Read Time:1 Minute, 6 Second
ചെന്നൈ : റെട്ടേരി ജങ്ഷനിൽ കുടിവെള്ളവിതരണത്തിനായി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനാൽ നാളെ മുതൽ ശനിയാഴ്ച വരെ കുടിവെള്ളവിതരണം മുടങ്ങും.
തിരുവികാനഗർ, അമ്പത്തൂർ, അണ്ണാനഗർ, തേനാംപ്പേട്ട് എന്നീ കോർപ്പറേഷൻ സോണുകളിൽ വെള്ളിയാഴ്ച രാവിലെ ഒൻപതുമുതൽ ശനിയാഴ്ച വൈകീട്ട് ആറുവരെ കുടിവെള്ളവിതരണം മുടങ്ങുമെന്ന് ജലവിതരണ അതോറിറ്റി അറിയിച്ചു.
വെള്ളിയാഴ്ച പൈപ്പുകൾ സ്ഥാപിക്കുന്ന പണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച തന്നെ ആവശ്യമായ കുടിവെള്ളം ശേഖരിക്കണമെന്ന് അധികൃതർ അറിയിച്ചു.
www.cmwssb.tn.gov.in എന്ന വെബ്സൈറ്റ് വഴി ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കാനായി ബുക്ക് ചെയ്യാമെന്നും അറിയിച്ചു.