ചെന്നൈ : നാലുവയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞുകൊന്ന അമ്മ അറസ്റ്റിൽ. നാമക്കൽ ജില്ലയിൽ സെന്തമംഗലത്തിന് അടുത്തുള്ള ഗാന്ധിപുരം സ്വദേശിനി സ്നേഹയാണ് (23) അറസ്റ്റിലായത്. തന്റെ പ്രണയബന്ധത്തിന് തടസ്സമാകുന്നതിന്റെ പേരിൽ മകൾ പൂവരശിയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് കൂട്ടുനിന്ന സ്നേഹയുടെ സഹോദരി കോകിലയും അറസ്റ്റിലായി. ഭർത്താവ് മുത്തയ്യയ്ക്കും മകൾ പൂവരശിക്കും ഒപ്പം ചെന്നൈയിലായിരുന്നു സ്നേഹ താമസിച്ചിരുന്നത്. ചെന്നൈയിൽ ത്തന്നെ താമസിച്ചിരുന്ന സെന്താമംഗലം സ്വദേശിയായ ശരത്തുമായി കുറച്ചുനാളുകളായി സ്നേഹ പ്രണയത്തിലായിരുന്നു. അടുത്തിടെ ശരത്തിനൊപ്പം സ്നേഹ പോയിരുന്നു. എന്നാൽ, കുട്ടിയുള്ളതിനാൽ ശരത്തിന്റെ വീട്ടുകാർ ഇവരെ സ്വീകരിച്ചില്ല. തുടർന്ന് പോലീസ് ഇടപെടുകയും സ്നേഹയെ…
Read MoreCategory: Chennai Local
ഭൂമിതട്ടിപ്പ് കേസിൽ മുൻമന്ത്രിയുടെ സഹോദരൻ അറസ്റ്റിൽ
ചെന്നൈ : ഭൂമിതട്ടിപ്പ് കേസിൽ മുൻമന്ത്രിയും അണ്ണാ ഡി.എം.കെ. നേതാവുമായ എം.ആർ. വിജയഭാസ്കറുടെ സഹോദരൻ ശേഖർ അറസ്റ്റിലായി. മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് അറസ്റ്റ്. ഈ കേസിൽ നേരത്തേ അറസ്റ്റിലായ വിജയഭാസ്കർ പിന്നിട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. 100 കോടി രൂപ വിലമതിക്കുന്ന 22 ഏക്കർ സ്ഥലം വ്യാജരേഖയുണ്ടാക്കി രജിസ്റ്റർ ചെയ്തുവെന്നാണ് കേസ്. മന്ത്രിയും സഹോദരനും മറ്റ് അഞ്ച് പേരുമാണ് പ്രതികൾ.
Read Moreലക്ഷ്യം യുവജനങ്ങൾ; 720 കോളേജുകളിൽ ‘മാനവർ മൺട്രം’ കേന്ദ്രീകരിച്ച് ഡി.എം.കെ
ചെന്നൈ : യുവജനങ്ങളെ ആകർഷിക്കാൻ തമിഴ്‌നാട്ടിലെ 720 കോളേജുകൾ കേന്ദ്രീകരിച്ച് ‘തമിഴ് മാനവർ മൺട്രം’ എന്ന പേരിൽ സംഘടന തുടങ്ങാൻ പദ്ധതിയുമായി ഡി.എം.കെ. പാർട്ടി യുവജന വിഭാഗം സെക്രട്ടറിയും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നിർദേശ പ്രകാരമാണിത്. തമിഴ്നാടിന്റെ പാരമ്പര്യം, സംസ്കാരം എന്നിവയിൽ വിദ്യാർഥികളിൽ അവബോധവും അഭിമാനബോധവും വളർത്തി പാർട്ടിയിൽ യുവജനങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രികഴകം യുവജനങ്ങളിൽ സ്വാധീനം ചെലുത്തുന്നത് പ്രതിരോധിക്കുക എന്ന നീക്കവും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. ഡി.എം.കെ. യിൽ യുവജനങ്ങൾക്ക് മുൻനിരയിലെത്താൻ വഴിയൊരുക്കണമെന്ന് ഉദയനിധി…
Read Moreമെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി
ചെന്നൈ : മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. തൂത്തുക്കുടി സ്വദേശിനി ഷേർളിയാണ് (23) കാഞ്ചീപുരം മീനാക്ഷി മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ അഞ്ചാംനിലയിൽനിന്ന് ചാടിയത്. ഞായറാഴ്ച രാത്രി 8.30-ഓടെ സഹവിദ്യാർഥികളും കോളേജ് അധികൃതരും നോക്കിനിൽക്കെയാണ് സംഭവം. ഉടൻതന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് കരയുന്ന ഷേർളിയെ അടുത്ത കെട്ടിടത്തിലുള്ളവരാണ് ആദ്യംകണ്ടത്. ഉടൻതന്നെ കോളേജ് അധികൃതരെ അറിയിച്ചു. ഇവരും സഹവിദ്യാർഥികളും അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. രക്ഷിക്കാനായി താഴെ വലവിരിക്കുന്ന നടപടി പൂർത്തിയാകും മു ൻപ് ഷേർളി ചാടുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി…
