ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും. മൃതദേഹം അർജുന്റെയാണെന്ന് സ്ഥിരീകരിക്കാനുള്ള ഡിഎൻഎ പരിശോധന ഇന്ന് നടക്കും. പോസ്റ്റ്‌മോർട്ടം നടപടികളും ഇന്ന് പൂർത്തിയാക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പൂർണ ചെലവ് വഹിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു. അർജുന്റെ ട്രക്ക് രാവിലെ കരയ്ക്ക് കയറ്റും. 72 ദിവസത്തെ തിരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്തിയത്. എത്രയും വേഗം DNA പരിശോധന പൂർത്തിയാക്കി അർജുന്റെ മൃതദേഹം വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പന്ത്രണ്ട് മീറ്റർ താഴ്ചയിൽ നിന്നാണ് ക്രെയിൻ ഉപയോഗിച്ച് അർജുന്റെ ലോറി ഉയർത്തിയത്. ഈ മാസം 20നാണ് ഗോവയിൽ…
Read MoreCategory: Karnataka
അർജുന്റെ ലോറിയിൽ നിന്നും മൃതദേഹം പുറത്തെടുത്തു; ബോട്ടിലേക്ക് മാറ്റി
ഷിരൂർ : അർജ്ജുൻ്റെ ലോറിയുടെ കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനില്‍ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും. എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. സുരക്ഷിതമായി ഇതില്‍ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയില്‍ കിടന്നതിനാല്‍ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്.…
Read Moreഓണാഘോഷത്തിന്റെ പൂക്കളം നശിപ്പിച്ച സംഭവം; മലയാളി യുവതിയുടെ പേരിൽ കേസെടുത്തു
ബെംഗളൂരു : ഓണാഘോഷത്തിന്‍റെ ഭാഗമായി ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ കുടുംബാംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ പൂക്കളം അലങ്കോലപ്പെടുത്തിയതിന് മലയാളിയുവതിയുടെ പേരിൽ പോലീസ് കേസെടുത്തു. താനിസന്ദ്ര മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി സിമി നായരുടെ പേരിലാണ് സാമ്പിഗെഹള്ളി പോലീസ് കേസെടുത്തത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്റിലെ താഴെ നിലയിലെ പൂമുഖഭാഗത്ത് ഓണാഘോഷത്തിനിടെ കുട്ടികള്‍ തയ്യാറാക്കിയ പൂക്കളമാണ് നശിപ്പിച്ചത്. അപ്പാർട്ട്മെൻ്റിലെ പൊതു സ്ഥലത്ത് പൂക്കളം ഇട്ടത് ചോദ്യം ചെയ്ത യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു. പൂക്കളത്തിൽ കയറിനിൽക്കുകയും കാലുകൊണ്ട് കളത്തിലെ പൂക്കൾ അലങ്കോലപ്പെടുത്തുകയുമായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ…
Read Moreഇന്ത്യൻ സൂപ്പർ ലീഗ് സ്പോൺസറാകാൻ”നന്ദിനി”; കായികലോകത്ത് അമൂലം നന്ദിനിയും തമ്മിലുള്ള”ധവള യുദ്ധം”പുതിയ തലത്തിൽ.
