ബെംഗളൂരു – കന്യാകുമാരി എക്സ്‍‍പ്രസിൽ പെൺകുട്ടി യാത്ര ചെയ്യുന്ന ചിത്രം പുറത്ത് ; അന്വേഷണം തമിഴ്നാട്ടിലേക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് അസം സ്വദേശിയായ 13കാരിയെ കാണാതായിട്ട് 18 മണിക്കൂറിലധികം. പെൺകുട്ടി തമിഴ്നാട്ടിലേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചു. ബെംഗളൂരു – കന്യാകുമാരി എക്സ്‍‍പ്രസിൽ പെൺകുട്ടി യാത്ര ചെയ്യുന്ന ചിത്രമാണ് പോലീസിന് ലഭിച്ചത്. സഹയാത്രികയും വിദ്യാർഥിനിയുമായ ബബിത ആണ് പെൺകുട്ടിയുടെ ചിത്രം പകർത്തിയത്. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപെട്ടതോടെ പുലർച്ചെ നാലു മണിയോടെ ബബിത ചിത്രം പോലീസിന് കൈമാറുകയായിരുന്നു. തമ്പാനൂരിൽനിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പെൺകുട്ടി ട്രെയിനിൽ കയറിയത്. ട്രെയിൻ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:30ന് കന്യാകുമാരിയിൽ എത്തി. ട്രെയിൻ നെയ്യാറ്റിൻകരയിൽ എത്തിയപ്പോഴാണ് സഹയാത്രികയായ ബബിത…

Read More

കേരളത്തിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് ഹർത്താൽ;

സംസ്ഥാനത്ത് ഇന്ന് ഹർത്താൽ. ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ദളിത് – ആദിവാസി സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു മണിവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.  വയനാട് ജില്ലയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എസ്‍സി/എസ്‍ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും എസ്‍സി/എസ്‍ടി വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹർത്താൽ ആചരിക്കുന്നത് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽനിന്ന് ഒഴിവാക്കി.

Read More

ന​ട​ൻ വിജയ്‌യുടെ പാ​ർ​ട്ടി​യു​ടെ പ​താ​ക നാളെ അച്ഛാ​ദ​നം ചെയ്യും

ചെ​ന്നൈ: ന​ട​ൻ വിജയ്‌യുടെ പാ​ർ​ട്ടി​യു​ടെ പ​താ​ക ഈ​മാ​സം 22ന് ​ചെന്നൈ പനയൂ​രി​ലെ ഓ​ഫി​സി​ൽ​വെ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​നാ​ച്ഛാ​ദ​നം ചെയ്യുന്നത്. ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ ‘വി​ജ​യ് മ​ക്ക​ൾ ഇ​യ​ക്ക’​ത്തെ ‘ത​മി​ഴ​ക വെട്രി കഴ​കം’ (ടി.​വി.​കെ) എ​ന്ന രാ​ഷ്ട്രീ​യ ക​ക്ഷി​യാ​ക്കി മാ​റ്റു​ക​യാ​യി​രുന്നു. 2026ലെ ​ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മാ​ക്കി ഫെബ്രു​വ​രി​യി​ലാ​ണ് പാ​ർ​ട്ടി പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്. അതേസമയം പാർട്ടി കോടിയുടെ ചിത്രങ്ങൾ ചോർന്നതായും വിവരങ്ങളുണ്ട്.  

