ബെംഗളൂരു : ബെംഗളൂരു-ചെന്നൈ ഹൈവേയിൽ (എൻ.എച്ച്. 44) വാനിനു പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു.
എം. മീന (50), ഡി. ദേവയാനി (32), പി. സെയ്തു (55), എസ്. ദേവിക (50), വി. സാവിത്രി (42), കെ. കലാവതി (50), ആർ. ഗീത (34) ആണ് മരിച്ചത്.
നിർത്തിയിരുന്ന ടൂറിസ്റ്റ് വാനിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു.
തിരുപ്പത്തൂർ ജില്ലയിലെ നട്രംപള്ളിക്ക് സമീപം സന്ദയ്പള്ളി ഗ്രാമത്തിൽ പുലർച്ചെ 2.40ഓടെയാണ് അപകടം.
വാനിന്റെയും ലോറിയുടെയും ഡ്രൈവർമാർ 10 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേർ സ്ത്രീകളാണ്.
മരിച്ചവർ പേർനമ്പത്ത് ആശുപത്രിയിൽ നിന്നുള്ളവരായിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ഇവർ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി പോകും വഴിയാണ് അപകടം.
സ്കൂളിലേക്കുള്ള സ്മാർട്ട് ബോർഡുകളും കയറ്റി ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ലോറിയാണ് വാനിൽ ഇടിച്ചത്.
പരിക്കേറ്റവരെ കൃഷ്ണഗിരിയിലെയും തിരുപ്പത്തൂരിലെയും സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ നാട്രമ്പള്ളി പോലീസ് കേസെടുത്തു. തിരുപ്പത്തൂർ കലക്ടർ ഡി. ഭാസ്‌കര പാണ്ഡ്യനും ആശുപത്രിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.