ബെംഗളൂരുവിൽ ആറാഴ്‌ചയ്‌ക്കുള്ളിൽ വെളുത്തുള്ളി വില ഇരട്ടിയായി, കിലോയ്‌ക്ക് 400 രൂപ;

ബെംഗളൂരു: മഴയുടെ വ്യതിയാനം കാരണം ഉൽപ്പാദനം കുറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വെളുത്തുള്ളി വില കുതിച്ചുയർന്നു. കഴിഞ്ഞ 6 ആഴ്ചയ്ക്കിടെ വെളുത്തുള്ളി വില ഇരട്ടിയായി ഉയർന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ ചില്ലറ വിപണിയിൽ ഒരു കിലോ വെളുത്തുള്ളി 320 മുതൽ 400 രൂപ വരെയാണ് വിൽക്കുന്നത്. നാസിക്കിൽ നിന്നും പൂനെയിൽ നിന്നും വെളുത്തുള്ളി ലഭ്യത കുറഞ്ഞു, കാരണം ഡിമാൻഡ് വർദ്ധനയും ലഭ്യതക്കുറവും കാരണമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മഴയുടെ പാറ്റേണിലെ മാറ്റങ്ങൾ കാരണം വെളുത്തുള്ളി ഉൽപാദനത്തെ ബാധിച്ചതായി റിപ്പോർട്ടുണ്ട്, മഞ്ഞുകാലത്ത് വെളുത്തുള്ളി ഉൽപാദനം മറ്റ് സീസണുകളെ അപേക്ഷിച്ച്…

Read More

ബെംഗളൂരുവിൽ തണുപ്പ് കൂടും; ഡിസംബർ 17 മുതൽ കർണാടകയിൽ വ്യാപക മഴയ്ക്ക് സാധ്യത:

ബെംഗളൂരു: ഡിസംബർ 17 മുതൽ മൂന്ന് ദിവസത്തേക്ക് കർണാടകയിൽ മൺസൂൺ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ ആറ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. ഏതാനും ദിവസങ്ങൾക്കു ശേഷം ഡിസംബർ 17 മുതൽ വീണ്ടും മഴ പെയ്യും. അതേസമയം വടക്കൻ ഉൾപ്രദേശങ്ങളിൽ മഴ പ്രവചനമില്ല, പകരം കർണാടക തീരത്തെ മൂന്ന് ജില്ലകളായ ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ വ്യാപകമായ മഴയുടെ സൂചനകളുണ്ട്. തെക്കൻ ഉൾപ്രദേശങ്ങളായ ചാമരാജനഗർ, ബെംഗളൂരുസിറ്റി, റൂറൽ ജില്ലകൾ, ഹാസൻ,…

Read More

പ്രായപൂർത്തിയാകാത്ത കമിതാക്കൾ ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളൂരു : പ്രണയത്തിലായിരുന്ന യുവാവും പെൺകുട്ടിയും ഒറ്റരാത്രികൊണ്ട് വീടുവിട്ടിറങ്ങി പട്ടണത്തിന് പുറത്ത് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്‌ച രാത്രി കലബുർഗി ജില്ലയിലെ ചിറ്റാപൂർ താലൂക്കിലെ ചൗക്കി താണ്ടയ്‌ക്ക് സമീപമാണ് സംഭവം. ചിറ്റാപൂർ താലൂക്കിലെ രാംപുരഹള്ളിയിലെ രാധിക (15) എന്ന പെൺകുട്ടിയും അതേ താലൂക്കിലെ കൊല്ലൂർ ഗ്രാമത്തിലെ ആകാശ് (18) എന്ന യുവാവുമാണ് ആത്മഹത്യ ചെയ്തത്. യാദ്ഗിരി സിറ്റിയിൽ ഐടിഐ ചെയ്തു വരികയായിരുന്ന ആകാശ് കഴിഞ്ഞ ഒരു വർഷമായി എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയ ആകാശും പെൺകുട്ടിയും…