Read More

തമിഴ്‌നാട് ബിഎസ്പി അധ്യക്ഷൻ കെ.ആംസ്ട്രോങ് കൊലപാതകം:ഗുണ്ടാനേതാവിന്റെ ഭാര്യ പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ ബി.എസ്.പി. അധ്യക്ഷന്‍ കെ. ആസംട്രോങ്ങിന്റെ കൊലപാതകക്കേസില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് ആര്‍ക്കോട് സുരേഷിന്റെ ഭാര്യ എസ്. പോര്‍ക്കൊടി പിടിയില്‍. കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന പൊന്നൈ ബാലു അടക്കം 11 പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. സുരേഷിന്റെ സഹോദരനായ ബാലുവിന്റെ അക്കൗണ്ടിലേക്ക് പോര്‍ക്കൊടി ഒന്നരലക്ഷം രൂപ കൈമാറിയതായി പോലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ കൊലപാതകത്തിന് പ്രതികാരമായി ആംസ്‌ട്രോങ്ങിനെ വധിക്കാനുള്ള പ്രതിഫലമാണ് പോര്‍ക്കൊടി തനിക്ക് നല്‍കി ഒന്നരലക്ഷം രൂപയെന്ന് ബാലു പോലീസിന് മൊഴി നല്‍കിയിരുന്നു. ഒളിവില്‍ പോയ പോര്‍ക്കൊടിക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ജൂലൈ അഞ്ചിനാണ് ആറംഗ സംഘത്തിന്റെ…

Read More

14 സ്‌കൂൾ വിദ്യാർഥിനികൾ പീഡനത്തിനിരയായി; NCC ട്രെയിനറടക്കം 11 പേർ പിടിയിൽ

ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയില്‍ 14 സ്‌കൂള്‍വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ട് ടൈം എന്‍.സി.സി. ട്രെയിനറും നാം തമിഴര്‍ കക്ഷി നേതാവുമായ ശിവരാമനടക്കം 11 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളെ താമസിപ്പിച്ച് നടത്തിയ അഞ്ചുദിവസത്തെ എന്‍.സി.സി. ക്യാമ്പിലാണ് പീഡനമുണ്ടായത്. എന്നാല്‍, ഈ ക്യാമ്പ് എന്‍.സി.സി. അധികൃതരുടെ അറിവോടെയല്ലെന്ന് പോലീസ് പറഞ്ഞു. എന്‍.സി.സി. ട്രെയിനര്‍ ശിവരാമന്‍, സ്‌കൂള്‍ ചെയര്‍മാന്‍, സ്‌കൂള്‍ കറസ്പോണ്ടന്റ് എന്നിവരുള്‍പ്പെടെ 11 പേരാണ് അറസ്റ്റിലായിട്ടുള്ളതെന്ന് പോലീസ് തിങ്കളാഴ്ച അറിയിച്ചു. ഒരു വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്…

Read More

മദിരാശി കേരളസമാജം ഓണച്ചന്ത സെപ്റ്റംബർ പത്തുമുതൽ 14 വരെ

ചെന്നൈ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം വേണ്ടെന്നുവെച്ചെങ്കിലും ചെന്നൈ മലയാളികൾക്കായി മദിരാശി കേരളസമാജം വിപുലമായ ഓണച്ചന്തയൊരുക്കും. നേന്ത്രപ്പഴം, വിവിധയിനം ചിപ്‌സുകൾ, ശർക്കരവരട്ടി, അച്ചാറുകൾ, പായസസാമഗ്രികൾ, പച്ചക്കറികൾ, നാടൻ വെളിച്ചെണ്ണ, കുത്താമ്പുള്ളി തുണിത്തരങ്ങൾ തുടങ്ങി ഗുണമേന്മയുള്ള വിഭവങ്ങൾ കേരളത്തിൽനിന്ന്‌ ശേഖരിച്ച് മിതമായവിലയിൽ വിൽപ്പനനടത്തും. സെപ്റ്റംബർ പത്തുമുതൽ 14 വരെ സമാജം ഹാളിലായിരിക്കും ഓണച്ചന്ത പ്രവർത്തിക്കുക. ഓണച്ചന്തയുടെ ചെയർമാനായി പ്രീമിയർ ജനാർദനനെയും ജനറൽ കൺവീനറായി എം.കെ.എ. അസീസിനെയും തിരഞ്ഞെടുത്തു. സംഘാടകസമിതി യോഗത്തിൽ സമാജം പ്രസിഡന്റ് എം. ശിവദാസൻ പിള്ള അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ടി. അനന്തൻ,…

Read More

ഡോക്ടറുടെ കൊലപാതകം: പ്രതിയുടെ നുണപരിശോധനയ്ക്ക് അനുമതി തേടി സി.ബി.ഐ;

