റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ സ്വദേശി മൻസൂറിന്റെ മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.കണ്ടംതറ ഹിദായത്തുൽ ഇസ്ലാം സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ് നൂറ.
Read MoreAuthor: Chennai Vartha
ബീവറേജിൻ്റെ ഔട്ട്ലറ്റിൽ ഭിത്തി തുരന്ന് മോഷണം: പണം കൊണ്ടു പോയില്ല, പോയത് കുപ്പി മാത്രം
കോഴിക്കോട് തിരുവമ്പാടി ബിവറേജ് ഔട്ട്‌ലറ്റിൽ മോഷണം. കെട്ടിടത്തിന്റെ ചുമര് തുരന്നാണ് മോഷ്ടാവ് കെട്ടിടത്തിന് അകത്ത് കടന്നത്.ബിവറേജ് ഔട്ട്‌ലറ്റിന്റെ അകത്ത് കടന്ന മോഷ്ടാവ് പണമൊന്നും കൈലാക്കിയില്ല. റാക്കിലുണ്ടായിരുന്ന മദ്യകുപ്പികളിൽ ചിലത് മാത്രമാണ് നഷ്ടമായത്. മേശയിലുണ്ടായിരുന്ന പണം പോയിട്ടില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി. കോഴിക്കോട് നിന്നും അധികൃതർ എത്തി സ്റ്റോക്കെടുപ്പ് നടത്തിയാലെ എത്ര കുപ്പി മദ്യമാണ് മോഷണം പോയതെന്ന് വ്യക്തമാകൂ. രണ്ട് വർഷം മുമ്പും ഇതേ ഔട്ട്ലൈറ്റിൽ മോഷണം നടന്നിരുന്നു.സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ എക്സൈസ് വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
Read Moreകാമുകൻ 17 വയസുകാരിയായ പെൺകുട്ടിയെ നാടൻതോക്ക് ഉപയോഗിച്ച് വെടിവെച്ചു
ചെന്നൈ : തർക്കത്തെത്തുടർന്ന് കാമുകൻ പെൺകുട്ടിയെ നാടൻതോക്ക് ഉപയോഗിച്ച് വെടിവെച്ചു. ദിണ്ടിക്കൽ ജില്ലയിൽ നത്തത്തിൽ 17 വയസ്സുകാരിയെയാണ് വെടിവെച്ചത്. പെൺകുട്ടിയുമായി സ്നേഹത്തിലായിരുന്ന ചെല്ലം എന്ന യുവാവാണ് വീട്ടിലെത്തി വെടിവച്ചത്. പെൺകുട്ടി ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞ് ചെല്ലവും വിഷം കഴിച്ചു. ഗുരുതരാവസ്ഥയിലായ ചെല്ലത്തെയും ദിണ്ടിക്കൽ ഗവ. ആശുപത്രിയിലേക്ക് മാറ്റി.
Read Moreതീവ്ര ന്യൂനമർദം; ചുഴലിക്കാറ്റായി മാറി കരയിലേക്ക്; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
ചെന്നൈ : ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് രൂപംകൊണ്ട തീവ്ര ന്യൂനമർദം തിങ്കളാഴ്ച രാത്രിയോടെ മാറി ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽനിന്ന് അറിയിച്ചു. തീവ്രന്യൂനമർദം ആന്ധ്രാപ്രദേശിലെ കലിംഗപട്ടിനത്തിൽനിന്ന് കിഴക്ക് 310 കിലോമീറ്ററിനും ഒഡിഷയിലെ ഗോപാൽപുരിൽനിന്ന് 290 കിലോമീറ്ററിനും അകലെയാണുള്ളത്. തീവ്ര ന്യൂനമർദം ഒഡിഷയ്ക്കും പശ്ചിമബംഗാളിനുമിടയിലേക്ക് നീങ്ങുമെന്നും തുടർന്ന് ചുഴലിക്കാറ്റായിമാറി കരയിലേക്ക് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽനിന്ന് അറിയിച്ചു.
