ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: തുമകൂരിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. മരിക്കുന്നതിന് മുമ്പ് ഗരീബ് സാബ് എഴുതിയ മരണക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് . ഗരീബ്സാബ് (36), സുമയ (32) എന്നിവർ മക്കളായ ഹാസിറ (14), മഹ്മൂദ് ശുഭാൻ (10), മഹ്മൂദ് മുനീർ (8) എന്നിവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് നിഗമനം. ഇരുവരുടെയും മൃതദേഹങ്ങൾ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിൽ കിടത്തിയ നിലയിലുമായിരുന്നു ഷിറ താലൂക്കിലെ ലക്കനഹള്ളി സ്വദേശികളായ ഗരീബ്‌സാബും സുമയയും മൂന്ന് കുട്ടികളോടൊപ്പം നഗരത്തിലെ സദാശിവനഗറിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.…

Read More

ബെംഗളൂരുവിൽ നമ്മ കമ്പളയ്ക്ക് സമാപനം

ബെംഗളൂരു : ബെംഗളൂരുവിൽ ആദ്യമായി സംഘടിപ്പിക്കുന്ന കമ്പള മത്സരം സമാപിച്ചു. കമ്പള മത്സരം കാണാൻ ഞായറാഴ്ചയും പാലസ് ഗ്രൗണ്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തുളുനാട്ടിൽമാത്രം കാണാറുള്ള കമ്പള നഗരത്തിൽ സംഘടിപ്പിക്കുന്നത് ഇതാദ്യമായാണ്. സിനിമാതാരം പൂജ ഹെഗ്‌ഡെ ഉൾപ്പെടെയുള്ളവരും മത്സരം കാണാനെത്തി. ജനത്തിരക്ക് നിയന്ത്രിക്കാൻ സംഘാടകരും ഏറെ ബുദ്ധിമുട്ടി. മണലും വെള്ളവുമുപയോഗിച്ച് തയ്യാറാക്കിയ ട്രാക്കിൽ പോത്തുകൾ മത്സരിച്ചോടിയപ്പോൾ ആർത്തുവിളിച്ചാണ് കാണികൾ എതിരേറ്റത്. കമ്പളയെ കൂടുതൽ ജനകീയമാക്കുകയാണ് ഇതിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. രണ്ടുദിവസംകൊണ്ട് 175-ഓളം ജോഡി പോത്തുകൾ കമ്പളയിൽ പങ്കെടുത്തു. മാസങ്ങൾനീണ്ട പരിശീലനങ്ങൾക്കൊടുവിലായാണ് ഇവയെ മത്സരത്തിന് ട്രാക്കുകളിലേക്ക് ഇറക്കുന്നത്

Read More

കാർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ ഉണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് മരിച്ചു. മലപ്പുറം എടപ്പാൾ മാങ്ങാട്ടൂർ അസ്‌ലം (22) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് കുറ്റിപ്പാല സ്വദേശി ആദിലിന് 23 ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് നാലോടെ രാമനഗര ഹൊസദുഡ്ഡിയിലാണ് അപകടമുണ്ടായത്. എടപ്പാളിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെയും ആദിലിനെയും ബിഡദിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ അസ്‌ലം മരിച്ചു. അപകടത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്…

Read More

മജസ്റ്റിക്കിന് സമീപം ഇന്നും നാളെയും ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ

ബെംഗളൂരു: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കർണാടക സംയുക്ത സമര സമിതിയുടെ ആഹ്വാനപ്രകാരം ബംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) ഗതാഗതം വഴിതിരിച്ചുവിടുമെന്നും താത്കാലികമായി റോഡ് അടച്ചിടുമെന്നും അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ “ജനവിരുദ്ധ” നിയമങ്ങളും മുൻ സംസ്ഥാന സർക്കാരിന്റെ കർഷക-തൊഴിൽ വിരുദ്ധ നിയമങ്ങളും പിൻവലിക്കാനും നിലവിലെ സർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിയമങ്ങൾ കൊണ്ടുവരാനുമാണ് കർണാടക സംയുക്ത സമര സമിതി ശ്രമിക്കുന്നത്. ഖോഡേസ് ജംക്‌ഷൻ മുതൽ മഹാറാണി ജംക്‌ഷൻ, രാമചന്ദ്ര റോഡ്, കാളിദാസ റോഡ്, പാലസ് റോഡ്, കെജി റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് നിരോധിച്ചിരിക്കുന്നു. മൈസൂർ ബാങ്ക് സർക്കിളിൽ…