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ നുണപരിശോധനയ്ക്ക് അനുമതി തേടി സി.ബി.ഐ. സംഘം. കേസില്‍ അറസ്റ്റിലായ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി തേടിയാണ് സി.ബി.ഐ. സംഘം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യവും ഇയാള്‍ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം നടത്തുന്നതായുള്ള സംശയവും കാരണമാണ് സി.ബി.ഐ. നുണപരിശോധനയ്ക്ക് മുതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബാംഗങ്ങളില്‍നിന്ന് സി.ബി.ഐ. കഴിഞ്ഞദിവസം വിശദമായ മൊഴി രേഖപ്പെടുത്തി. ഡോക്ടറുടെ വീട്ടിലെത്തി നടത്തിയ മൊഴിയെടുക്കല്‍ ആറുമണിക്കൂറോളം…

Read More

മുല്ലപ്പെരിയാർ അണക്കെട്ടിനേക്കുറിച്ചുള്ള പ്രസ്താവന: സുരേഷ് ഗോപിക്കെതിരേ തമിഴ്നാട് കോൺഗ്രസ്

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷാഭീഷണിയിലാണെന്ന് പ്രതികരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ തമിഴ്‌നാട് കോൺഗ്രസ്  രംഗത്തെത്തി. സുപ്രീംകോടതിയുടെ വിധിക്ക്‌ വിരുദ്ധമായ പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയതെന്നും അന്യായമായി കേരളത്തിന്റെ പക്ഷംപിടിക്കാനാണ് ശ്രമിക്കുന്നതെന്നും ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ ആരോപിച്ചു. മുല്ലപ്പെരിയാർ അണക്കെട്ട് ഒരു ഭീതിയായി നിലനിൽക്കുകയാണെന്ന് കഴിഞ്ഞദിവസം സുരേഷ് ഗോപി പറഞ്ഞതിന്റെപേരിലാണ് ടി.എൻ.സി.സി. പ്രസിഡന്റ് പ്രതിഷേധവുമായെത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നുമാണ് തമിഴ്നാട് സർക്കാരിന്റെയും രാഷ്ടീയപാർട്ടികളുടെയും നിലപാട്.

Read More

വിമാനത്തിൽ പരാക്രമം കാട്ടിയ യുവതിയെ ഇറക്കിവിട്ടു

പുണെ: അതിക്രമം കാട്ടിയ യാത്രക്കാരിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. പുണെ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സഹയാത്രക്കാരേയും സുരക്ഷാ ഉദ്യോഗസ്ഥയേയും ആക്രമിച്ചെന്ന് ആരോപിച്ചാണ് യുവതിയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയയുവതി ജീവനക്കാരിയെ കടിച്ചതായും പരാതിയുണ്ട്. പുണെയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍ യാത്രചെയ്യാനാണ് യുവതിയെത്തിയത്. പിന്നാലെ വിമാനത്തിലെ സീറ്റുകളിലിരുന്ന രണ്ട് യാത്രക്കാരെ യുവതി ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ഥിതി വഷളായതോടെ ക്രൂ അംഗങ്ങള്‍ ഇടപെട്ടു. രണ്ട് സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍മാരെ സഹായത്തിനായി വിളിച്ചുവരുത്തി. ഉദ്യോഗസ്ഥരെത്തിയെങ്കിലും യുവതി പരാക്രമം തുടരുകയായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു ഉദ്യോഗസ്ഥയെ യുവതി…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. മുതിര്‍ന്ന വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. നടന്നത് കുറ്റകൃത്യമാണ്, അത് അന്വേഷിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. ‘ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോണ്‍ക്ലേവ് ആണോ നടത്തുന്നത്? സംസ്‌കാരിക മന്ത്രി ആരെയാണ് വിഡ്ഢിയാക്കുന്നത്? സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’, സതീശന്‍ ആരോപിച്ചു. ഒറ്റപ്പെട്ട സംഭവമല്ല, പരമ്പരയാണ്. സര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ടാണ്. നാലരക്കൊല്ലം റിപ്പോര്‍ട്ടിനുമേല്‍ അടയിരുന്ന് മുഖ്യമന്ത്രിയടക്കമുള്ള…

Read More