ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ പഠനോത്സവം ബെംഗളൂരുവിലും മൈസൂരിലുമായി 26 ന് നടക്കും. ബെംഗളുരുവിൽ വിമാനപുര കൈരളീ നിലയം സ്കൂളിൽ കാലത്ത് 8:30 ന് ആരംഭിക്കുന്ന പഠനോത്സവം പ്രധാന നിരീക്ഷകനും എഴുത്തുകാരനും മലയാളം മിഷൻ റേഡിയോ മലയാളം മേധാവിയുമായ ജേക്കബ് എബ്രഹാം, കൈരളീ കലാ സമിതി അധ്യക്ഷനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ സുധാകരൻ രാമന്തളി, സെക്രട്ടറി പി. കെ. സുധീഷ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്യും. ബെംഗളൂരുവിലും മൈസൂരുവിലുമായി കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യ പദ്ധതികളിലായി 400 ഓളം കുട്ടികളാണ്…
Read MoreCategory: Karnataka
ഭരണഘടനാ വിരുദ്ധർക്കെതിരെ ജാഗ്രത പാലിക്കുക; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: ഭരണഘടനാ വിരുദ്ധ ശക്തികൾ ഇന്ത്യയെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും എല്ലാ പൗരന്മാരും ഇക്കാര്യം അറിഞ്ഞിരിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ബാർ കൗൺസിൽ ഓഫ് ഇന്ത്യ നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച 36-ാമത് ലാ ഏഷ്യ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ഭരണഘടനാ വിരുദ്ധ ശക്തികൾ ഭരണഘടനയ്ക്കെതിരെ പ്രതിഷേധിക്കുന്നു. പക്ഷേ, ഭരണഘടന സംരക്ഷിക്കാൻ നാമെല്ലാവരും ബാധ്യസ്ഥരാണ്. ഭരണഘടന സംരക്ഷിക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പ്രതീക്ഷ യുവജനങ്ങൾ മനസ്സിലാക്കണം. അതിലൂടെ ഭരണഘടനയുടെ ആമുഖം അന്തസ്സോടെയും…
Read Moreതേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ബെംഗളൂരു: തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ തദ്ദേശീയമായ കഴിവുകളില്‍ തന്റെ ആത്മവിശ്വാസം വര്‍ധിക്കുന്നതായി യാത്രക്ക് പിന്നാലെ മോദി എക്‌സില്‍ കുറിച്ചു. യാത്രാനുഭവം പങ്കുവക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്. പ്രതിരോധ നിര്‍മ്മാണ രംഗത്തെ രാജ്യത്തിന്റെ കഴിവിലുള്ള തന്റെ വിശ്വാസം വര്‍ധിപ്പിക്കുന്നു. രാജ്യത്തിന്റെ പര്യാപ്തതയില്‍ അഭിമാനം പകരുന്നതായിരുന്നു യാത്ര’ ‘ഇന്ന് തേജസില്‍ പറക്കുമ്പോള്‍ നിസംശയം പറയാന്‍ കഴിയും. കഠിനാദ്ധ്വനവും അര്‍പ്പണബോധവും കാരണം ലോകത്ത് സ്വാശ്രയ മേഖലയില്‍ മറ്റാരെക്കാളും പുറകില്‍ അല്ല ഇന്ത്യയെന്ന്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനും ഡിആര്‍ഡിഒയ്ക്കും എച്ച്എഎല്ലിനും ഒപ്പം എല്ലാ ഇന്ത്യക്കാര്‍ക്കും ഹൃദയം…
Read Moreക്യാപ്റ്റൻ പ്രഞ്ജലിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ബെംഗളൂരു: ജമ്മു കശ്മീരിൽ ഭീകരരും ഇന്ത്യൻ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ പ്രഞ്ജാലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി 9.30 ഓടെ പ്രഞ്ജലിന്റെ മൃതദേഹം എച്ച്എഎൽ വിമാനത്താവളത്തിലെത്തി, ഗവർണർ തവരചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരടക്കമുള്ള പ്രമുഖർ പ്രഞ്ജലിന് അന്തിമോപചാരം അർപ്പിച്ചു. രജൗരി സെക്ടറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 63-ാമത് നാഷണൽ റൈഫിൾസിലെ 29-കാരനായ കരുനാഡ വെറ്ററൻ ക്യാപ്റ്റൻ പ്രഞ്ജലിന് ജീവൻ നഷ്ടപ്പെട്ടത്. രക്തസാക്ഷി പ്രഞ്ജലിന് അന്തിമോപചാരം അർപ്പിച്ച ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട്…
