ബെംഗളുരു :കന്നഡ ടെലിവിഷൻ, ചലച്ചിത്ര നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപൂരിലെ വസതിയിൽ ഞായറാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോലീസിൽ പരാതി ലഭിച്ചപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. പോലീസ് സ്ഥലത്തെത്തി നടിയുടെ മൃതദേഹം കണ്ടെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. കന്നഡ വിനോദ വ്യവസായത്തിലെ അറിയപ്പെടുന്ന മുഖമായിരുന്നു ശോഭിത ശിവണ്ണ. എറഡോണ്ട്ല മൂർ, എടിഎം: അറ്റംപ്റ്റ് ടു മർഡർ, ഒന്ദ് കഥ ഹെല്ല, ജാക്ക്പോട്ട്, വന്ദന എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ബ്രഹ്മഗന്തു, നിന്നെന്തേലെ തുടങ്ങിയ…
Read MoreCategory: Breaking news
സിദ്ധിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ഡൽഹി: ബലാത്സംഗ കേസില്‍ പ്രതിയായി ഒളിവിൽ കഴിയുന്ന നടൻ സിദ്ധിഖിന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സിദ്ധിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയാണ് ഹാജരായത്. കേസ് രജിസ്റ്റർ ചെയ്യാനെടുത്ത കാലതാമസവും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രണ്ടാഴ്ചക്ക് ശേഷം കേസ് പരിഗണിക്കും. അതുവരെ സിദ്ധിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അന്വേഷണത്തോട് സഹകരിക്കണമെന്ന് സുപ്രീംകോടതി സിദ്ധിഖിനോട് ആവശ്യപ്പെട്ടു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു സിദ്ദിഖ് ഒളിവിൽ പോയതും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്‌തത്. ഹൈക്കോടതിയിൽ തന്റെ ഭാഗം കേൾക്കാതെയാണ് മുൻകൂർ ജാമ്യം നിഷേധിച്ചതെന്നാണ് സിദ്ധിഖിന്റെ അഭിഭാഷകൻ വാദിച്ചത്.…
Read Moreഅമ്മ’യിൽ കൂട്ടരാജി; ഭരണസമിതി പിരിച്ചുവിട്ടു ; മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവച്ചു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. നേരത്തേ ഒരു വിഭാഗം അംഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രം ഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അം ഗങ്ങളുടെ ഈ നീക്കം. ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള…
Read Moreജിഷ വധക്കേസ്: പ്രതി അമീറുൽ ഇസ്ലാംമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി.
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുൽ ഇസ്ലാംമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ അമീറുൽ ഇസ്ലാം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് വധശിക്ഷ ശരിവെച്ചുകൊണ്ട് ഉത്തരവിട്ടത്. കോടതി വിധി കേള്‍ക്കാൻ ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. കൊലപാതകം, ബലാല്‍സംഗം,അതിക്രമിച്ചുകയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമീറുൽ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍…
Read Moreബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു.
ബെംഗളൂരു : നഗരത്തിൽ നിന്ന് ഇന്ന് ഉച്ചക്ക് 03.25 ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച കേരള ആർ.ടി.സിയുടെ വോൾവോ മൾട്ടി ആക്സിൽ ബസ് അപകടത്തിൽ പെട്ടു. രാമനഗരക്കും ചന്നപട്ടണക്കും ഇടയിൽ വച്ച് ബസ് ഒരു ലോറിയുടെ പിന്നിൽ ഇടിച്ച് കയറുകയായിരുന്നു. ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്, ഡ്രൈവറേയും കണ്ടക്ടറേയും പരിക്കുകളോടെ രാമനഗരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല, അവരെ മറ്റ് ബസുകളിൽ നാട്ടിലേക്ക് അയച്ചിട്ടുണ്ട്.
