ചെന്നൈ : തീവണ്ടിയാത്രയിൽ സുരക്ഷ പോരെന്നും ആസ്തിവർധനയ്ക്കനുസരിച്ച് ജീവനക്കാരെ നിയമിക്കണമെന്നും റെയിൽവേ ബോർഡ് ചെയർമാൻ സതീഷ്‌കുമാർ കേന്ദ്ര ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. റെയിൽവേയുടെ ആസ്തി 2019-20 സാമ്പത്തികവർഷത്തിൽ 1.48 ലക്ഷം കോടി രൂപയായിരുന്നു. 2023-24 സാമ്പത്തികവർഷത്തിലിത് 2.62 ലക്ഷം കോടിയായി ഉയർന്നു. എന്നാൽ, അതിനനുസരിച്ച് സുരക്ഷിത യാത്ര ഉറപ്പാക്കാനാവശ്യമായ ജീവനക്കാരുടെ എണ്ണം വർധിച്ചില്ല. തുടർച്ചയായി വണ്ടികൾ പാളംതെറ്റുന്നതും കൂട്ടിയിടിക്കുന്നതും വർധിക്കുകയാണ്. റെയിൽവേയിൽ സിഗ്നൽസംവിധാനങ്ങളും ട്രാക്കുകൾ നവീകരിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് ആ വകുപ്പുകളിൽ ജീവനക്കാരെ നിയമിക്കുന്നില്ല. എൻജിനിയറിങ്, ഇലക്‌ട്രിക്കൽ, സിഗ്നലിങ്, ട്രാക്ക് അറ്റകുറ്റപ്പണി എന്നീ വകുപ്പുകളിൽ ജീവനക്കാരുടെ…
Read MoreAuthor: News Desk
ഉത്തരാഖണ്ഡ് ഉരുൾപൊട്ടലിൽ കുടുങ്ങിയ തമിഴരെ സുരക്ഷിതമായി രക്ഷിക്കാൻ നടപടി സ്വീകരിച്ചു: മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: ഉത്തരാഖണ്ഡ് ഉരുൾപൊട്ടലിൽ കുടുങ്ങിയ തമിഴരെ സുരക്ഷിതമായി രക്ഷപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും ദുരിതബാധിതർക്ക് സുരക്ഷിതമായി സ്വന്തം നാട്ടിലേക്ക് മടങ്ങാൻ എല്ലാ സഹായവും നൽകുന്നുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ഉത്തരാഖണ്ഡ് ഉരുൾപൊട്ടലിൽ കുടുങ്ങിയ തമിഴരെ രക്ഷിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തു “ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഉരുൾപൊട്ടലിൽ കുടുങ്ങിയ തമിഴരെ രക്ഷിക്കാൻ ഞങ്ങൾ എല്ലാ നടപടികളും സ്വീകരിക്കുന്നു. അവിടെ സുരക്ഷിതരായ തമിഴരിൽ ഒരാളായ പരാശക്തിയെ ഞാൻ ബന്ധപ്പെട്ടു. ദുരിതബാധിതരായ ആളുകൾക്ക് സുരക്ഷിതമായി അവരുടെ നാട്ടിലേക്ക് മടങ്ങാൻ ഞങ്ങൾ എല്ലാ സഹായവും…
Read Moreഇന്നും നാളെയും തമിഴ്‌നാട്ടിൽ താപനില അഞ്ച് ഡിഗ്രി വരെ ഉയരാൻ സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നും നാളെയുമായി താപനില അഞ്ച് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് (ഞായർ) രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ തമിഴ്‌നാട്ടിൽ പെയ്ത മഴയുടെ കണക്ക് പ്രകാരം ശിവഗംഗ ജില്ലയിലെ കാരൈക്കുടിയിൽ മൂന്ന് സെൻ്റീമീറ്റർ മഴയാണ് പെയ്തത് . അരിയല്ലൂർ ജില്ല, സെൻ്റുറൈ കോയമ്പത്തൂർ ജില്ലയിലെ ചിന്നക്കല്ലാർ , ചോളയാർ, നീലഗിരി ജില്ല ഇടത്തരം, ശിവഗംഗ ജില്ലയിലെ ദേവകോട്ട എന്നിവിടങ്ങളിൽ ഓരോ സ്ഥലത്തും 1 സെൻ്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് വീശുന്ന പടിഞ്ഞാറൻ കാറ്റിൻ്റെ വേഗതയിൽ…
Read Moreധനുഷിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു
ചെന്നൈ : തമിഴ് സിനിമാ നിർമാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നടൻ ധനുഷിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. നിർമാണക്കമ്പനിയായ ശ്രീതെനാണ്ടാൾ ഫിലിംസുമായുള്ള തർക്കം പരിഹരിച്ചതിനെത്തുടർന്നാണ് നടനെതിരേയുള്ള റെഡ് കാർഡ് കൗൺസിൽ പിൻവലിച്ചത്. അഡ്വാൻസ് വാങ്ങിയതിനുശേഷം ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറാകുന്നില്ലെന്നായിരുന്നു ധനുഷിനെതിരേയുള്ള പരാതി. ഇതേത്തുടർന്ന് ഒരുമാസം മുൻപായിരുന്നു വിലക്കേർപ്പെടുത്തിയത്. താരസംഘടനയായ നടികർ സംഘത്തിന്റെ നേതാക്കൾ ഉൾപ്പെടെ ഇടപെട്ടതിനെത്തുടർന്നാണ് തർക്കം പരിഹരിച്ചത്. ഭിന്നത പരിഹരിക്കാൻ തന്നെ സഹായിച്ച നടികർസംഘം നേതാക്കൾക്ക് ധനുഷ് നന്ദിയറിയിച്ചു. പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും വ്യക്തമാക്കി.
