Read Time:49 Second
ചെന്നൈ : അന്തരീക്ഷമലിനീകരണം കുറയ്ക്കുന്ന ഡീസൽ ബി.എസ്-ആറ് എൻജിനുള്ള 100 ബസുകൾകൂടി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുറത്തിറക്കി.
അടുത്തഘട്ടത്തിൽ 1666 ബി.എസ്.-ആറ് ബസുകൾ റോഡിലിറക്കുമെന്നും അധികൃതർ അറിയിച്ചു.
ചടങ്ങിൽ മന്ത്രിമാരായ എസ്.എസ്. ശിവശങ്കർ, പി.കെ. ശേഖർബാബു, ചെന്നൈ കോർപ്പറേഷൻ മേയർ ആർ.
പ്രിയ, ചീഫ് സെക്രട്ടറി ശിവദാസ് മീണ, ഗതാഗതവകുപ്പ് മന്ത്രി കെ. പനീന്ദ്ര റെഡ്ഡി, മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ആൽബി ജോൺ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.