ചെന്നൈ : വൈദ്യുതക്കമ്പിയിൽ തട്ടി കണ്ടെയ്‌നറിന് തീപിടിച്ച് ആറു ലക്ഷം രൂപ വില വരുന്ന വീട്ടുപകരണങ്ങൾ കത്തി നശിച്ചു. തൂത്തുക്കുടിയിലെ ഉള്ളി വ്യാപാരി സുരേഷ് കുമാറിന്റെ വീട്ടുപകരണങ്ങളാണ് കത്തി നശിച്ചത്. വിരുദുനഗറിൽനിന്ന് കോവിൽപട്ടി പശുവന്തനൈ എന്ന സ്ഥലത്തുള്ള പുതിയ വീട്ടിലേക്ക് താമസം മാറ്റുന്നതിന്റെ ഭാഗമായി വീട്ടുപകരണങ്ങൾ എത്തിക്കുകയായിരുന്നു സുരേഷ് കുമാർ. യാത്രയ്ക്കിടെ കണ്ടെയ്നറിന്റെ മുകൾഭാഗം വൈദ്യുതക്കമ്പിയിൽ തട്ടി തീപിടിച്ചു. വാഷിങ് മെഷീനും ഫ്രിഡ്ജും ഉൾപ്പെടെ എല്ലാവീട്ടുപകരണങ്ങളും കത്തിച്ചാമ്പലായി. ഡ്രൈവർ സേലം സ്വദേശി സെൽവം (66) വണ്ടിയിൽനിന്നും ചാടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. സംഭവത്തെത്തുടർന്ന്…
Read MoreAuthor: Chennai Vartha
നാലുവയസുകാരിയായ മകളെ കിണറ്റിലെറിഞ്ഞുകൊന്ന അമ്മ അറസ്റ്റിൽ
ചെന്നൈ : നാലുവയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞുകൊന്ന അമ്മ അറസ്റ്റിൽ. നാമക്കൽ ജില്ലയിൽ സെന്തമംഗലത്തിന് അടുത്തുള്ള ഗാന്ധിപുരം സ്വദേശിനി സ്നേഹയാണ് (23) അറസ്റ്റിലായത്. തന്റെ പ്രണയബന്ധത്തിന് തടസ്സമാകുന്നതിന്റെ പേരിൽ മകൾ പൂവരശിയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് കൂട്ടുനിന്ന സ്നേഹയുടെ സഹോദരി കോകിലയും അറസ്റ്റിലായി. ഭർത്താവ് മുത്തയ്യയ്ക്കും മകൾ പൂവരശിക്കും ഒപ്പം ചെന്നൈയിലായിരുന്നു സ്നേഹ താമസിച്ചിരുന്നത്. ചെന്നൈയിൽ ത്തന്നെ താമസിച്ചിരുന്ന സെന്താമംഗലം സ്വദേശിയായ ശരത്തുമായി കുറച്ചുനാളുകളായി സ്നേഹ പ്രണയത്തിലായിരുന്നു. അടുത്തിടെ ശരത്തിനൊപ്പം സ്നേഹ പോയിരുന്നു. എന്നാൽ, കുട്ടിയുള്ളതിനാൽ ശരത്തിന്റെ വീട്ടുകാർ ഇവരെ സ്വീകരിച്ചില്ല. തുടർന്ന് പോലീസ് ഇടപെടുകയും സ്നേഹയെ…
Read Moreഒന്നരമാസംകൊണ്ട് സംസ്ഥാനത്ത് ഒരു കോടി അംഗങ്ങളെ ചേർക്കാൻ ബി.ജെ.പി.
ചെന്നൈ : ഒന്നരമാസംകൊണ്ട് തമിഴ്‌നാട്ടിൽ ഒരുകോടി അംഗങ്ങളെ ചേർക്കാൻ ബി.ജെ.പി പദ്ധതി തയ്യാറാക്കി. ഒരു പോളിങ് ബൂത്തിൽ 200 അംഗങ്ങളെ ചേർക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയുടെ അസാന്നിധ്യത്തിൽ പാർട്ടിയെ നയിക്കാൻ നിയുക്തരായ ആറംഗസമിതിയാണ് തീവ്ര അംഗത്വവിതരണത്തിന് പദ്ധതി തയ്യാറാക്കിയത്. ഒക്ടോബർ 15-ഓടെ ഒരുകോടി അംഗങ്ങളെ ചേർക്കാനാണ് ഉദ്ദേശിക്കുന്നത്. സമിതി കൺവീനർ എച്ച്. രാജ പറഞ്ഞു.