Read Moreചെന്നൈ ബീച്ച് -താംബരം റൂട്ടിൽ ഇന്ന് ഗതാഗത നിയന്ത്രണം
ചെന്നൈ : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് ഏഴുവരെ ചെന്നൈ ബീച്ച് മുതൽ താംബരംവരെ സബർബൻ തീവണ്ടി സർവീസ് നടത്തില്ല. പകരം ചെന്നൈ ബീച്ചിൽ നന്ന് പല്ലാവരത്തേക്കും തിരിച്ചുമായി 32 പ്രത്യേക സബർബൻ തീവണ്ടികൾ സർവീസ് നടത്തും. ചെന്നൈ ബീച്ചിൽനിന്ന് ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുമാൽപ്പൂർ, ആർക്കോണം എന്നിവിടങ്ങളിലേക്കുള്ള സബർബൻ തീവണ്ടികൾ ഞായറാഴ്ചത്തെ സമയക്രമ പ്രകാരം സർവീസ് നടത്തുമെന്ന് റെയിൽവേ ചെന്നൈ ഡിവിഷൻ അധികൃതർ അറിയിച്ചു. ചെന്നൈ ബീച്ചിൽനിന്ന് രാവിലെ 8.35,9.38, 10.10, 10.40,11.20,12.00, 1.05, 1.30,2.30,3.10,3.45, 4.10,4.30,4.50,5.10, 5.50 പല്ലാവരത്തേക്ക്…
Read Moreകേരളത്തനിമ ചോരാതെ ഓണത്തെ വരവേറ്റ് നഗരം
ചെന്നൈ : പൂക്കളമിട്ട്, സദ്യ യൊരുക്കി, ഓണക്കോടിയുടുത്ത് നിൽക്കുന്ന മലയാളികളുടെ നടുവിലേക്ക് മാവേലി എത്തുന്ന സുദിനമെത്തി. ലോകമെമ്പാടുമുള്ള മലയാളികൾക്കൊപ്പം ചെന്നൈ മലയാളികളും തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങി. നാടിന്റെ നന്മ നിറഞ്ഞുനിൽക്കുന്ന ചടങ്ങുകളോടെയാണ് നഗരത്തിലെ ഓണാഘോഷങ്ങൾ. ഇതിനുള്ള പാച്ചിൽ ശനിയാഴ്ചയോടെ അവസാനിച്ചു. സംഘടനാപരിപാടികളും അവസാനിപ്പിച്ച് വീടുകളിലെ ആഘോഷത്തിന് തിരി തെളിഞ്ഞിരിക്കുകയാണ്. നാട്ടിൽനിന്ന് ഏറെ അകലെയാണെങ്കിലും തനിമ നഷ്ടമാകാതെ സദ്യ അടക്കമുള്ള ഒരുക്കങ്ങൾക്ക് സഹായകമായ ഓണച്ചന്തകളിൽ ശനിയാഴ്ചയും തിരക്കായിരുന്നു. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ തന്നെ മിക്കയിടങ്ങളിലും സാധനങ്ങൾ തീർന്നിരുന്നു. നാടൻ നേന്ത്രക്കായ, കാന്താരി, കാച്ചിൽ തുടങ്ങിയവയ്ക്കായിരുന്നു ഓണച്ചന്തയിൽ ആവശ്യക്കാർഏറെയുണ്ടായിരുന്നത്.…
Read Moreനഗരയാത്രയ്ക്കായുള്ള വന്ദേ മെട്രോ: കുറഞ്ഞനിരക്ക് 30 രൂപ
ചെന്നൈ: നഗരയാത്രയ്ക്കായി ഇന്ത്യൻ റെയിൽവേ രൂപകല്പന ചെയ്ത വന്ദേ മെട്രോയുടെ ആദ്യ സർവീസ് ഗുജറാത്തിലെ അഹമ്മദാബാദ് – ഭുജ് പാതയിലായിരിക്കും. അത്യാധുനിക സൗകര്യങ്ങളുള്ള ശീതീകരിച്ച വണ്ടിയിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഉദ്ഘാടനത്തിയതി തീരുമാനിച്ചിട്ടില്ല. അഹമ്മദാബാദ്-ഭുജ് പാതയിൽ ആഴ്ചയിൽ ആറു ദിവസമായിരിക്കും വന്ദേ മെട്രോ സർവീസ്. സൗകര്യപ്രദമായ ഏറ്റവും അടുത്ത തീയതിയിൽ ഇതിന്റെ ഉദ്ഘാടനം നടത്താൻ പശ്ചിമ റെയിൽവേക്ക് റെയിൽവേ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വൈകാതെ വന്ദേ മെട്രോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച വണ്ടിയുടെ…
