Read Time:1 Minute, 22 Second
ചെന്നൈ: കഴിഞ്ഞ മാസം ജനുവരിയിൽ മാത്രം ചെന്നൈ മെട്രോ ട്രെയിനുകളിൽ 84 ലക്ഷത്തി 63,384 പേർ യാത്ര ചെയ്തതായി ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.
ജനുവരിയിൽ മാത്രം 37 ലക്ഷത്തി 43,885 പേരാണ് ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം ഉപയോഗിച്ചത്.
ഇതിന് പുറമെ 37 ലക്ഷത്തി 92,912 പേർ ട്രാവൽ കാർഡ് ഉപയോഗിച്ചു യാത്ര നടത്തിയട്ടുണ്ട്. 15,456 പേർ ടോക്കണും 8,792 പേർ ഗ്രൂപ്പ് ടിക്കറ്റും ഉപയോഗിച്ചും സിംഗാര ചെന്നൈ കാർഡ് (നാഷണൽ ജനറൽ മൊബിലിറ്റി കാർഡ്) ഉപയോഗിച്ച് 9 ലക്ഷത്തി 2,336 പേർ മെട്രോറെയിലിൽ യാത്ര ചെയ്തിട്ടുണ്ട്.
കൂടാതെ മാധവരം സബർബൻ ബസ് സ്റ്റാൻഡ് – നല്ലൂർ ടോൾ റോഡ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിൻ്റെ (എംആർടിഎസ്) സാധ്യത പഠിക്കാൻ അൽമോണ്ട്സ് ഗ്ലോബൽ ഇൻഫ്രാ കൺസൾട്ടൻ്റിന് കരാർ നൽകിയതായും ചെന്നൈ മെട്രോ റെയിൽ കമ്പനി അധികൃതർ വ്യക്തമാക്കി