Read Moreചെന്നൈ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ; അന്വേഷണം ആരംഭിച്ച് പൊലീസ്
ചെന്നൈ: ചെന്നൈയിലെ നിരവധി സ്‌കൂളുകൾക്ക് വ്യാഴാഴ്ച ബോംബ് ഭീഷണി കോളുകളും ഇ-മെയിലുകളും ലഭിച്ചതിനെ തുടർന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. നിരവധി രക്ഷിതാക്കളാണ് വിവരമറിഞ്ഞതോടെ പരിഭ്രാന്തരായി സ്കൂളിലേക്ക്ചെ ഓടിയെത്തിയത്. ഗ്രേറ്റർ ചെന്നൈ പോലീസ് തട്ടിപ്പ് വിളിച്ച് പ്രതികളെ കണ്ടെത്താനും ഇമെയിലുകളുടെ ഉറവിടം കണ്ടെത്താനും അന്വേഷണം ആരംഭിച്ചു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ, (ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡുകൾ) ബിഡിഡിഎസിലെ ഉദ്യോഗസ്ഥരെ ഉടൻ തന്നെ വിന്യസിക്കുകയും ഡിഎവി, ഗോപാലപുരം, ആർഎ പുരത്തെ ചെട്ടിനാട് വിദ്യാശ്രമം, അണ്ണാനഗറിലെ ചെന്നൈ പബ്ലിക് സ്കൂൾ, ജെജെ നഗർ, പാരീസിലെ സെൻ്റ് മേരീസ് സ്കൂൾ എന്നിവയുൾപ്പെടെയുള്ള…
Read Moreമാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് മുൻകൂര്‍ ജാമ്യം. കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപിക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യാപേക്ഷയുമായി നടൻ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാൻ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുൻകൂര്‍ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ നിലപാടറിയിക്കാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിന് പിന്നാലെയാണ്…
Read Moreഒടുവിൽ കൂട്ടിലായി വയനാട്ടിലെ ആളെക്കൊല്ലി കടുവ
കല്‍പ്പറ്റ: വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി. കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. കൂടല്ലൂരില്‍ കര്‍ഷകനെ കടുവ കടിച്ചുകൊന്ന സംഭവമുണ്ടായി പത്തു ദിവസത്തിനുശേഷമാണ് കടുവ കെണിയിലകപ്പെടുന്നത്. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തായി തന്നെ ഏറ്റവും ആദ്യം സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിലാണ് കടുവ ഇപ്പോൾ കുടങ്ങിയത്. വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ പ്രജീഷിനെ കടുവ കടിച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13വയസുള്ള വയസന്‍ കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു. ദിവസങ്ങള്‍ നീണ്ടുനിന്ന തെരച്ചിൽ ഒരുഭാഗത്ത് നടക്കുന്നതിനിടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂടുകളിലൊന്നില്‍ കടുവ…
Read Moreമലയാളി കുടുംബം റിസോർട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു: കുടക് ജില്ലയിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ. കോട്ടയം ജില്ലയിലെ പാടിച്ചാട്ട് ഗ്രാമത്തിലെ ദമ്പതികളാണ് മടിക്കേരി റൂറൽ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഹോം സ്‌റ്റേയിൽ ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് കുടകിലെത്തിയ ദമ്പതികൾ മടിക്കേരിക്ക് സമീപമുള്ള കഗോഡ്‌ലു ഗ്രാമത്തിലെ ഹോം സ്‌റ്റേയിലാണ് താമസിച്ചിരുന്നത്. പിന്നീട് ദമ്പതികൾ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് റിപ്പോർട്ട്. കട്ടിലിൽ കിടക്കുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി, കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ മരണത്തിന് കീഴടങ്ങിയതാകാമെന്ന് പോലീസ് സംശയിക്കുന്നു. കേരളത്തിൽ നിന്ന് കുടുംബാംഗങ്ങൾ എത്തിയ ശേഷമേ ആത്മഹത്യയുടെ കാരണം വ്യക്തമാകൂ.…
Read Moreകാനം രാജേന്ദ്രൻ അന്തരിച്ചു
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കാൽപ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കായിരുന്നു. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ 1950 നവംബർ 10-നാണ് കാനം രാജേന്ദ്രന്‍റെ ജനനം. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. കഴിഞ്ഞ രണ്ടു ടേമുകളായി സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരുകയായിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നൽകണമെന്ന അപേക്ഷ ദേശീയ…
Read More