമാണ് മലയോര ട്രെയിൻ സർവീസ് റദ്ദാക്കിയതായി സേലം കോട്ടം റെയിൽവേ അഡ്മിനിസ്ട്രേഷൻ അറിയിപ്പ് നൽകിയത്.