Read Time:1 Minute, 12 Second
ചെന്നൈ : റൺവേയിലൂടെ നീങ്ങുന്നതിനിടെ വിമാനത്തിന്റെ ചക്രം പൊട്ടിയതിനെത്തുടർന്ന് യാത്രക്കാരെ അടിയന്തരമായി തിരിച്ചിറക്കി.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലേക്കുള്ള മലേഷ്യൻ എയർലൈൻസ് യാത്രാവിമാനം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അർധരാത്രി 12.20 നാണ് യാത്രതിരിക്കാൻ ഉദ്ദേശിച്ചിരുന്നത്.
148 യാത്രക്കാരും 12 വിമാന ജീവനക്കാരും ഉൾപ്പെടെ 160 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.ഈ വിമാനത്തിന്റെ ചക്രമാണ് പൊട്ടിയത്.
ടേക്ക് ഓഫിനായി വിമാനം റൺവേയിലേക്ക് നീങ്ങിയപ്പോഴാണ് പിന്നിലെ ചക്രം പൊട്ടിയത് പൈലറ്റിന് മനസ്സിലായത്.
ഉടൻ അദ്ദേഹം കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.