Read Time:58 Second
ചെന്നൈ: ജനുവരി 20 മുതൽ രണ്ട് മാസത്തേക്ക് തിരുമംഗലം മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലം ഭാഗികമായി അടച്ചിടും.
ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് തിരുമംഗലം മെട്രോ സ്റ്റേഷനിൽ നിലവിലുള്ള പാർക്കിംഗ് സ്ഥലത്ത് കൂടുതൽ ഫ്ലോർ നിർമ്മിച്ച് പാർക്കിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിനാലാണ് നടപടി.
നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് പാർക്കിംഗ് ഏരിയയുടെ 50% താൽക്കാലികമായി അടച്ചിടുമെന്ന് സിഎംആർഎൽ അറിയിച്ചു.
സമീപത്തെ മെട്രോ സ്റ്റേഷനുകളിൽ ലഭ്യമായ പാർക്കിംഗ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ യാത്രക്കാരോട് സിഎംആർഎൽ ആവശ്യപ്പെട്ടു.