ചെന്നൈ : വീട്ടുജോലി ചെയ്തിരുന്ന 18 കാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പല്ലാവരം എംഎൽഎ കരുണാനിധിയുടെ മകൻ ആൻഡോ മതിവാനനും ഭാര്യ മെർലിന ആനിനുമെതിരെ നഗരത്തിലെ നീലങ്കരൈ പൊലീസ് കേസെടുത്തു.
എട്ടുമാസമായി ഇവരുടെ വീട്ടിൽ ജോലിചെയ്തുവന്നിരുന്ന കടലൂർ സ്വദേശിനിയായ 18-കാരിയാണ് പരാതിനൽകിയത്.
സംഭവത്തിൽ ഐപിസിയുടെ 5 വകുപ്പുകൾ പ്രകാരമാണ് ആൻഡോയ്ക്കും മെർലിനയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
അതിക്രമങ്ങൾ തടയൽ നിയമം, ബാലാവകാശ സംരക്ഷണ നിയമം, അസഭ്യം, ഭീഷണിപ്പെടുത്തൽ, ആക്രമണം എന്നിവയുൾപ്പെടെ ഐപിസിയുടെ 5 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പഠനത്തിൽ മിടുക്കിയായതിനാൽ നീറ്റ് കോച്ചിംഗിനായി കുറച്ച് പണം ലാഭിക്കണമെന്നും ഡോക്ടറാകണമെന്നുമാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ ആഗ്രഹമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പല്ലാവരത്ത് (ചെന്നൈയ്ക്ക് സമീപം) ഡിഎംകെ എംഎൽഎ കരുണാനിധിയുടെ മകന്റെ വീട്ടിൽ വീട്ടുജോലിക്കു നിന്നിരുന്ന പെൺകുട്ടിയെ കൊണ്ട് അവിടെ രാവിലെ 6 മുതൽ അർദ്ധരാത്രി 1.30 വരെ ജോലിക്ക് പ്രേരിപ്പിച്ചു.
എന്നാൽ ഉബദ്രവം കൂടിയതോടെ പെൺകുട്ടി പോകാൻ ആഗ്രഹിച്ചപ്പോൾ അവളുടെ മൊബൈൽ ഫോൺ എടുത്തുകൊണ്ട് നിയമവിരുദ്ധമായി തടവിലാക്കി.
ജോലിക് നിർത്തിയ പെൺകുട്ടിക്ക് കഴിഞ്ഞ 7 മാസമായി ശമ്പളം പോലും നൽകിയില്ലന്നാണ് ആരോപണം.
പൊങ്കൽ വേളയിൽ ജില്ലയിലെ കള്ളക്കുറുച്ചിയിലെ തിണ്ടിവനത്തെ വീട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടി തനിക്കുണ്ടായ ശാരീരിക പീഡനത്തിന്റെ മുഴുവൻ കഥയും തുറന്നു പറഞ്ഞത്.
കഴിഞ്ഞ 7 മാസമായി എല്ലാ ദിവസവും അവൾ ആക്രമിക്കപ്പെടുകയും വളരെ മോശമായി മർദ്ദിക്ക പെടുകയും ചെയ്തിരുന്നതായും പരാതിയിൽ പെൺകുട്ടി പറഞ്ഞു.
എംഎൽഎയുടെ മരുമകൾ തന്നെ നഗ്നയാക്കുകയും മർദിക്കുകയും ചെയ്തതായി പെൺകുട്ടി ആരോപിക്കുന്നു.
മുളകുപൊടി കലർത്തിയ വെള്ളം കുടിപ്പിക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തെന്നും “എം.എൽ.എ.യെ ആരും എതിർക്കില്ല” എന്നതിനാൽ പുറത്തുപറയാൻ കഴിയില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പെൺകുട്ടി ആരോപിച്ചു.