Read Moreഭൂമിതട്ടിപ്പ് കേസിൽ മുൻമന്ത്രിയുടെ സഹോദരൻ അറസ്റ്റിൽ
ചെന്നൈ : ഭൂമിതട്ടിപ്പ് കേസിൽ മുൻമന്ത്രിയും അണ്ണാ ഡി.എം.കെ. നേതാവുമായ എം.ആർ. വിജയഭാസ്കറുടെ സഹോദരൻ ശേഖർ അറസ്റ്റിലായി. മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് അറസ്റ്റ്. ഈ കേസിൽ നേരത്തേ അറസ്റ്റിലായ വിജയഭാസ്കർ പിന്നിട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. 100 കോടി രൂപ വിലമതിക്കുന്ന 22 ഏക്കർ സ്ഥലം വ്യാജരേഖയുണ്ടാക്കി രജിസ്റ്റർ ചെയ്തുവെന്നാണ് കേസ്. മന്ത്രിയും സഹോദരനും മറ്റ് അഞ്ച് പേരുമാണ് പ്രതികൾ.
Read Moreലക്ഷ്യം യുവജനങ്ങൾ; 720 കോളേജുകളിൽ ‘മാനവർ മൺട്രം’ കേന്ദ്രീകരിച്ച് ഡി.എം.കെ
ചെന്നൈ : യുവജനങ്ങളെ ആകർഷിക്കാൻ തമിഴ്‌നാട്ടിലെ 720 കോളേജുകൾ കേന്ദ്രീകരിച്ച് ‘തമിഴ് മാനവർ മൺട്രം’ എന്ന പേരിൽ സംഘടന തുടങ്ങാൻ പദ്ധതിയുമായി ഡി.എം.കെ. പാർട്ടി യുവജന വിഭാഗം സെക്രട്ടറിയും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നിർദേശ പ്രകാരമാണിത്. തമിഴ്നാടിന്റെ പാരമ്പര്യം, സംസ്കാരം എന്നിവയിൽ വിദ്യാർഥികളിൽ അവബോധവും അഭിമാനബോധവും വളർത്തി പാർട്ടിയിൽ യുവജനങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രികഴകം യുവജനങ്ങളിൽ സ്വാധീനം ചെലുത്തുന്നത് പ്രതിരോധിക്കുക എന്ന നീക്കവും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. ഡി.എം.കെ. യിൽ യുവജനങ്ങൾക്ക് മുൻനിരയിലെത്താൻ വഴിയൊരുക്കണമെന്ന് ഉദയനിധി…
Read Moreമെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി
ചെന്നൈ : മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. തൂത്തുക്കുടി സ്വദേശിനി ഷേർളിയാണ് (23) കാഞ്ചീപുരം മീനാക്ഷി മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ അഞ്ചാംനിലയിൽനിന്ന് ചാടിയത്. ഞായറാഴ്ച രാത്രി 8.30-ഓടെ സഹവിദ്യാർഥികളും കോളേജ് അധികൃതരും നോക്കിനിൽക്കെയാണ് സംഭവം. ഉടൻതന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് കരയുന്ന ഷേർളിയെ അടുത്ത കെട്ടിടത്തിലുള്ളവരാണ് ആദ്യംകണ്ടത്. ഉടൻതന്നെ കോളേജ് അധികൃതരെ അറിയിച്ചു. ഇവരും സഹവിദ്യാർഥികളും അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. രക്ഷിക്കാനായി താഴെ വലവിരിക്കുന്ന നടപടി പൂർത്തിയാകും മു ൻപ് ഷേർളി ചാടുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി…
Read Moreബിജെപി ദേശീയ അംഗത്വ ക്യാമ്പയിന് തുടക്കമായി.; പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം പുതുക്കി സ്വീകരിച്ചു
ബിജെപി ദേശീയ അംഗത്വ ക്യാമ്പയിന് തുടക്കമായി. ദില്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം പുതുക്കി സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷായും, രാജ്നാഥ് സിംഗും അടക്കമുള്ളവർ പങ്കെടുത്തു. ഇത്തവണ ആകെ അംഗത്വം പത്ത് കോടി കടക്കുമെന്നാണ് നേതൃത്ത്വത്തിന്റെ പ്രതീക്ഷ. ഉൾപ്പാർട്ടി ജനാധിപത്യം മുറുകെ പിടിക്കുന്ന പാർട്ടി ബിജെപി മാത്രമാണെന്നും, അതില്ലാത്ത പാർട്ടികൾക്ക് എന്ത് സംഭവിച്ചുവെന്നതിന് നമുക്ക് ചുറ്റും ഉദാഹരണങ്ങളുണ്ടെന്നും മോദി പറഞ്ഞു.
