Read Time:59 Second
ചെന്നൈ : താംബരം-കൊച്ചുവേളി സൂപ്പർഫാസ്റ്റ് പ്രത്യേക തീവണ്ടി (06127) ഇന്ന് സർവീസ് നടത്തും .
രാവിലെ താംബരത്തുനിന്ന് 8.05-ന് പുറപ്പെടുന്ന വണ്ടി രാത്രി 10-ന് കൊച്ചുവേളിയിലെത്തും.
ചെങ്കൽപ്പെട്ട്, വിഴുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, മധുര, വിരുദുനഗർ, സാത്തൂർ, കോവിൽപ്പെട്ടി, തിരുനെൽവേലി, വള്ളിയൂർ, നാഗർകോവിൽ, നാഗർകോവിൽ ടൗൺ, കുളിത്തുറൈ, തിരുവനന്തപുരം, കൊച്ചുവേളി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
രണ്ട് എ.സി. ടു ടയർ കോച്ചുകൾ, ഒൻപത് തേഡ് എ.സി. ഇക്കോണമി കോച്ചുകൾ, അഞ്ച് സ്ലീപ്പർകോച്ചുകൾ, രണ്ട് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും.