ചെന്നൈ : പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിന്റെ നിർമാണം രണ്ടുമാസത്തിനകം പൂർത്തിയാവുമെന്ന് റെയിൽവേബോർഡ് അംഗം അനിൽകുമാർ ഖാണ്ഡേൽവാൾ പറഞ്ഞു. അതിനുശേഷം പാലത്തിലൂടെ തീവണ്ടിയുടെ പരീക്ഷണയോട്ടം നടക്കും. പാലംപണിയുടെ 90 ശതമാനത്തിലേറെ പൂർത്തിയായിക്കഴിഞ്ഞെന്ന് ഉന്നതോദ്യോഗസ്ഥർക്കൊപ്പം പാമ്പൻ സന്ദർശിച്ചശേഷം ഖാണ്ഡേൽവാൾ പറഞ്ഞു. കപ്പൽ കടന്നുപോകുമ്പോൾ തുറന്നുകൊടുക്കുന്ന ലിഫ്റ്റ് സ്പാൻ ഘടിപ്പിക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. രണ്ടുമാസംകൊണ്ട് അത് പൂർത്തിയാവും. ഭാരം വഹിക്കാനുള്ളശേഷി പരിശോധിച്ചശേഷം ട്രയൽ റൺ നടക്കും. അതിനുശേഷം പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും. പഴയ പാമ്പൻപാലം എന്തുചെയ്യണമെന്നകാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഖാണ്ഡേൽവാൾ അറിയിച്ചു. തുരുമ്പുപിടിച്ച…
Read MoreAuthor: Chennai Vartha
ശിവകാശിയിലെ പടക്കനിർമാണശാലയിൽ വീണ്ടും സ്ഫോടനം; രണ്ടുപേർ മരിച്ചു
ചെന്നൈ : ശിവകാശിയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുതൊഴിലാളികൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഒൻപതോടെ കാളയാർകുറിച്ചിയിലെ പടക്കനിർമാണശാലയിലാണ് അപകടമുണ്ടായത്. മാരിയപ്പൻ, മുത്തുവേൽ എന്നിവരാണ് മരിച്ചത്. സരോജ, ശങ്കരവേൽ എന്നിവരെ സാരമായ പരിക്കുകളോടെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കയ്യ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്കനിർമാണശാലയിൽ ദീപാവലിക്കായി ഫാൻസി പടക്കങ്ങൾ ഒരുക്കുകയായിരുന്നു. അറുപതിലധികം മുറികളിലായി നൂറിലധികം തൊഴിലാളികളാണ് ജോലിചെയ്തിരുന്നത്. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടെ ജോലിചെയ്യുകയായിരുന്ന മാരിയപ്പനും മുത്തുവേലും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പൊളളലേറ്റ സരോജയെയും ശങ്കരവേലിനെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ശിവകാശി…
Read Moreകാവേരി ജലം; തമിഴ്‌നാടിന് 11,500 ക്യുസെക്സ് വെള്ളം കർണാടകത്തോട് വിട്ടുകൊടുക്കണമെന്ന് റെഗുലേഷൻ കമ്മിറ്റി
ബെംഗളൂരു : കാവേരിയിൽനിന്ന് ദിവസവും 11,500 ക്യുസെക്സ് വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി കർണാടകത്തോട് ആവശ്യപ്പെട്ടു. ഈ മാസം 31 വരെയാണ് വെള്ളം കൊടുക്കേണ്ടത്. നിലവിലെ അവസ്ഥയിൽ വെള്ളം വിട്ടുകൊടുക്കാനാകില്ലെന്ന് കർണാടകം കമ്മിറ്റിയെ അറിയിച്ചിരുന്നു. ഈവർഷം ജൂൺ ഒന്നിനും ജൂലായ് ഒൻപതിനും ഇടയിൽ കർണാടകത്തിലെ നാലു പ്രധാന അണക്കെട്ടുകളിലേക്ക് എത്തിയത് 41.651 ടി.എം.സി. അടി വെള്ളമാണെന്നും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത് 28.71 ശതമാനം കുറവാണെന്നുമാണ് സംസ്ഥാനസർക്കാർ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയെ കഴിഞ്ഞദിവസം അറിയിച്ചത്. നിലവിൽ നാലു അണക്കെട്ടുകളിലുംകൂടി 58.66…
Read Moreഅണ്ണാ സർവകലാശാല രജിസ്ട്രാർക്കെതിരേ മദ്രാസ് ഹൈക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു
ചെന്നൈ : കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് അണ്ണാ സർവകലാശാല രജിസ്ട്രാർക്കെതിരേ മദ്രാസ് ഹൈക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ജൂലായ് 15-ന് രജിസ്ട്രാറെ കോടതിയിൽ ഹാജരാക്കാനാണ് ആവശ്യം. വിരമിച്ച പ്രൊഫസർക്ക് പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾനിഷേധിച്ചതുസംബന്ധിച്ച മുൻഉത്തരവ് അനുസരിക്കാത്തതിനാണ് ജസ്റ്റിസ് ഡി. കൃഷ്ണകുമാർ, ജസ്റ്റിസ് കെ. കുമരേഷ് ബാബു എന്നിവരടങ്ങിയ ബെഞ്ച് ജാമ്യമില്ലാ വാറന്റ്പുറപ്പെടുവിച്ചത്. വിരമിച്ച അധ്യാപകൻ ഡോ. പി. ദേവദാസ് മനോഹരനാണ് കോടതിയലക്ഷ്യഹർജി നൽകിയത്. പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും വിതരണംചെയ്യാനുള്ള സർവകലാശാലയുടെ ഉത്തരവ് രജിസ്ട്രാർ മന:പൂർവം അനുസരിക്കാത്തതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസ് ജൂൺ ആറിന് വാദംകേട്ടപ്പോൾ സർവകലാശാലയിൽനിന്ന്…
Read Moreവിക്രവാണ്ടി നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും
ചെന്നൈ : വിഴുപുരം ജില്ലയിലെ വിക്രവാണ്ടി നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽവോട്ടുകളും പിന്നീട് വോട്ടിങ് മെഷീനുകളിലേതും എണ്ണും. വോട്ടെണ്ണൽകേന്ദ്രങ്ങളിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. ഡി.എം.കെ.യും പി.എം.കെ.യും നാം തമിഴർ കക്ഷിയും തമ്മിലുള്ള കടുത്ത ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. ഡി.എം.കെ. സ്ഥാനാർഥി അന്നിയൂർ ശിവയാണ്. എൻ.ഡി.എ. സഖ്യത്തിൽ പി.എം.കെ. സ്ഥാനാർഥിയാക്കിയത് സി. അൻപുമണിയെയാണ്. നാം തമിഴർ കക്ഷിക്കുവേണ്ടി ഡോ. അഭിനയയാണ് മത്സരിക്കുന്നത്. മൊത്തം 29 സ്ഥാനാർഥികൾ കളത്തിലുണ്ട്. പത്തിന് നടന്ന വോട്ടെടുപ്പിൽ 82.48 ശതമാനംപേർ…
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷേത്രം നിർമിച്ച് പൂജ നടത്തി കർഷകൻ
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധനയിൽ ക്ഷേത്രം നിർമിച്ച് കർഷകൻ. തിരുച്ചിറപ്പള്ളി തരിയൂർ എരഗുഡി ഗ്രാമത്തിലെ ശങ്കറാണ് വീടിനടുത്ത് മോദിക്കായി ക്ഷേത്രമൊരുക്കിയത്. ഇവിടെ മോദിയുടെ പ്രതിമസ്ഥാപിച്ച് ദിവസവും പൂജകളും നടത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ ജനക്ഷേമപദ്ധതികളിൽ ആകൃഷ്ടനായാണ് ക്ഷേത്രംനിർമിച്ചതെന്ന് ശങ്കർ പറഞ്ഞു. 2019-ൽ നിർമാണം തുടങ്ങി. ഒന്നരലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചു. മറ്റു ദൈവങ്ങളുടെയും രാഷ്ട്രീയനേതാക്കളായ കാമരാജ്, എം.ജി.ആർ., ജയലളിത, അമിത് ഷാ, എടപ്പാടി പളനിസ്വാമി എന്നിവരുടെ ചിത്രങ്ങളും ഇവിടെയുണ്ട്. കാർഷികവിളകളിൽനിന്നുള്ള ലാഭത്തിൽനിന്ന് 10,000 രൂപ ക്ഷേത്രത്തിന്റെ അടുത്ത അഞ്ചുവർഷത്തെ പൂജകൾക്കും അന്നദാനങ്ങൾക്കുമായി മാറ്റിവെക്കുമെന്നും ശങ്കർ പറഞ്ഞു.…
Read Moreസൂക്ഷിക്കുക എസ്.ബി.ഐ. റിവാർഡിന്റെ പേരിൽ വൻതട്ടിപ്പ്; ജാഗ്രതാനിർദേശവുമായി പോലീസ്
ചെന്നൈ : എസ്.ബി.ഐ. റിവാർഡ് പോയിന്റ് തട്ടിപ്പിൽ ജാഗ്രതാനിർദേശവുമായി തമിഴ്നാട് സൈബർ ക്രൈം പോലീസ്. ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽനിന്നുമാത്രം മേയ്, ജൂൺ മാസങ്ങളിൽ 73 പരാതികൾ ലഭിച്ചതായി പോലീസ് അറിയിച്ചു. എസ്.ബി.ഐ. റിവാർഡ് പോയിന്റുകളെക്കുറിച്ച് വ്യാജസന്ദേശങ്ങൾ അയയ്ക്കാൻ തട്ടിപ്പുകാർ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്തതായും കണ്ടെത്തി. ഇതുവഴിയാണ് വാട്‌സാപ്പ് അക്കൗണ്ടുകളിലേക്ക് സന്ദേശങ്ങൾ കൈമാറുന്നത്. പലപ്പോഴും ഇത്തരം ഗ്രൂപ്പുകളുടെ ഐക്കണുകളും പേരുകളും ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നായിരിക്കും. തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ബാങ്ക് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാനും റിവാർഡ് പോയിന്റുകൾ ഉപയോഗപ്പെടുത്താനും…
Read Moreകടകളിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ പരിശോധന; 2,000 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തു
ചെന്നൈ : തിരുപ്പൂർ നഗരത്തിലെ വിവിധ കടകളിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ട് ടൺ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി. ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പുകൾ, സഞ്ചികൾ, ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന ട്രേ, പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫിലിമുകൾ, പ്ലാസ്റ്റിക് ഫോർക്കുകൾ, സ്പൂണുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. വില്പന നടത്തിയ ഏഴു കടയുടമകൾക്കെതിരേ ആകെ ഒരു ലക്ഷം രൂപയിലധികം പിഴചുമത്തിയതായി കോർപ്പറേഷൻ കമ്മിഷണർ പവൻകുമാർ പറഞ്ഞു. അരിസിക്കടവീഥിയിലെ കടകളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ വിൽക്കുന്നെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് കോർപ്പറേഷൻ കമ്മിഷണർ പവൻകുമാർ, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ…
Read Moreചെന്നൈ വിമാനത്താവളം റെസിഡന്റ് ഓഫീസർക്ക് സസ്പെൻഷൻ
ചെന്നൈ : സ്വർണം കടത്തുന്നവർക്ക് സഹായം നൽകിയ ചെന്നൈ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വിമാനത്താവളം റെസിഡന്റ് ഓഫീസർ ശരവണനെതിരേയാണ് നടപടി. കള്ളക്കടത്തുകാരിൽനിന്ന് സ്വർണം വാങ്ങി കസ്റ്റംസ് പരിശോധനകളൊന്നും നടത്താതെ പുറത്തെത്തിക്കാൻ സഹായിച്ചിരുന്നത് ശരവണനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെത്തുടർന്നാണ് നടപടി. സ്വർണക്കള്ളക്കടത്തിൽ ഏർപ്പെട്ട ഏതൊക്കെ സംഘവുമായാണ് ശരവണന് ബന്ധമുള്ളത് എന്നതുൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് വിമാനത്താവളത്തിലെ ഉന്നതോദ്യോഗസ്ഥർ പറഞ്ഞു.
Read Moreമധുര സർക്കാർ ആശുപത്രിയിൽ രണ്ടുഗർഭിണികളെ ഒരേ സ്‌ട്രെച്ചറിൽ കൊണ്ടുപോയ വിവാദം; അന്വേഷണത്തിന് ഉത്തരവ്
ചെന്നൈ : രണ്ടുഗർഭിണികളെ ഒരേ സ്‌ട്രെച്ചറിൽ ഇരുത്തിക്കൊണ്ടുപോയത് വിവാദമായി. മധുരയ്ക്കടുത്തുള്ള വാടിപ്പട്ടി, ദിണ്ടിക്കൽ സ്വദേശികളായ രണ്ടുഗർഭിണികളെയാണ് പ്രസവമുറിയിൽനിന്ന് ഹൃദ്രോഗപരിേശാധനയ്ക്കായി മറ്റൊരിടത്തേക്ക് ഒരേ സ്‌ട്രെച്ചറിൽ ഇരുത്തിക്കൊണ്ടുപോയത്. ഗർഭിണികളെ സുരക്ഷിതമായി കൊണ്ടുപോകേണ്ടതിനുപകരം നിരപ്പല്ലാത്ത പ്രതലത്തിലൂടെ സ്‌ട്രെച്ചറിൽ വേഗത്തിൽ തള്ളിക്കൊണ്ടുപോവുകയായിരുന്നു. മധുരയിലെ സാമൂഹികപ്രവർത്തകനും അഭിഭാഷകനുമായ ആനന്ദരാജ് ദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ടുഗർഭിണികളും ഹൃദ്രോഗികളായിരുന്നെന്നും പറയപ്പെടുന്നു. സ്ട്രെച്ചറിന്റെ ചക്രം പൊട്ടിവീഴുമോയെന്ന് ഗർഭിണികൾ ഭയപ്പെട്ടുവെന്നും ആനന്ദരാജ് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയശേഷം നടപടി സ്വീകരിക്കുമെന്ന് ആശുപത്രി ഡീൻ ധർമരാജ് പറഞ്ഞു.
Read More