ശ്രീലങ്കൻ മന്ത്രി സനത് നിഷാന്തയും ഡ്രൈവറും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തിൽ മരിച്ചു

0 0
Read Time:58 Second

ചെന്നൈ: ശ്രീലങ്കയില്‍ യുവമന്ത്രി ഉള്‍പ്പെടെ മൂന്നുപേർ വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്.

മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് മരണപ്പെട്ട മറ്റ് രണ്ടുപേർ.

കൊളംബോ കതുനായകെ എക്സ്പ്രസ് വേയില്‍ ഇന്ന് പുലർച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്.

മന്ത്രിയും സംഘവും സഞ്ചരിച്ച ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു.

മന്ത്രിയും സുരക്ഷാ ജീവനക്കാരനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts