ചെന്നൈ : തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ പഴയ ബസ് സ്റ്റാൻഡിൽ സ്വകാര്യ കോളജിലെയും സർക്കാർ സ്കൂളിലെയും വിദ്യാർഥികൾ കഞ്ചാവ് ലഹരിയിൽ സംഘർഷത്തിൽ ഏർപ്പെട്ടതായി റിപ്പോർട്ട്.
സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ രണ്ട് ‘സംഘത്തിലെ’ അംഗങ്ങൾ ഒരു റോഡിന് നടുവിൽ പരസ്പരം മർദ്ദിക്കുന്നതാണ്.
വീഡിയോയുടെ തുടക്കത്തിൽ, രണ്ട് കോളേജ് കുട്ടികളും ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികളും പൊതുവഴിയിൽ വെച്ച് പരസ്പരം മർദിക്കുകയും വഴക്ക് രൂക്ഷമായപ്പോൾ ഒരു വിദ്യാർത്ഥിയുടെ ഷർട്ട് വലിച്ചുകീറുകയും ചെയ്തു.
விடியா திமுக ஆட்சியில் கஞ்சாவுக்கு அடிமையாகி சீரழியும் தமிழக மாணவர்கள்….🤦
விழுப்புரம் பழைய பேருந்து நிலையம் அருகே கஞ்சா போதையில் பள்ளி, கல்லூரி மாணவர்களிடையே மோதல்,…
காயங்களுடன் மருத்துவமனையில் அனுமதி..! pic.twitter.com/oaRE3SWtyE
— Gowri Sankar D – Say No To Drugs & DMK (@GowriSankarD_) January 24, 2024
ഏതാനും നിമിഷങ്ങൾക്കുശേഷം ഒരു സംഘം സ്കൂൾ വിദ്യാർഥികൾ ഒരു യുവാവിൻ്റെ അകമ്പടിയോടെ കോളജ് വിദ്യാർഥിയെ ആക്രമിച്ചു.
ഒരു വനിതാ പോലീസ് കോൺസ്റ്റബിൾ ഇടപെട്ട് സംഘർഷം തടയാൻ ശ്രമിച്ചെങ്കിലും യുവാവ് കുട്ടിക്ക് നേരെ ആക്രമണം തുടർന്നു.
പിന്നീട് സ്കൂൾ വിദ്യാർത്ഥിയെ ആംബുലൻസ് വിളിച്ച് വില്ലുപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
“ആക്രമണത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, തുടർന്ന് പോലീസ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടുതൽ അന്വേഷണം തുടരുകയാണ്, പോലീസ് അറിയിച്ചു.