ബെംഗളൂരു: ഒരു കോ ഓപ്പറേറ്റീസ് സൊസൈറ്റിക്ക് എത്ര ഉയരത്തിൽ വളരാൻ കഴിയും എന്ന ചോദ്യം എന്നും നമ്മുടെ പലരുടേയും മുന്നിലുള്ളതാണ്, അവിടെയാണ് അമൂലും നന്ദിനിയും നമ്മുടെ മുൻപിൽ തലയുയർത്തി നിൽക്കുന്നത് , മാത്രമല്ല ഏതൊരു വലിയ കോർപറേറ്റ് കമ്പനികളെയും വെല്ലുവിളിക്കാൻ മാത്രം ഉയരത്തിൽ അവർ വളർന്നിരിക്കുന്നു. കർണാടക മിൽക്ക് ഫെഡറേഷൻ്റെ നന്ദിനി എന്ന ബ്രാൻ്റും ഗുജാത്തിൽ നിന്നുള്ള പാൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും തമ്മിലുള്ള ധവളയുദ്ധം തുടങ്ങിയിട്ട് വർഷങ്ങളായി. കായികമേളയിൽ അന്താരാഷ്ട്ര തലത്തിൽ ടീമുകളെ സ്പോൺസർ ചെയ്തു കൊണ്ടിരിക്കുകയാണ് രണ്ട് സ്ഥാപനങ്ങളും. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക,…
Read Moreഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ
ചെന്നൈ : ഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രവർത്തകനെന്നു കരുതുന്ന അസീസ് അഹമ്മദിനെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പിടികൂടി. രാജ്യം വിടാനൊരുങ്ങുമ്പോഴായിരുന്നു അസീസിന്റെ അറസ്റ്റെന്ന് എൻ.ഐ.എ. അറിയിച്ചു. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചതിന് ഹിസ്ബത് തഹ്‌റീർ പ്രവർത്തകർക്കെതിരേ തമിഴ്‌നാട്ടിൽ നടന്നുവരുന്ന അന്വേഷണങ്ങളുടെ തുടർച്ചയാണ് അസീസിന്റെ അറസ്റ്റ്. 70 വർഷംമുൻപ് ആരംഭിച്ച സംഘടനയെ പലരാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആറുപേർ തമിഴ്‌നാട്ടിൽ അറസ്റ്റിലായിരുന്നു. അസീസ് ഉൾപ്പെടെ ചിലർക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പ്രഭാഷണ പരിപാടികളിലൂടെയാണ് സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. പ്രഭാഷണങ്ങൾ നടത്തുന്നതിൽ…
Read Moreമധുര- ബംഗളൂരു, ചെന്നൈ എഗ്മോര്‍ – നാഗര്‍കോവില്‍ എന്നീ പാതകളിലേക്കുള്ള വന്ദേ ഭാരത് സര്‍വിസുകള്‍ ആരംഭിച്ചു
മധുര- ബംഗളൂരു, ചെന്നൈ എഗ്മോര്‍ – നാഗര്‍കോവില്‍, മീറത്ത്- ലഖ്‌നോ പാതകളിലെ പുതിയ വന്ദേ ഭാരത് സര്‍വിസുകള്‍ പ്രധാനമന്ത്രി നന്ദ്രേ മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ചെന്നൈ എഗ്മോര്‍ – നാഗര്‍കോവില്‍ എക്‌സ്പ്രസ് രാവിലെ അഞ്ചുമണിക്ക് എഗ്മോറില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.50ന് നാഗര്‍കോവിലില്‍ എത്തും. ഉച്ചക്ക് 2.20ന് നാഗര്‍കോവിലില്‍നിന്നും തിരിക്കുന്ന ട്രെയിന്‍ രാത്രി 11ന് എഗ്മോറിലെത്തും. ബുധന്‍ സര്‍വിസ് ഉണ്ടാകില്ല . മധുര – ബംഗളൂരു വന്ദേഭാരത് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വിസ് നടത്തുക. മധുരയില്‍നിന്ന് രാവിലെ 5.15ന് പുറപ്പെട്ട് ഉച്ച ഒരുമണിക്ക്…
Read Moreബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ നീട്ടാൻ നടപടി തുടങ്ങി
ബെംഗളൂരു : ബെംഗളൂരുവിന് സമീപത്തെ ബൊമ്മസാന്ദ്രയിൽനിന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽപ്പാത നീട്ടുന്നതിനുള്ള നടപടികളാരംഭിച്ചു. ഇതിന്റെഭാഗമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി ചർച്ചനടത്തി. വിശദപദ്ധതി റിപ്പോർട്ട് നടപ്പാക്കുന്നതിന് മുൻപായിട്ടായിരുന്നു ചർച്ച. 23 കിലോമീറ്റർ പാതയാണ് നിർമിക്കാനുദ്ദേശിക്കുന്നത്. ഇതിൽ 12 കിലോമീറ്റർ കർണാടകത്തിലും 11 കിലോമീറ്റർ തമിഴ്‌നാട്ടിലുമായിരിക്കും. ആകെ 12 സ്റ്റേഷനുകളാണ് നിശ്ചയിച്ചിട്ടുള്ളത്.