Read More

ബെംഗളൂരുവിൽ നിരോധിത ഇ-സിഗരറ്റുകൾ സംഭരിച്ച് വിൽപന നടത്തിയ അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: നിരോധിത ഇലക്‌ട്രോണിക് സിഗരറ്റുകൾ സൂക്ഷിച്ച് നഗരത്തിൽ ആളുകൾക്ക് വിൽക്കുന്ന അഞ്ചുപേരെ കോതനൂർ പോലീസ് അറസ്റ്റ് ചെയ്തു. കോതനൂരിലെ രണ്ട് വ്യത്യസ്ത ഗിഫ്റ്റ് ഷോപ്പുകളിൽ നിന്ന് 26 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക്, ഇറക്കുമതി ചെയ്ത സിഗരറ്റുകൾ പോലീസ് പിടിച്ചെടുത്തു. മജാമിൽ, മുഹമ്മദ് അഫ്സൽ, അബ്ദുൾ അജിദ്, അബ്ദുൾ സമീർ, മുഹമ്മദ് മുതാസാദിക് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. പിടികൂടിയതുമായി ബന്ധപ്പെട്ട് കോതനൂർ പോലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റൊരാളാണ് പ്രതിക്ക് ഇ-സിഗരറ്റ് വിതരണം ചെയ്യുന്നതാണെന്നാണ് ആരോപണം. അതേ വർഷം…

Read More

ബെംഗളൂരുവിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയ ബീഹാർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ: കുട്ടികൾ സുരക്ഷിതർ

ബെംഗളൂരു: യശ്വന്ത്പൂർ റെയിൽവേ സ്‌റ്റേഷനിൽ മോഷണം പോയ കുഞ്ഞുങ്ങളുമായി എത്തിയ ദമ്പതികളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശികളായ പ്രമീള ദേവി, ഭർത്താവ് ബലറാം എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11:30 ഓടെയാണ് ദമ്പതികൾ പിഞ്ചുകുട്ടിയോടും ആറുവയസ്സുകാരിയോടും സംശയാസ്പദമായ രീതിയിൽ പെരുമാറുന്നത് കണ്ടെത്തിയതിനെത്തുടർന്ന് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്. നേപ്പാളി സ്വദേശികളായ ദമ്പതികളുടെ രണ്ട് മക്കളെയാണ് ഇവർ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രമീളാദേവിയും ബലറാമും ചേർന്ന് ബെംഗളൂരുവിലെ കൊടിഗെഹള്ളിയിൽ നിന്ന് പട്ടാപ്പകൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതാണ് ഇരുവർക്കും വിവാഹം കഴിഞ്ഞ് കുട്ടികളില്ലാത്തതിനാൽ…

Read More

ബെംഗളൂരുവിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയ ബീഹാർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ:

ബെംഗളൂരു: യശ്വന്ത്പൂർ റെയിൽവേ സ്‌റ്റേഷനിൽ മോഷണം പോയ കുഞ്ഞുങ്ങളുമായി എത്തിയ ദമ്പതികളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശികളായ പ്രമീള ദേവി, ഭർത്താവ് ബലറാം എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11:30 ഓടെയാണ് ദമ്പതികൾ പിഞ്ചുകുട്ടിയോടും ആറുവയസ്സുകാരിയോടും സംശയാസ്പദമായ രീതിയിൽ പെരുമാറുന്നത് കണ്ടെത്തിയതിനെത്തുടർന്ന് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്. നേപ്പാളി സ്വദേശികളായ ദമ്പതികളുടെ രണ്ട് മക്കളെയാണ് ഇവർ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രമീളാദേവിയും ബലറാമും ചേർന്ന് ബെംഗളൂരുവിലെ കൊടിഗെഹള്ളിയിൽ നിന്ന് പട്ടാപ്പകൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതാണ് ഇരുവർക്കും വിവാഹം കഴിഞ്ഞ് കുട്ടികളില്ലാത്തതിനാൽ…

Read More

കടുവയുടെ ആക്രമണം വീണ്ടും; മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

ബെംഗളൂരു: ഗുണ്ടല്‍പേട്ടയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആക്രമണത്തിൽ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തില്‍ താമസിക്കുന്ന ഗോത്ര വിഭാഗത്തിൽപ്പെട്ട ബസവയാണ് കൊല്ലപ്പെട്ടത്. ശരീരത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലായിരുന്നു. വിറക് ശേഖരിക്കാനായി കാട്ടിലേക്ക് പോയതായിരുന്നു ബസവ. കാട്ടിൽ വെച്ചാണ് കടുവ ആക്രമിച്ചത്. ബസവയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ വനപാലകരും പ്രദേശവാസികളും ചേര്‍ന്ന് കാട്ടിലേക്കു തിരഞ്ഞുപോവുകയായിരുന്നു. തുടര്‍ന്നാണ് വികൃതമായ രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. ഈ മേഖലയില്‍ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബസവ. പ്രദേശത്തെ കടുവയെ പിടികൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ, ബസവ കൊല്ലപ്പെട്ടതും…

