Read Time:46 Second
ചെന്നൈ: എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് മെട്രോ സ്റ്റേഷനോട് അനുബന്ധിച്ചുള്ള പാർക്കിങ്ങിൽ മാറ്റം വരുത്തിയതായി സിഎംആർഎൽ അറിയിച്ചു.
എഗ്മൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിങ് ഓഫിസിനു സമീപത്തേക്കാണ് പാർക്കിങ് മാറ്റുന്നത്.
യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് പാർക്കിങ് ഇങ്ങോട്ടു മാറ്റുന്നതെന്ന് അധികൃതർ പറഞ്ഞു.
പുതിയ സംവിധാനം തിങ്കളാഴ്ച പ്രവർത്തനക്ഷമമാകും.