0
0
Read Time:1 Minute, 8 Second
ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ യാത്രക്കാർ കവർച്ചയ്ക്കിരയാകുന്നത് പതിവാകുന്നു.
കഴിഞ്ഞ ദിവസം കുടകിലെ ഗോണിക്കുപ്പ സ്വദേശികളായ കാർ യാത്രികരെ ബൈക്കിലെത്തിയ രണ്ടംഗസംഘം തടഞ്ഞുനിർത്തി കൊള്ളയടിക്കുകയായിരുന്നു.
മാലയും വളയും കമ്മലുമുൾപ്പെടെ 28 ഗ്രാം സ്വർണാഭരണങ്ങൾ ഇവരിൽനിന്ന് കവർന്നു.
നഗരത്തിൽ നിന്ന് കുടകിലെ ഗോണിക്കുപ്പയിലേക്ക് പോകുകയായിരുന്ന ദമ്പതിമാരെ ശ്രീരംഗപട്ടണക്ക് സമീപമാണ് കൊള്ളയടിച്ചത്.
പോലീസാണെന്ന് പറഞ്ഞെത്തിയ സംഘം കാർ തടയുകയായിരുന്നു. കാർ വേഗം കുറച്ചുപോകുന്നത് ചോദ്യംചെയ്തു.
തുടർന്ന് ഭീഷണിപ്പെടുത്തി ഇവരുടെ സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയായിരുന്നു.
ദമ്പതിമാർ ശ്രീരംഗപട്ടണ പോലീസിൽ പരാതി നൽകി.