Read Moreകായികരംഗത്ത് സ്ത്രീകൾക്കുനേരേ അതിക്രമം; നടപടി ശക്തമാക്കാൻ ഹൈക്കോടതി
ചെന്നൈ : കായികരംഗത്തെ ലൈംഗികാതിക്രമങ്ങളിൽനിന്ന് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിർദേശം. പോക്സോ നിയമപ്രകാരമുള്ള ഏഴുവർഷത്തെ കഠിനതടവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി സർക്കാർ സ്കൂളിലെ മുൻ കായികാധ്യാപകൻ സെൽവൻ നൽകിയ അപ്പീലിൽ വാദംകേൾക്കുകയായിരുന്നു കോടതി. പെൺകുട്ടികളെ കായികമത്സരങ്ങൾക്ക് കൊണ്ടുപോകുമ്പോൾ മാതാപിതാക്കളെയും ഒപ്പംകൂട്ടണമെന്നു നിർദേശിച്ച കോടതി ലൈംഗികപീഡനവും മറ്റും വനിതാ കായികതാരങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. സുരക്ഷിതമായ കായികാന്തരീക്ഷമെന്നത് ഓരോ വനിതാ കായികതാരത്തിന്റെയും മൗലികാവകാശമാണ്. പ്രകടനത്തിൽ വിജയിക്കണമെങ്കിൽ പിന്തുണയ്ക്കൊപ്പം മാനസികസന്തോഷംകൂടി ആവശ്യമാണ്. കായികവിദ്യാഭ്യാസം…
Read Moreപടക്കശാലയിൽ സ്ഫോടനം: രണ്ടുതൊഴിലാളികൾ മരിച്ചു
ചെന്നൈ : തൂത്തുക്കുടി ജില്ലയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുതൊഴിലാളികൾ മരിച്ചു. രണ്ടുസ്ത്രീകളുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ശ്രീവൈകുണ്ഠം കുരീപ്പൻകുളം ഗ്രാമത്തിലുള്ള പടക്കശാലയിൽ ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. പ്രദേശവാസികളായ മുത്തുകണ്ണൻ (21), വിജയ് (25) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സെൽവം (21), പ്രസാദ് (20), സെന്തൂർക്കനി (45), മുത്തുമാരി (45) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻതന്നെ അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ ജനവാസകേന്ദ്രങ്ങളിലേക്ക് പടർന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങൾ കത്തിനശിച്ചതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സെൽവത്തെയും പ്രസാദിനെയും തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലും സെന്തൂർക്കനിയെയും മുത്തുമാരിയെയും സാത്താൻകുളം സർക്കാർ…
Read Moreസുരക്ഷാ ജോലിക്കിടെ ഹൃദയാഘാതം: അസി. കമ്മിഷണർ മരിച്ചു; 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ : നഗരത്തിൽ നടന്ന രാത്രികാല കാറോട്ട മത്സരത്തിനുള്ള സുരക്ഷാ ജോലിക്കിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് പോലീസ് അസി.കമ്മിഷണർ മരിച്ചു. ചെന്നൈ സിറ്റി പോലീസിലെ ശിവകുമാറാണ് മരിച്ചത്. ജോലിക്കിടെ നെഞ്ചുവേദനയുണ്ടായ ശിവകുമാറിനെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചയ്ക്ക് മൺറോ പ്രതിമയ്ക്ക് സമീപം സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനിടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അദ്ദേഹം നിലത്തുവീഴുകയായിരുന്നു മുഖ്യമന്ത്രി സ്റ്റാലിൻ ശനിയാഴ്ച അദ്ദേഹത്തിൻ്റെ കുടുംബത്തെ അനുശോചനം രേഖപ്പെടുത്തുകയും 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
