Read Time:1 Minute, 5 Second
ചെന്നൈ: പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടത്തുന്നതിന് സ്ഥലംമാറ്റ പട്ടിക തയ്യാറാക്കാൻ ഡിജിപി ശങ്കർ ജിവാൾ ഉത്തരവിട്ടു.
ഇതനുസരിച്ച് മൂന്ന് വർഷമായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന പോലീസുകാരുടെ ലിസ്റ്റ് തയ്യാറാക്കി സ്ഥലംമാറ്റം നടത്താൻ സർക്കുലറിലൂടെ നിർദേശം നൽകി കഴിഞ്ഞു. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്ഥലംമാറ്റ ലിസ്റ്റുകൾ തയ്യാറാക്കിയത്.
ഡിണ്ടിഗലിലും തേനിയിലുമായി 80 ഓളം പൊലീസ് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റിയതായാണ് റിപ്പോർട്ട്.
ഡിണ്ടിഗൽ ഡിഐജി അഭിനവ് കുമാറാണ് 80 പൊലീസ് ഇൻസ്പെക്ടർമാരുടെ സ്ഥലം മാറ്റുന്നതിന് ഉത്തരവിട്ടത്.