0
0
Read Time:1 Minute, 6 Second
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യധാരണ ഉടൻ ഉണ്ടാകുമെന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ.
‘സഖ്യത്തെക്കുറിച്ച് പ്രവർത്തകർ വിഷമിക്കേണ്ടതില്ല. അക്കാര്യം താൻ നോക്കും. സഖ്യമുണ്ടാക്കിയാലും ബൂത്ത് കമ്മിറ്റി രൂപവത്കരണത്തിൽ പ്രവർത്തകർ പ്രത്യേകം ശ്രദ്ധ ചെലുത്തണം’- ചൊവ്വാഴ്ച ചേർന്ന മക്കൾ നീതി മയ്യം നിർവാഹക സമിതി യോഗത്തിൽ കമൽഹാസൻ നിർദേശം നൽകി.
പരാതികളുണ്ടെങ്കിൽ നേതൃത്വത്തെ അറിയിക്കണം. പ്രവർത്തിക്കാത്ത ഭാരവാഹികൾക്കെതിരേ നടപടിയെടുക്കും.
യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ മൗര്യ, തങ്കവേലു, ജനറൽ സെക്രട്ടറി അരുണാചലം, സംസ്ഥാന സെക്രട്ടറിമാരായ സെന്തിൽ അറുമുഖം, തുടങ്ങിയവർ പങ്കെടുത്തു.