ബെംഗളൂരു : കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ടുപേരെ ആറുലക്ഷം രൂപയുടെ എം.ഡി.എം.എ. കൈവശംവെച്ചതിന് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ കദ്രി പാർക്ക് പരിസരത്ത് നിത്യേന മയക്കുമരുന്ന് വിൽക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. മഞ്ചേശ്വരം പാവൂർ സ്വദേശി നവാസ് (40), ബണ്ട്വാൾ പുഢ സ്വദേശി അസറുദ്ദീൻ (39) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ആറുലക്ഷം രൂപ വിലവരുന്ന 120 ഗ്രാം എം.ഡി.എം.എ., ഡിജിറ്റൽ തൂക്കുയന്ത്രം, ഒരു സ്കൂട്ടർ, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. നവാസിനെതിരെ കൊണാജെ പോലീസ്…
Read MoreCategory: Karnataka
സാറ്റലൈറ്റ് ബസ് ടെർമിനൽ കള്ളന്മാരുടെ കേന്ദ്രമായി മാറുന്നോ ? സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് യാത്രക്കാർ
ബെംഗളൂരു: മലയാളികൾ ഏറെ ആശ്രയിക്കുന്ന മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് ടെർമിനലിൽ കവർച്ചയും അക്രമവും പെരുകുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമം ആക്കണമെന്ന ആവശ്യം ശക്തം. കേരള ആർ.ടി.സി, എസ്.ഇ.ടി.സി കർണാടക ആർ.ടി.സി, എന്നിവയുടെ കേരളം,തമിഴ്‌നാട് തെക്കൻ കർണാടക മേഖലയിലേക്കുള്ള സർവീസ് പുറപ്പെടുന്ന ടെർമിനലിൽ യാത്രക്കാർക്ക് പുറമെ ബസ് ജീവനക്കാരും കവർച്ചയ്ക്ക് ഇടയായിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പോലീസുകാർ എന്ന വ്യാജേനെ പണം തട്ടിയ സംഘത്തിലെ 3 പേരെ പിടികൂടിയിരുന്നു. തുടർന്ന് പോലീസ് പെട്രോളിംഗ് ഊർജിതമാക്കിയതോടെ ഇത്തരത്തിലുള്ള കവർച്ചകൾ കുറഞ്ഞിരുന്നു. എന്നാൽ 4 ദിവസം മുൻപ്…
Read Moreപെട്രോളിനും ഡീസലിനും അധിക നികുതി ചുമത്താൻ ഒരുങ്ങി കർണാടക സർക്കാർ
ബെംഗളൂരു: സംസ്ഥാനത്ത് വിൽക്കുന്ന ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും 50 പൈസ മുതൽ 1 രൂപ വരെ സെസ് ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക സർക്കാർ. ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബിപിഎൽ) കാർഡ് ഉടമകളായ 1.8 കോടി ആളുകൾക്ക് സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് പണം കണ്ടെത്താനാണ് സെസ് ചുമത്തുന്ന കാര്യം ആലോചിക്കുന്നത്. നേരത്തെ കേരളവും ഇന്ധനത്തിന് അധിക നികുതി ചുമത്തിയിരുന്നു. ഗിഗ്, ട്രാൻസ്പോർട്ട് തൊഴിലാളികൾക്കായി അടുത്തിടെ ആരംഭിച്ച സാമൂഹിക സുരക്ഷാ പദ്ധതിക്ക് പിന്നാലെയാണ് വിപുലമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കാൻ തൊഴിൽ വകുപ്പ് ഒരുങ്ങുന്നത്.
