ചെന്നൈ: മൃഗങ്ങളുടെ കൈമാറ്റ പരിപാടിയുടെ ഭാഗമായി ഉത്തർപ്രദേശിലെ കാൺപൂർ മൃഗശാലയിൽ നിന്ന് വണ്ടലൂർ മൃഗശാല എന്നറിയപ്പെടുന്ന അരിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്കിൽ വംശനാശഭീഷണി നേരിടുന്ന പക്ഷികളെ എത്തിച്ചു.
റോഡ് മാർഗം പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനത്തിൽ കാൺപൂർ നിന്നും ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്ന ഒരു ജോടി ഈജിപ്ഷ്യൻ കഴുകന്മാരും, മൂന്ന് ഹിമാലയൻ ഗ്രിഫണുകളും, കാട്ടിൽ അപൂർവമായി മാത്രം കാണുന്ന അഞ്ച് മോട്ടിൽഡ് വുഡ് മൂങ്ങകളെയുമാണ് ഇവിടെ എത്തിച്ചത്.
ഇത് കൂടാതെ കാൺപൂർ മൃഗശാലയിൽ നിന്ന് എട്ട് സാധാരണ ലംഗുറുകളെയും ലഭിച്ചട്ടുണ്ട്. പകരമായി വണ്ടലൂർ മൃഗശാല ഒരു ജോടി റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പിനെയും എലികൾ മാനിനിനെയും നൽകി.
ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് മൃഗങ്ങളെ എത്തിച്ചത്. ആളുകൾക്ക് കാണാൻ പൊതുദർശനത്തിന് വയ്ക്കുന്നതിന് മുമ്പ് അവയെ 20 ദിവസം ക്വാറൻ്റൈനിൽ സൂക്ഷിക്കും.
ആദ്യമായിട്ടാണ് വണ്ടലൂർ മൃഗശാലയിൽ ഈജിപ്ഷ്യൻ കഴുകന്മാർ, ഹിമാലയൻ ഗ്രിഫൺ, മോട്ടിൽഡ് വുഡ് ഓൾ ഇനങ്ങളെ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്,. പൊതുജനങ്ങൾക്ക് അവയെ കാണാൻ താൽപ്പര്യമുണ്ടാകുമെന്ന് ഉറപ്പുണ്ട് എന്നും ചീഫ് വൈൽഡ് ലൈഫ് വാർഡനും മൃഗശാല ഡയറക്ടറുമായ ശ്രീനിവാസ് ആർ റെഡ്ഡി പറഞ്ഞു, .
വണ്ടല്ലൂർ മൃഗശാലയിൽ ഒരു ജോടി കോമൺ ലംഗുറുകളുണ്ടായിരുന്നെങ്കിലും ആൺ ലംഗുറു അടുത്തിടെ മരിച്ചുവെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ലംഗുറുകളുടെ ഒരു കൂട്ടം ട്രൂപ്പ് രൂപീകരിക്കാൻ ആഗ്രഹമുണ്ടായിരുന്നതിനാലാണ് ആൺ ലംഗുറുകളുൾപ്പെടെ ആരോഗ്യമുള്ള 8 ലംഗുറുകൾ സ്വീകരിച്ചതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.