Read Moreകായികരംഗത്ത് സ്ത്രീകൾക്കുനേരേ അതിക്രമം; നടപടി ശക്തമാക്കാൻ ഹൈക്കോടതി
ചെന്നൈ : കായികരംഗത്തെ ലൈംഗികാതിക്രമങ്ങളിൽനിന്ന് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിർദേശം. പോക്സോ നിയമപ്രകാരമുള്ള ഏഴുവർഷത്തെ കഠിനതടവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി സർക്കാർ സ്കൂളിലെ മുൻ കായികാധ്യാപകൻ സെൽവൻ നൽകിയ അപ്പീലിൽ വാദംകേൾക്കുകയായിരുന്നു കോടതി. പെൺകുട്ടികളെ കായികമത്സരങ്ങൾക്ക് കൊണ്ടുപോകുമ്പോൾ മാതാപിതാക്കളെയും ഒപ്പംകൂട്ടണമെന്നു നിർദേശിച്ച കോടതി ലൈംഗികപീഡനവും മറ്റും വനിതാ കായികതാരങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. സുരക്ഷിതമായ കായികാന്തരീക്ഷമെന്നത് ഓരോ വനിതാ കായികതാരത്തിന്റെയും മൗലികാവകാശമാണ്. പ്രകടനത്തിൽ വിജയിക്കണമെങ്കിൽ പിന്തുണയ്ക്കൊപ്പം മാനസികസന്തോഷംകൂടി ആവശ്യമാണ്. കായികവിദ്യാഭ്യാസം…
Read Moreതാമസസ്ഥലത്ത് ലഹരി വേട്ട: അറസ്റ്റിലായ വിദ്യാർഥികളെ ജാമ്യത്തിൽ വിട്ടു
ചെന്നൈ : താമസസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് അടക്കം ലഹരിവസ്തുകളുമായി പിടിയിലായ കോളേജ് വിദ്യാർഥികളെ ജാമ്യത്തിൽവിട്ടു. പൊത്തേരി, കാട്ടാങ്കുളത്തൂർ എന്നിവിടങ്ങളിൽ ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ള താമസസ്ഥലങ്ങളിൽ ശനിയാഴ്ച നടത്തിയ പരിശോധനയിൽ 21 കോളേജ് വിദ്യാർഥികളാണ് അറസ്റ്റിലായത്. ഇതിൽ പത്തുപേരെ പോലീസ് സ്റ്റേഷൻ ജാമ്യത്തിലും വിദ്യാർഥിനി അടക്കമുള്ള 11 പേരെ കോടതിയിൽ ഹാജരാക്കിയതിനു ശേഷവും വിട്ടയക്കുകയായിരുന്നു. ജഡ്ജി സ്വന്തം ജാമ്യത്തിലാണ് വിദ്യാർഥികളെ വിട്ടയച്ചത്. ഇവരുടെ ഭാവിയെ കരുതിയാണ് നടപടിയെന്നും ചെങ്കൽപ്പേട്ട് ജില്ലാ ജഡ്ജി വ്യക്തമാക്കി. ഇതേസമയം, വിദ്യാർഥികൾക്ക് ലഹരിവസ്തുകൾ വിതരണംചെയ്ത മൂന്ന് ഉത്തരേന്ത്യൻ സ്വദേശികളെ ജുഡീഷ്യൽ…
Read Moreമണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് മരണം, 10 പേർക്ക് പരിക്ക്
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. മെയ്തെയ് ഗ്രാമങ്ങളിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഗന്‍ബം സുര്ബല (35) ആണ് കൊല്ലപ്പെട്ടവരില് ഒരാള്. ഇവരെ അധികൃതര് തിരിച്ചറിഞ്ഞു. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണം. സംഘർഷത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ 12 വയസുകാരിയായ മകള് ഉൾപ്പെടെ 10 പേര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പൊലീസുകാരും ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു. കുക്കി വിമതരെന്നു സംശയിക്കുന്ന ആളുകളാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. ഞായറാഴ്ച ഇംഫാലിലെ പടിഞ്ഞാറൻ മേഖലയിലാണ് സംഘർഷമുണ്ടായത്. ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയായിട്ടുണ്ട്.
Read More