ചെന്നൈ : പുതുക്കോട്ട ജില്ലയിലെ കണ്ടർവക്കോട്ടയ്ക്ക് സമീപം തച്ചങ്കുറിച്ചിയിൽ നടന്ന ജല്ലിക്കെട്ടിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് കഴിഞ്ഞ ദിവസം മരിച്ചു.
പുതുകോട്ടൈ ജില്ലയിലെ കണ്ഠർവക്കോട്ടയ്ക്കടുത്തുള്ള തച്ചങ്കുറിച്ചി ഗ്രാമത്തിലെ പ്രസിദ്ധമായ വിണ്ണെലുപ്പു അണ്ണൈ ക്ഷേത്രത്തിൽ പുതുവർഷവും പൊങ്കൽ ഉത്സവവും പ്രമാണിച്ച് 2024ലെ തമിഴ്നാട്ടിലെ ആദ്യത്തെ ജല്ലിക്കെട്ട് മത്സരം 6-ന് നടന്നു.
559 കാളകളെയാണ് ഇത്തവണ ജല്ലിക്കെട്ടിൽ വിട്ടത്. കാളകളെ മെരുക്കുന്ന തിക്കിലും തിരക്കിലുംപെട്ട് കാണികളും ഗോപാലകരുമടക്കം 63 പേർക്ക് പരിക്കേറ്റു.
ഇതിൽ മധുര ജില്ലയിലെ ഊമാച്ചിക്കുളം സ്വദേശി രാജുവിന്റെ മകൻ മറുത (19) മധുരയിൽ നിന്ന് വന്ന് ജല്ലിക്കെട്ടിൽ പങ്കെടുത്തപ്പോൾ മറ്റൊരു കാളയുടെ കുത്തേൽക്കുകയായിരുന്നു.
തുടർന്ന് തഞ്ചാവൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് ഇന്നലെ മരിച്ചു.