Read Time:1 Minute, 0 Second
ചെന്നൈ : യാത്രാത്തിരക്ക് പരിഗണിച്ച് ടാറ്റാനഗറിൽനിന്ന് എറണാകുളത്തേക്ക് പ്രതിവാര പ്രത്യേക തീവണ്ടിസർവീസ് പ്രഖ്യാപിച്ചു.
ഫെബ്രുവരി അഞ്ച്, 12 തിങ്കളാഴ്ചകളിൽ രാവിലെ 5.15-ന് ടാറ്റാ നഗറിൽനിന്നു പുറപ്പെടുന്ന തീവണ്ടി (08189) മൂന്നാംദിവസം പുലർച്ചെ 1.55-ന് എറണാകുളത്തെത്തും.
തിരിച്ച് ഫെബ്രുവരി എട്ട്, 15 എന്നീ വ്യാഴാഴ്ചകളിൽ രാവിലെ 7.15-ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന വണ്ടി (08190) മൂന്നാംദിവസം പുലർച്ചെ 4.35-ന് ടാറ്റാനഗറിലെത്തും.
റൂർക്കേല, വിജയവാഡ, കാട്പാടി, സേലം, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ വഴിയാണ് യാത്ര. റിസർവേഷൻ മൂന്നിന് തുടങ്ങും.