Read Moreആദ്യ വാതിൽ തുറന്നെന്ന് വിജയ്; വിജയുടെ പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം
ചെന്നൈ: തമിഴക വെട്രി കഴകം പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി നടൻ വിജയ്. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു ഫെബ്രുവരി രണ്ടിനായിരുന്നു പാർട്ടി അംഗീകരത്തിന് വേണ്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ അപേക്ഷ സമർപ്പിച്ചത്. തുടർന്ന് നിയമപരമായ പരിശോധനകൾക്ക് ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകിയെന്ന് വിജയ് പ്രതികരിച്ചു. ആദ്യവാതിൽ തുറന്നെന്നും വിവിധ മേഖലകളിൽ വിജയം കൈവരിക്കാനാകുമെന്നും വിജയ് പ്രതീക്ഷ പങ്കുവെച്ചു. പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. രണ്ടാഴ്ച മുമ്പാണ് വിജയ് പാർട്ടിയുടെ ഔദ്യോഗിക പതാക…
Read Moreവിനായക ചതുർത്ഥിയോടനുബന്ധിച്ച് സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്തത് 4.50 ലക്ഷത്തോളം പേർ: ബസുകളിലും ട്രെയിനുകളിലും തിരക്ക്
ചെന്നൈ: വിനായഗർ ചതുർത്ഥി അവധിയോടനുബന്ധിച്ച് ചെന്നൈയിൽ നിന്ന് 4.50 ലക്ഷം പേർ സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടതോടെ പ്രധാന റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക്. കൂടാതെ ബസുകളിലും ട്രെയിനുകളിലും കനത്ത തിരക്ക് അനുഭവപ്പെട്ടു. ഗണേശ ചതുർത്ഥി ആഘോഷ അവധിയും വാരാന്ധ്യവും കണക്കിലെടുത്ത് സ്വന്തം നാട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു പലരും. പ്രത്യേകിച്ച് കഴിഞ്ഞ നാലിന് എക്‌സ്‌പ്രസ് ബസുകളുടെ ബുക്കിംഗ് എണ്ണം പുതിയ കണക്കിലെത്തി. ഈ സാഹചര്യത്തിൽ ഇന്നലെ ബസുകളിലും ട്രെയിനുകളിലും തിരക്ക് അനുഭവപ്പെട്ടു. ക്ലാമ്പാക്കം, കോയമ്പേട്, മാധവരം ഉൾപ്പെടെയുള്ള പ്രധാന ബസ് സ്റ്റാൻഡുകളിൽ തിരക്ക് അനുഭവപ്പെട്ടു. ഇതുമൂലം കോയമ്പേട് –…
Read Moreദീപിക പദുകോൺ അമ്മയായി,
ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും കുഞ്ഞു പിറന്നു. താരദമ്പതികൾക്ക് പെൺകുഞ്ഞാണ് ജനിച്ചതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Read Moreസംസ്ഥാനത്ത് 6 ദിവസം മഴയ്ക്ക് സാധ്യത
ചെന്നൈ: അടുത്ത ആറ് ദിവസത്തേക്ക് തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ (സെപ്റ്റംബർ 7) മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ബംഗാൾ ഉൾക്കടലിലും രൂപംകൊണ്ട ന്യൂനമർദം വടക്ക് ദിശയിലേക്ക് നീങ്ങി ഇന്ന് (സെപ്റ്റംബർ 8) രാവിലെ 8.30 ന് വടക്കുപടിഞ്ഞാറൻ ഭാഗത്തും അതിനോട് ചേർന്നുള്ള ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദമായി മാറി. ഇത് വടക്കോട്ട് നീങ്ങുകയും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും 8-ഓടെ…
Read Moreവീട്ടമ്മയെ കൂട്ടബലാത്സംഗംചെയ്ത രണ്ടുപേർ അറസ്റ്റിൽ
ചെന്നൈ : വീട്ടിലെത്തിക്കാമെന്നുപറഞ്ഞ് ബൈക്കിൽ കയറ്റിയശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗംചെയ്ത കേസിൽ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. പ്രതികളായ എ. പ്രവീൺകുമാർ (34), ആർ. രാജ്കുമാർ എന്നിവരെയാണ് അറസ്റ്റുചെയ്തത്. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ടു പ്രതികളുടെയും കൈകാലുകൾ ഒടിഞ്ഞു. തഞ്ചാവൂരിനടുത്ത് ബുദലൂർ ഗ്രാമത്തിൽനിന്നുള്ള 42-കാരിയാണ് പീഡനത്തിന് ഇരയായത്. നിർമാണത്തൊഴിലാളിയായ ഇവർ തഞ്ചാവൂരിലെ ജോലിസ്ഥലത്തുനിന്ന് ബുദലൂർ ജങ്ഷനിൽ രാത്രിയിൽ ബസ്സിറങ്ങിയതായിരുന്നു. അപ്പോഴേക്കും ഗ്രാമത്തിലേക്കുള്ള അവസാന ബസ് പോയിരുന്നു. സ്റ്റോപ്പിൽ രണ്ടു ബൈക്കുകളിലായെത്തിയ ചെറുപ്പക്കാർ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു. ഒരാളുടെ ബൈക്കിനുപിന്നിൽ അവർ കയറി. വഴിയിൽ ഒരു വയലിനടുത്തെത്തിയപ്പോൾ യുവാക്കൾ വീട്ടമ്മയെ…
Read Moreവിനായകന് ജാമ്യം ലഭിച്ചു
ഹൈദരാബാദ്: നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഹൈദരാബാദ് ആർജിഐ എയർപോർട്ട് പൊലീസാണ് കേസെടുത്തത്. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് വിനായകൻ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദിൽ നിന്നായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് ഉദ്യോഗസ്ഥരുമായി വാക്കു തർക്കമുണ്ടായി. പിന്നാലെയാണ് വിനായകനെതിരെ കേസെടുത്തത്. വാക്കു തർക്കത്തിലേക്ക് നയിച്ച…
Read More