Read Time:1 Minute, 10 Second
ചെന്നൈ : തമിഴ്നാട്ടിലെ വോട്ടർപ്പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രദസാഹു അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 11-ന് സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിലാണ് പട്ടിക പ്രസിദ്ധീകരിക്കുക. കരട് വോട്ടർപ്പട്ടിക സെപ്റ്റംബർ 26-ന് പ്രസിദ്ധീകരിച്ചിരുന്നു.
കരട് വോട്ടർപ്പട്ടികപ്രകാരം ആകെ 6.11 കോടി വോട്ടരാണുണ്ടായിരുന്നത്. ഇതിൽ 3.10 കോടി പേർ സ്ത്രീകളും മൂന്ന് കോടി പുരുഷന്മാരുമാണ്. 8,016 പേർ ട്രാൻസ്ജെൻഡർമാരാണ്.
ഒക്ടോബർ ഒന്നിനുള്ളിൽ 18 വയസ്സ് പൂർത്തിയായവരെ വരുംദിവസങ്ങളിലും ചേർക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അറിയിച്ചിരുന്നു..