Read Time:1 Minute, 20 Second
ചെന്നൈ : പകർച്ചവ്യാധികൾ വർധിച്ചതോടെ കൊതുകുനശീകരണത്തിനായി ചെന്നൈ കോർപ്പറേഷൻ 4000 ജീവനക്കാരെ നിയോഗിച്ചു.
മഴക്കാലം കഴിഞ്ഞിട്ടും ഓടകളിൽ മലിനജലം കെട്ടിനിൽക്കുന്നതുമൂലം കൊതുകുശല്യം കൂടിയതായി നഗരവാസികൾ പരാതിപ്പെട്ടിരുന്നു.
നഗരത്തിൽ പലയിടങ്ങളിലും മലേറിയപോലുള്ള പകർച്ചവ്യാധികൾ ബാധിക്കാൻ തുടങ്ങിയതോടെയാണ് കോർപ്പറേഷൻ 15 സോണുകളിലായി നടപടിയാരംഭിച്ചത്.
ഓടകളിൽ കൊതുകുനശീകരണ മരുന്നുതെളിക്കാൻ തുടങ്ങി. കോർപ്പറേഷൻ ജീവനക്കാർ ഫോഗിങ്ങും ആരംഭിച്ചിട്ടുണ്ട്.
വടക്കൻ ചെന്നൈയുടെ വിവിധ പ്രദേശങ്ങളിൽ മലേറിയ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചതിനാൽ ഓടകളിൽനിന്ന് കോർപ്പറേഷൻ ജീവനക്കാർ മാലിന്യം നീക്കാൻ തുടങ്ങി.
ഗാർഹിക മാലിന്യപൈപ്പുകളിൽനിന്ന് മാലിന്യം നീക്കംചെയ്യാനുള്ള പദ്ധതിയും ആവിഷ്കരിച്ച് വരുകയാണെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.