Read Moreവൈദ്യുതാഘാതമേറ്റ് ടെറസിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടി മരിച്ചു
ബംഗളുരു : ധാർവാഡ് നഗരത്തിലെ മദിഹാല ബാരങ്കേയിലെ സിദ്ധരാമ കോളനിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒരു കുട്ടി വൈദ്യുതാഘാതമേറ്റ് മരിച്ചു. ശ്രേയസ് ഷിന്നൂര (16) ആണ് മരിച്ചത്. വൈകുന്നേരം കോളനിയിലെ മറ്റ് സുഹൃത്തുക്കൾക്കൊപ്പം വീടിന്റെ ടെറസിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു ശ്രേയസ്. ക്രിക്കറ്റ് കളിക്കുകയായിരുന്ന ശ്രേയസ് വൈദ്യുതി കമ്പിയിൽ തട്ടിയതോടെ വൈദ്യുതാഘാതമേറ്റ് വീഴുകയായിരുന്നു. വീടിന്റെ ടെറസിന് അരികിലൂടെ കടന്നുപോയ വൈദ്യുത കമ്പിയിലാണ് തട്ടിയത്. ഇതോടെ ഗുരുതരാവസ്ഥയിലായ ശ്രേയസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചു. ശ്രേയസിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു, കുട്ടിയേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാർവാഡ്…
Read Moreഅനാഥാലയത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം; ബാലാവകാശ സമിതി മേധാവിക്കെതിരെ കേസ്
ബെംഗളൂരു: നഗരത്തിലെ മുസ്ലിം അനാഥാലയത്തിലെ കുട്ടികൾ “മധ്യകാല താലിബാൻ ജീവിതം” നയിക്കുന്നുവെന്ന അടുത്തിടെ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബെംഗളൂരു പോലീസ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) അധ്യക്ഷൻ പ്രിയങ്ക് കനൂംഗോയ്‌ക്കെതിരെ കേസെടുത്തു. നവംബർ 21ന് കാവൽ ബൈരസാന്ദ്രയിലെ ദാറുൽ ഉലൂം സായിദീയ യതീംഖാന സെക്രട്ടറി അഷ്‌റഫ് ഖാന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. നവംബർ 20 നാണ് കനൂംഗോ എക്‌സിൽ ഒരു പോസ്റ്റ് ഇട്ടത് താൻ ദാറുൽ ഉലൂം സായിദീയ യതീംഖാനയിൽ ഒരു അപ്രതീക്ഷിത പരിശോധന നടത്തി. അതിൽ “നിരവധി ക്രമക്കേടുകൾ” വെളിപ്പെട്ടു എന്നുമായിരുന്നു ആ…
Read Moreറോബിൻ ബസ് വിഷയം സിനിമയാകുന്നു
റോബിൻ ബസ് വിഷയത്തിൽ സിനിമ വരുന്നു. റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം പ്രശാന്ത് മോളിക്കൽ ആണ് സംവിധാനം ചെയ്യുന്നത്. റോബിൻ ബസിന്റെ നിയമപോരാട്ടത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞാണ് സിനിമ എടുക്കാൻ ഇറങ്ങിയത് എന്നാണ് സംവിധാനയകൻ ഫെയ്സ്ബുക്കിൽ കുറിക്കുന്നത്. മലയാളത്തിലെയും തമിഴിലേയും പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ചിത്രം ജനുവരിയിൽ പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. കഥ, തിരക്കഥ, സംഭാഷണം സതീഷ്. പിആർഒ എം.കെ. ഷെജിൻ
Read Moreസുരക്ഷിത ബെംഗളൂരു: നിങ്ങൾ കുഴപ്പത്തിലാണോ? ഈ നമ്പറിൽ വിളിക്കുക; 7 മിനിറ്റിനുള്ളിൽ പോലീസ് എത്തും!
ബെംഗളൂരു: സേഫ് സിറ്റി പദ്ധതിക്ക് കീഴിൽ പോലീസ് കമ്മിഷണർ ഓഫീസിൽ ആരംഭിച്ച കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ക്രമസമാധാനപ്രശ്നങ്ങൾ പരിഹരിക്കാനും ഗതാഗതസംവിധാനം മെച്ചപ്പെടുത്താനും ഉപകരിക്കുന്നതാകും കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ. സേഫ് സിറ്റി പദ്ധതിക്കായി സർക്കാർ 661.5 കോടി രൂപ അനുവദിച്ചപ്പോൾ 12 കോടി രൂപ ചെലവിലാണ് കമാൻഡ് സെന്റർ കെട്ടിടം നിർമിച്ചിരിക്കുന്നത്. പദ്ധതി നഗരത്തിന്റെ സുരക്ഷ വർധിപ്പിക്കുമെന്ന് ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു. പ്രായമായവർ, സ്ത്രീകൾ, വികലാംഗർ എന്നിവർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ…

Read More