Read Time:1 Minute, 0 Second
ചെന്നൈ : തമിഴ്നാട് നിയമസഭാസമ്മേളനം ഫെബ്രുവരി രണ്ടാംവാരം ചേരും. ബജറ്റും അവതരിപ്പിക്കും.
മുഖ്യമന്ത്രിയുടെ തിരക്കുകൾകാരണമാണ് സമ്മേളനം അടുത്ത മാസത്തേക്കുമാറ്റിയത്. ധനമന്ത്രി തങ്കം തെന്നരസ് ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
മന്ത്രിമാരുമായും വ്യവസായ വകുപ്പിലെ ഉന്നതാധികാരികളുമായും അദ്ദേഹം കൂടിയാലോചന നടത്തി.
ഇനി വ്യവസായസംഘടനാ പ്രതിനിധികളുമായി ചർച്ചനടത്തിയശേഷം തുക അനുവദിക്കുന്നതിൽ തീരുമാനമുണ്ടാക്കും.
വിശദാംശങ്ങൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ചർച്ചചെയ്യും.
അതിനനുസരിച്ച് ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.