Read Moreമിന്നിത്തിളങ്ങി ബെംഗളൂരുവിലെ ക്രിസ്മസ് വിപണി; ക്രിസ്മസ് ട്രീകളും നക്ഷത്രവും തയ്യാർ
ക്രിസ്മസിന്റെ വരവ് അറിയിച്ച് നഗരത്തിലെ പാതയോര വിപണിയിൽ സജീവമായി. ക്രിസ്മസിന് രണ്ടാഴ്ചമാത്രം ബാക്കിനിൽക്കേ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി വിപണിയുണർന്നു കഴിഞ്ഞു എന്നുതന്നെ പറയാം . എന്തൊക്കെ സാമ്പത്തിക മാന്ദ്യമുണ്ടെങ്കിലും ഉത്സവകാലം മലയാളികള്‍ പൊലിപ്പിക്കും. ഓണവും വിഷുവും ക്രിസ്മസും പെരുന്നാളും ഒക്കെ അങ്ങനെ തന്നെ. അതുപോലെതന്നെ ഇക്കൊല്ലത്തെ ക്രിസ്മസ് വിപണി സജീവമായിക്കഴിഞ്ഞു. നക്ഷത്രങ്ങളും, കേക്കുകളും, ക്രിസ്മസ് പാപ്പാ രൂപവുമൊക്കെയായി കടകള്‍ ഒരുങ്ങിക്കഴിഞ്ഞു. തെരുവുകളിൽ ദീപാലങ്കാരവും മാളുകളിൽ ഷോപ്പിംഗ് ഉത്സവവും ഇതിനോടകം ആരംഭിച്ചു. ഒരുമാസം നീളുന്ന ആഘോഷങ്ങളാണ് മാളുകളിൽ സംഘടിപ്പിച്ചിരിക്കുന്നത്. വർഷാവസാന വില്പനയുടെ ഭാഗമായി വാൻ ഓഫറുകളാണ് ബ്രാൻഡഡ്…
Read Moreഎൻഐഎ റെയ്ഡ്: ബെംഗളൂരുവിൽ ഐഎസ് ഭീകരനെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ
ബെംഗളൂരു : കർണാടകയിലുൾപ്പെടെ രാജ്യത്തിന്റെ 44 ഭാഗങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ റെയ്ഡിൽ ഐഎസ് ഭീകരനെന്ന് സംശയിക്കുന്ന ഒരാളെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. ബെംഗളൂരു പുലികേശിനഗർ പ്രദേശത്ത് താമസിച്ചിരുന്ന അലി അബ്ബാസ് പെട്ടിവാലയെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈ സ്വദേശിയായ അലി അബ്ബാസ് പുലികേശിനഗറിലെ പെട്ടിവാലയിൽ ഉറുദു സ്കൂൾ നടത്തുകയായിരുന്നു. ഇയാളെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ട്. ആഗോള ഭീകര സംഘടനയായ ഐഎസ് രാജ്യത്തുടനീളം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കർണാടകയിലും മഹാരാഷ്ട്രയിലുമായി…
Read Moreസംക്രാന്തി മുതൽ ഇന്ദിരാ കാന്റീനുകളുടെ മെനുവിൽ റാഗി മുദ്ദേയും ചപ്പാത്തിയും ഉൾപ്പെടുത്തും
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) വാർഡുകളിലായി സ്ഥിതി ചെയ്യുന്ന ഇന്ദിരാ കാന്റീനുകളിൽ സംക്രാന്തി ഉത്സവത്തിനു ശേഷം റാഗി മുദ്ദേയും ചപ്പാത്തിയും മെനുവിൽ ഉൾപ്പെടുത്തും. കാന്റീനിലെ ഉച്ചഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും മെനുവിൽ രാഗി മുദ്ദെ ഉണ്ടായിരിക്കും. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ നഗരത്തിലെ കാന്റീനുകൾക്ക് പുതിയ മെനു നടപ്പാക്കാനും കാന്റീനുകൾ നവീകരിക്കാനും പാലികെ ടെൻഡർ നൽകിയേക്കും. 2017ൽ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയാണ് തൊഴിലാളിവർഗത്തിന് ആശ്വാസം പകരാൻ ഇന്ദിരാ കാന്റീനുകൾ ആരംഭിച്ചത്. 2018-ൽ സർക്കാർ മാറിയതിന് ശേഷമാണ് കാന്റീനുകൾ പ്രവർത്തനക്ഷമവും ഫണ്ടിംഗ് പ്രശ്‌നങ്ങളും നേരിടാൻ തുടങ്ങിയത്. സിദ്ധരാമയ്യ സർക്കാർ ആരംഭിച്ച…
Read Moreകാറ്റിൽ പറത്തി നിരോധനം; ഉപരിതലത്തിൽ മിന്നിത്തിളങ്ങി വലിയ LED ബോർഡുകൾ