Read More7,616 കോടിയുടെ ധാരണാപത്രം ഒപ്പുവെച്ച് സ്റ്റാലിൻ യു.എസ്. പര്യടനം പൂർത്തിയാക്കി മടങ്ങി
ചെന്നൈ : തമിഴ്‌നാട്ടിലേക്ക് വിദേശനിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ യു.എസിലെത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 17 ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങി. 18 പ്രമുഖസ്ഥാപനങ്ങളുമായി 7,616 കോടിരൂപയുടെ ധാരണാപത്രത്തിലാണ് ഈ സന്ദർശനവേളയിൽ ഒപ്പുവെച്ചത്. ഓഗസ്റ്റ് 27-ന് യു.എസിലെത്തിയ സ്റ്റാലിൻ വെള്ളിയാഴ്ച തിരിച്ചു വിമാനംകയറി. ഷിക്കാഗോയിൽ യു.എസിലെ തമിഴ്സമൂഹം അദ്ദേഹത്തിനു യാത്രയയപ്പുനൽകി. ശനിയാഴ്ച സ്റ്റാലിൻ ചെന്നൈയിൽ തിരിച്ചെത്തും.
Read Moreനഗരം ഓണാവേശത്തിൽ
ചെന്നൈ : നഗരത്തിൽ ഓണമാഘോഷിക്കാനുള്ള മലയാളികളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. സദ്യ ഒരുക്കുന്നതിനടക്കമുള്ള തയ്യാറെടുപ്പുകളാണ് തകൃതിയിൽ നടക്കുന്നത്. ഉത്രാടദിവസമായ ശനിയാഴ്ച തിരക്ക് ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്. സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ നടന്ന ഓണാഘോഷത്തിന്റെ തിരക്കുകൾ കഴിഞ്ഞതോടെയാണ് പലരും വീടുകളിലെ ഓണാഘോഷത്തിനൊരുങ്ങുന്നത്. വെള്ളിയാഴ്ച വൈകീട്ടുതന്നെ നഗരത്തിലെ വിപണികളിൽ മലയാളികളുടെ തിരക്ക് ദൃശ്യമായിരുന്നു. ഓണക്കോടി വാങ്ങുന്നതിനായി ടി. നഗർ അടക്കമുള്ള വ്യാപാരകേന്ദ്രങ്ങളിൽ ഒട്ടേറെ മലയാളികളെത്തി. തിരുവോണത്തെപ്പോലെ ഉത്രാടദിവസവും പൂക്കളമിടാൻ പലരും താത്പര്യപ്പെടുന്നതിനാൽ പൂവിപണിയിലും ഓണത്തിരക്കുണ്ടായിരുന്നു. ശനിയാഴ്ച കോയമ്പേട് തുടങ്ങിയ ചന്തകളിൽ പച്ചക്കറികൾ വാങ്ങുന്നതിനുള്ള തിരക്ക് പ്രതീക്ഷിക്കുന്നു. മലയാളി സംഘടനകൾ…
Read Moreഓണയാത്രക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി; വിശദാംശങ്ങൾ
ചെന്നൈ : ഓണം അവധിക്കാലത്തെ യാത്രത്തിരക്ക് പരിഗണിച്ച് കൊച്ചുവേളിയിൽനിന്ന് ചെന്നൈയിലേക്ക് ഒരു പ്രത്യേക തീവണ്ടികൂടി അനുവദിച്ചു. സെപ്റ്റംബർ 16-ന് ഉച്ചയ്ക്ക് 12.50-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന വണ്ടി (06166) പിറ്റേന്ന് രാവിലെ 9.30-ന് ചെന്നൈ സെൻട്രലിലെത്തും. തിരിച്ച് സെപ്റ്റംബർ 17-ന് വൈകീട്ട് മൂന്നിന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് (06167) പിറ്റേന്ന് രാവിലെ 8.50-ന് കൊച്ചുവേളിയിലെത്തും. കോട്ടയം, തൃശ്ശൂർ, പാലക്കാട് സേലം വഴിയാണ് യാത്ര.
Read More