ബെംഗളൂരു: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് ആഹാരം കഴിക്കുന്നത് ഇപ്പോള്‍ പുതുമയായ കാര്യമല്ല.
ഇഷ്ടപ്പെട്ട ആഹാരം കഷ്ടപ്പെടാതെ മുന്നില്‍ എത്തിക്കാനാകുന്നു എന്നാണ് ചിലര്‍ ഇതിനെ പുകഴ്ത്താറുള്ളത്.
ഓണ്‍ലൈന്‍ ഡെലിവറി കൂടിക്കൂടി വരുന്ന ഈ സാഹചര്യത്തിൽ ഒരു ഡെലിവറി ബോയിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
സാധാരണയായി സ്വിഗ്ഗി, സൊമാറ്റോ കമ്പനികളെയാണ് ആഹാരം ഓര്‍ഡര്‍ ചെയ്യാനായി ഉപഭോക്താക്കള്‍ ആശ്രയിക്കാറ്.
ഈ കമ്പനികളുടെ ഡെലിവറി ഏജന്റുമാര്‍ കഴിയുന്നത്ര വേഗത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തി സ്റ്റാറുകള്‍ വാങ്ങാന്‍ ശ്രമിക്കും.
ഇവരുടെ യൂണിഫോമിലെ നിറവ്യത്യാസം ഏത് കമ്പനിക്കാര് എന്ന് നമുക്ക് പെട്ടെന്ന് തിരിച്ചറിയാനാകും.
എന്നാല്‍ സ്വിഗ്ഗിയുടെ യൂണിഫോമില്‍ സൊമാറ്റയുടെ ബാഗുമായി ഒരാളെ കണ്ടാലൊ.
അത്തരത്തിലൊരു കൗതുകചിത്രം സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം എത്തി.
ബംഗളൂരുവില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.
വൈറലായി മാറിയ ചിത്രത്തിന് നിരവധി കമന്റുകള്‍ ലഭിച്ചു. “വലിയ കമ്പനികളെ ഒത്തുച്ചേര്ക്കുന്ന ആള്; വേറെ ലെവല്‍’ എനിങ്ങനെ നീളുന്നു കമെന്റുകൾ.