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികയിൽ (ബിബിഎംപി) അനുമതിയില്ലാതെ വാണിജ്യപരസ്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് നഗരത്തിന്റെ പല ഭാഗങ്ങളിലും വലിയ എൽഇഡി ബോർഡുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായി റിപ്പോർട്ട് . എന്നാൽ, ഇത്തരം ഹോർഡിംഗുകൾ നിരോധിച്ചിട്ടും പരസ്യദാതാക്കൾക്കെതിരെ നടപടിയെടുക്കാത്തതിനാൽ നഗരസഭ കണ്ണടച്ചിരിക്കുകയാണ്. ബ്രിഗേഡ് റോഡ്, ഡിക്കൻസൺ റോഡ്, ജയനഗർ, എംജി റോഡ്, ഹെബ്ബാൾ എന്നിവയാണ് ഇത്തരം എൽഇഡി ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള ചില സ്ഥലങ്ങൾ. ചില പ്രദേശങ്ങളിൽ, ഈ പരസ്യ ബോർഡുകൾ സ്വകാര്യ വസ്‌തുവിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കോർപ്പറേഷന്റെ നിയമങ്ങൾക്ക് വിരുദ്ധമായാണ് വാണിജ്യപരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത്. 2018-ൽ ബിബിഎംപി എല്ലാത്തരം വാണിജ്യ ഹോർഡിംഗുകളും…
Read Moreവിനോദ സഞ്ചാരകേന്ദ്രത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ചിക്കമംഗളൂരുവിൽ മുടിഗെരെ താലൂക്കിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശിയായ ഭരത് (30) ആണ് മരിച്ചത്. കേന്ദ്രത്തിന് സമീപമുള്ള കുന്നിൽ നിന്ന് മൂവായിരത്തോളം അടി താഴ്ചയുള്ള കിടങ്ങിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറാം തീയതി ബെംഗളൂരുവിൽ നിന്ന് ദുർഗദഹള്ളിക്ക് സമീപം ട്രക്കിങ്ങിന് എത്തിയ യുവാവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. യുവാവിന്റെ ബൈക്ക് റാണി സാരിക്ക് സമീപം കണ്ടെത്തി. ബൈക്കിന് സമീപത്ത് നിന്ന് മൊബൈലും ടീ ഷർട്ടും ചെരിപ്പും കണ്ടെടുത്തു. ഐഡി കാർഡും ബാഗും ബൈക്കിന്…
Read Moreമലയാളി വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു
ബെംഗളൂരു: മംഗളൂരു ഉള്ളാൾ സോമേശ്വരം ബീച്ചിൽ ശനിയാഴ്ച വൈകുന്നേരം എത്തിയ കോളജ് വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ കെ. ശേഖറിന്റെ മകൻ യശ്വിത് (18), കുഞ്ചത്തൂർ മജലുവിലെ ജയേന്ദ്രയുടെ മകൻ യുവരാജ് (18) എന്നിവരാണ് മരിച്ചത്. സ്വകാര്യ പ്രീ യൂനിവേഴ്സിറ്റി കോളജിൽ രണ്ടാം വർഷ പി.യു വിദ്യാർഥികളായ ഇരുവരും ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് ബീച്ചിൽ എത്തി കടലിൽ ഇറങ്ങുകയായിരുന്നു. കൂട്ടുകാരൻ തിരയിൽ പെട്ടപ്പോൾ രക്ഷിക്കാൻ നടത്തിയ ശ്രമത്തുന്നതിനിടെ ഈ കുട്ടിയും തിരയിൽ പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ ഇരുവരെയും കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreമാളിൽ സിനിമ കാണാൻ എത്തിയ യുവതി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു
ബെംഗളൂരു: ഗരുഡ മാളിലെ പിവിആർ ഐനോക്സ് തിയേറ്ററിൽ സിനിമ കാണാനെത്തിയ യുവതി മാളിലെ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കേറ്റമുണ്ടായി. സിനിമാ ഹാളിൽ മറന്നു വച്ച പഴ്‌സ് വീണ്ടെടുക്കുന്നതിനെ ചൊല്ലിയാണ് ബഹളമുണ്ടായത്. ഒരു സ്ത്രീ ജീവനക്കാരെ അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ പിവിആർ ഐനോക്‌സ് സിനിമാശാലയിൽ അനിമൽ എന്ന ഹിന്ദി സിനിമ കാണാൻ എത്തിയ യുവതി തന്റെ പേഴ്‌സ് സീറ്റിൽ മറന്നു വച്ചു. ശുചീകരണ പ്രവർത്തനത്തിനിടെ നിരീക്ഷിച്ച ഹൗസ് കീപ്പിംഗ് ജീവനക്കാർ പഴ്‌സ് സെക്യൂരിറ്റിക്ക് കൈമാറുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്ന്…
Read More