Read Moreചെന്നൈ – ബംഗളുരു അതിവേഗപാത നിർമാണം 68 ശതമാനം പൂർത്തിയായി
ചെന്നൈ : ചെന്നൈ – ബംഗളുരു അതിവേഗ ലതയുടെ 68 ശതമാനത്തോളം നിർമാണം പൂർത്തിയായി. ആകെയുള്ള 262 കിലോമീറ്റർ ദൂരത്തിൽ 179 കിലോമീറ്റർ നിർമാണമാണ് പൂർത്തിയായത്. ശേഷിക്കുന്ന 83 കിലോമീറ്റർ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2025 മാർച്ച് 31 നകം പാത ഉദ്ഘടനം ചെയ്യാനാണ് നീക്കം. പ്രധാന സവിശേഷതകൾ യാത്ര സമയം 5 മണിക്കൂറിൽ നിന്ന് രണ്ടര മണികൂറായും കുറയും ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം 80 കിലോമീറ്ററോളം കുറയും വാഹനങ്ങൾക്ക് 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം സുരക്ഷിത യാത്രയ്ക്ക് അനുയോജ്യമായ നിർമാണം ചെന്നൈ –…
Read Moreഅര്‍ജുനെ എവിടെ ? തിരച്ചിൽ ഇന്ന് നിര്‍ണായകം; ‘തിരച്ചിലിന് എത്തിയത് കുടുംബത്തിന്റെ വേദന മനസിലാക്കി’ ഈശ്വര്‍ മാല്‍പെയും
ഷിരൂർ: അർജുനായി ഇന്നത്തെ തിരച്ചിലില്‍ പ്രതീക്ഷയെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. അര്‍ജുന്റെ വാഹനത്തിന്റെ ജാക്കിയാണ് ഇന്നലെ കണ്ടെത്തിയത്. റോഡില്‍ നിന്ന് 100 അടി ദൂരെ നിന്നാണ് ജാക്കി ലഭിച്ചത്. 40 അടി താഴ്ചയിലായിരുന്നു ജാക്കി ഉണ്ടായിരുന്നത്. ലോറിയുണ്ടെങ്കില്‍ ഇന്ന് തന്നെ കണ്ടെത്താന്‍ സാധിക്കും. തിരച്ചിലിന് എത്തിയത് കുടുംബത്തിന്റെ വേദന മനസിലാക്കിയാണെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. പുഴയിലെ തിരച്ചില്‍ 10 മണിയോടെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരച്ചില്‍ പ്രധാനമായും രണ്ടിടങ്ങളില്‍ അര്‍ജുനായി പുഴയില്‍ രണ്ടിടങ്ങളില്‍ തിരച്ചില്‍. നേവിയുടെ സോണാര്‍ പരിശോധനയില്‍ കണ്ടെത്തിയ…
Read Moreകർണാടകയിൽ അര്‍ജുനായി ഇന്ന് ദൗത്യം പുനരാരംഭിക്കും
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം ഇന്ന് പുനരാരംഭിക്കും. ഗംഗാവാലിപ്പുഴയില്‍ നാവികസേന ഇന്ന് പരിശോധന നടത്തും. സോണാര്‍ പരിശോധന അടക്കം നടത്താനാണ് നാവികസേനയുടെ നീക്കം. ഇന്നലെ നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാവും വിശദമായ പരിശോധന. സോണാര്‍ പരിശോധനയിലൂടെ ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയതിന് ശേഷമാകും ഡൈവര്‍മാര്‍ പുഴയിലേക്ക് ഇറങ്ങുക. നദിയിലെ ജലനിരപ്പ് താഴ്ന്നതിനൊപ്പം കുത്തൊഴുക്കിനും കുറവുണ്ടെന്നാണ് നാവികസേന നടത്തിയ പരിശോധനയില്‍ വ്യക്തമായത്. ഇന്നലെ വൈകുന്നേരം ഉത്തര കന്നട ജില്ലാ കളക്ടര്‍, എസ് പി,…
Read More