Read More

ജോബ് അലേർട്ട്: നമ്മ മെട്രോയിൽ തൊഴിലവസരങ്ങൾ; ഇന്നുതന്നെ അപേക്ഷിക്കുക

ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മാനേജർ (ബിഎംആർസിഎൽ റിക്രൂട്ട്‌മെന്റ് 2023) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 6 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത്. താൽപ്പര്യമുള്ളവർക്ക് ഡിസംബർ 22-നകം ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം. പോസ്റ്റിന്റെ വിശദാംശങ്ങളും യോഗ്യതയും മാനേജർ സിവിൽ- 2 തസ്തികകൾ, യോഗ്യത: സിവിൽ എൻജിനീയറിങ് മാനേജർ (പി-വേ, ഓപ്പറേഷൻസ്)- 4 തസ്തികകളിൽ ബിരുദം, യോഗ്യത: ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബിരുദം. സ്ഥാനാർത്ഥിയുടെ പരമാവധി പ്രായം 40 വയസ്സ്. ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുകയെന്ന് അറിയിപ്പിൽ പറയുന്നു. അപേക്ഷിക്കേണ്ടവിധം? യോഗ്യരായ ഉദ്യോഗാർത്ഥികൾ…

Read More

എംഡിഎംഎ യുമായി മലയാളി യുവാവ് ബെംഗളുരുവിൽ പിടിയിൽ 

ബെംഗളൂരു: നഗരം കേന്ദ്രീകരിച്ച് വൻ തോതിൽ സിന്ററ്റിക് മയക്കുമരുന്ന് വിൽപന നടത്തി വന്നിരുന്ന മലയാളി യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ താമസിക്കുന്ന മുഹമദ് തമീം (29)ആണ് പിടിയിലായത്. നാർകോർട്ട് സെൽ അസിസ്റ്റന്റ് കമീഷണർ ടി പി ജെക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫ് ടീമും സബ് ഇൻസ്‌പെക്ടർ ആർ ജഗ്മോഹൻ ദത്തന്റെ കസബ പോലീസും ചേർന്നാണ് പിടികൂടിയത്. ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻ തോതിൽ എംഡിഎംഎ കേരളത്തിലേക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ തമീം. വല്ലപ്പോഴും കേരളത്തിലേക്ക് പോകുന്ന തമീം ബെംഗളൂരുവിൽ വച്ചാണ് ഇടപാടുകൾ നടത്തുന്നത്. പുതിയ…

Read More

ബിജെപിക്കും കെസിആറിനുമെതിരെ ഗുരുതര ആരോപണവുമായി നടി വിജയശാന്തി

ബെംഗളൂരു: ബിജെപിക്കും കെസിആറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി അഭിനേത്രി വിജയശാന്തി. കെസിആറും ബിജെപിയും തമ്മിൽ ഒരു രഹസ്യസഖ്യമുണ്ട്. അതുകൊണ്ടാണ് കെ കവിതയ്ക്ക് എതിരെ ഇഡി അറസ്റ്റിലേക്ക് നീങ്ങാത്തത്. ബിജെപിയിലേക്ക് കെസിആർ അയച്ച ചാരനാണ് മുൻമന്ത്രി ഈട്ടല രാജേന്ദ്രനെന്നും അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബിജെപി വിട്ടതെന്നും നടി പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ഞങ്ങൾ കെസിആറിനെതിരെ പോരാടുന്നു. തെലങ്കാനയിൽ ഭൂമാഫിയയും മണൽമാഫിയയുമാണ് ബിആർഎസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബിജെപിക്ക് തിരശ്ശീലയ്ക്ക് പിന്നിൽ കെസിആറുമായി എന്നും ഒരു ധാരണയുണ്ടായിരുന്നു. ഞങ്ങളുടെ ശത്രുവായ കെസിആറുമായി എങ്ങനെയാണ് സഖ്യമുണ്ടാക്കുന്നത്? അത് കെസിആറിനെതിരായ സമരം ചെയ്ത്…