Read More

ഒരേ സാരി തുമ്പിൽ തൂങ്ങി മരിച്ച് നാടക പ്രവർത്തകനും ഭാര്യയും 

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കൗപിൽ സാമൂഹിക പ്രവർത്തകനായ നാടകനടനും ഭാര്യയും വീട്ടിൽ ഒരേ സാരിത്തുമ്പിൽ തൂങ്ങി മരിച്ച നിലയിൽ. ലീലാധർ ഷെട്ടി (68), ഭാര്യ വസുന്ധര ഷെട്ടി (58) എന്നിവരാണ് മരിച്ചത്. നാടക നടൻ, സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെട്ട ഷെട്ടി കൗപ് രാജതംരംഗ നാടക ട്രൂപ്പ് സ്ഥാപകനാണ്. നേരത്തെ, കൗപ് നിയമസഭ മണ്ഡലങ്ങളിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മജൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഇരുവരും മരിച്ചുവെന്നാണ് നിഗമനമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More

മകളുടെ കൺമുന്നിൽ വച്ച് അമ്മയെ കുത്തി കൊലപ്പെടുത്തി

ബെംഗളൂരു: മണ്ഡ്യയിൽ പാണ്ഡവപൂർ താലൂക്കിലെ എലെകെരെ ഗ്രാമത്തിൽ മകളുടെ കൺമുന്നിൽ വെച്ച് അമ്മയെ കുത്തിക്കൊലപ്പെടുത്തി. 50കാരിയായ പാർവതമ്മയാണ് മരിച്ചത്. മകൾ അർപ്പിതയുടെ കൺമുന്നിൽ വെച്ച് അമ്മയെ കൊലപ്പെടുത്തിയ ശേഷം അക്രമി രക്ഷപ്പെടുകയായിരുന്നു. അമ്മയും മകളും വീട്ടിലേക്ക് പോകുന്നതിനിടെ പ്രതി ഇവരെ അര കിലോമീറ്ററോളം പിന്തുടർന്നു. ആളൊഴിഞ്ഞ പ്രദേശം എത്തിയ പ്രതികൾ പാർവതമ്മയെ കത്തികൊണ്ട് വെട്ടിയ ശേഷം ഓടി രക്ഷപ്പെട്ടു. ശ്രീരംഗപട്ടണം റൂറൽ പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്, സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

പാർലമെന്റിൽ ഭീതി പരത്തിയവരിൽ ഒരാൾ മൈസൂരു സ്വദേശി

ബെംഗളൂരു: പാർലമെന്റിൽ ഭീതി പരത്തിയതിനെ തുടർന്ന് സാഗര്‍ ശര്‍മ, മനോരഞ്ജന്‍, നീലം, അമോല്‍ ഷിന്‍‍ഡെ എന്നിവരാണ് പിടിയിലായ നാലു പേർ. ഇതിൽ മനോരഞ്ജന്‍ മൈസൂരു സ്വദേശിയായ എഞ്ചിനീയർ ആണെന്നാണ് റിപ്പോർട്ട്. ‘പാർലമെന്റ് നമുക്ക് ക്ഷേത്രം പോലെയാണ്. എന്റെ മകൻ മനോരഞ്ജൻ പാർലമെന്റ് മന്ദിരത്തിൽ അതിക്രമിച്ചു കയറിയത് തെറ്റാണ്. ഒരു പിതാവെന്ന നിലയിൽ ഞാൻ ഇതിനെ അപലപിക്കുന്നു, ആരും ഇത്തരമൊരു പ്രവൃത്തി ചെയ്യരുതെന്നും മനോരഞ്ജന്റെ അച്ഛൻ ദേവരാജഗൗഡ പ്രതികരിച്ചു. എന്റെ മകൻ മനോരഞ്ജൻ കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. പുസ്തകങ്ങൾ വായിക്കുന്ന ഒരു ഹോബി അവന്…

Read More