0
0
Read Time:1 Minute, 10 Second
ചെന്നൈ: നഗരത്തിലെ നിരത്തിലെങ്ങും വാഹനങ്ങളുടെ നീണ്ട നിര.
തമിഴ് ഉത്സവമായ പൊങ്കൽ അവധിക്ക് നാട്ടിലേക്ക് പോകുന്നവരുടെ തിരക്കാണ് ഇപ്പൊ തമിഴ്നാട്ടിൽ എങ്ങും.
തിങ്കളാഴ്ച ജനുവരി 15നാണ് പൊങ്കൽ ആഘോഷിക്കുന്നത്.
പൊങ്കലിന് തുടർച്ചയായി 5 ദിവസത്തെ അവധിയായതിനാലാണ് ജോലി സംബന്ധമായി ചെന്നൈയിൽ തങ്ങുന്നവരും തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഇന്ന് മുതൽ സ്വന്തം നാട്ടിലേക്ക് പോകാൻ കാരണം.
പൊങ്കലിന് ആളുകൾ സ്വന്തം നാട്ടിലേക്ക് പോകുമ്പോൾ ക്രോംപേട്ട് ജിഎസ്ടി റോഡിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങൾ ഇഴഞ്ഞു നീങ്ങാൻ ഇത് കാരണമായി.
ഒപ്പം വാനഗരം ടോൾ പ്ലാസയിലും വാഹനങ്ങളുടെ നീണ്ട നിരയിൽ കിടപ്പുണ്ട്.