Read More

ബെലഗാവി കന്റോൺമെന്റ് ബോർഡ് സിഇഒ ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കന്റോൺമെന്റ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ ആനന്ദിനെ (40) ബെലഗാവിയിലെ ക്യാമ്പിലെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിൽ നിന്നുള്ള ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ് സർവീസസ് (ഐഡിഇഎസ്) ഉദ്യോഗസ്ഥനായ ആനന്ദ് ബെലഗാവിയിൽ ഏകദേശം ഒന്നര വർഷമായി തനിച്ചായിരുന്നു താമസം. നവംബർ 23 ന് വൈകുന്നേരം മുതൽ വീട്ടുജോലിക്കാർക്ക് ഒരു വിവരവും നൽകാതെ ആനന്ദ് കിടപ്പുമുറിയിൽ നിന്ന് പുറത്തുവന്നിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫോൺ കോളുകളോട് പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടുജോലിക്കാർ ശനിയാഴ്ച രാവിലെ മുൻ കന്റോൺമെന്റ് ബോർഡ് വൈസ് പ്രസിഡന്റ് സാജിദ്…

Read More

ബന്ദിപ്പൂരിൽ പരിക്കേറ്റ കടുവ ചത്തു 

ബംഗളൂരു: കടുവകൾ തമ്മിലുള്ള പൊരിനിടെ ഗുരുതര പരിക്കേറ്റ കടുവ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ ചത്തു. പരിക്കിനെ തുടർന്ന് വേട്ടയാടാൻ കഴിയാനാകാതെ ഭക്ഷണം ലഭിക്കാതെയാണ് മരണം. ഏകദേശം മൂന്നു വയസ്സ് വരുന്ന കടുവയെ മദ്ദൂർ റേഞ്ചിലെ കൃഷിയിടമായ മദ്ദൂർ കോളനി ഭാഗത്താണ് ചത്തനിലയിൽ കണ്ടത്. ബന്ദിപ്പൂരിൽ കടുവയെ രാവിലെ അവശനിലയിൽ കണ്ടത്തിയെങ്കിലും വൈകിയാണ് മൈസൂരു മൃഗശാലയിലെ റെസ്‌ക്യൂ സെന്റെറിലേക്ക് മാറ്റാൻ ശ്രമിച്ചത്. വനംവകുപ്പ് അധികൃതരുടെ മേലെ നോട്ടത്തിൽ പോസ്റ്റ്മോർട്ടം നടന്ന ശേഷം കാട്ടിൽ സംസ്കരിച്ചു.

Read More

ബെംഗളൂരു കമ്പള കണ്ട് മടങ്ങുകയായിരുന്ന രണ്ട് പേർ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു : ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് ജീവൻ നഷ്ടപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബെംഗളൂരു വിലെ കമ്പള പരിപാടിയിൽ പങ്കെടുത്ത ശേഷം മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. മംഗലാപുരത്തെ ബജ്‌പെ സ്വദേശി കിഷൻ ഷെട്ടി (20), ദക്ഷിണ കന്നഡ ജില്ലയിലെ ഭട്ടർ തോട്ട ഗ്രാമത്തിൽ നിന്നുള്ള ഫിലിപ്പ് നേരി (32) എന്നിവരാണ് മരിച്ചത്. ലോറിയുടെ ശക്തിയുള്ള ഇടിയിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്ഷപ്പെട്ട മൂന്ന് പേർ ഇപ്പോൾ ആദിചുഞ്ചനഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.…

Read More