Read Moreകടൽവഴി നുഴഞ്ഞുകയറ്റം; സംസ്ഥാനത്ത് നിന്നും 44 ബംഗ്ലാദേശികളെ എൻ.ഐ.എ. അറസ്റ്റ് ചെയ്തു
ചെന്നൈ : കടൽവഴി നുഴഞ്ഞുകയറി തമിഴ്‌നാട്ടിലെത്തിയ 44 ബംഗ്ലാദേശികളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു. കാഞ്ചീപുരം ജില്ലയിലെ പടപ്പൈയിൽനിന്നും ചെങ്കൽപ്പെട്ടിലെ ചില ഇടങ്ങളിൽനിന്നുമാണ് അറസ്റ്റ്. ഇവരിൽനിന്ന് ആധാർ കാർഡ് ഉൾപ്പെടെ രേഖകൾ പിടിച്ചെടുത്തു. പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്ന തെറ്റായ വിവരങ്ങൾ നൽകിയാണ് .താമസിക്കുന്നത്.
Read Moreരണ്ടു വണ്ടികൾകൂടി; സംസ്ഥാനത്തിന് നിലവിൽ എട്ടു വന്ദേഭാരത്; സ്ഥിരംസർവീസ് തിങ്കളാഴ്ച തുടങ്ങും
ചെന്നൈ : ചെന്നൈ-നാഗർകോവിൽ, മധുര-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസുകൾ ശനിയാഴ്ച ഓടിത്തുടങ്ങി. ഇതോടെ തമിഴ്‌നാട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസുകൾ എട്ട് ആയി. ശനിയാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിങ് വഴിയാണ് പുതിയ തീവണ്ടികൾക്ക് പച്ചക്കൊടി കാണിച്ചത്. ചെന്നൈ സെൻട്രലിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയും കേന്ദ്രമന്ത്രി എൽ. മുരുകനും മധുരയിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണയും ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ചെന്നൈ എഗ്‌മോറിൽനിന്ന് നാഗർകോവിലിലേക്കുള്ള വന്ദേ ഭാരതിന്റെ സ്ഥിരംസർവീസ് തിങ്കളാഴ്ച തുടങ്ങും. ചെന്നൈ-നാഗർകോവിൽ വണ്ടി കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് പോകേണ്ടവർക്ക്…
Read Moreഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ
ചെന്നൈ : ഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രവർത്തകനെന്നു കരുതുന്ന അസീസ് അഹമ്മദിനെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പിടികൂടി. രാജ്യം വിടാനൊരുങ്ങുമ്പോഴായിരുന്നു അസീസിന്റെ അറസ്റ്റെന്ന് എൻ.ഐ.എ. അറിയിച്ചു. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചതിന് ഹിസ്ബത് തഹ്‌റീർ പ്രവർത്തകർക്കെതിരേ തമിഴ്‌നാട്ടിൽ നടന്നുവരുന്ന അന്വേഷണങ്ങളുടെ തുടർച്ചയാണ് അസീസിന്റെ അറസ്റ്റ്. 70 വർഷംമുൻപ് ആരംഭിച്ച സംഘടനയെ പലരാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആറുപേർ തമിഴ്‌നാട്ടിൽ അറസ്റ്റിലായിരുന്നു. അസീസ് ഉൾപ്പെടെ ചിലർക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പ്രഭാഷണ പരിപാടികളിലൂടെയാണ് സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. പ്രഭാഷണങ്ങൾ നടത്തുന്നതിൽ…
Read More