ബെംഗളൂരു: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ ജയനഗർ പോലീസ് പിടിയിലായി. നവംബർ 22ന് പെൺകുട്ടി ചോക്ലേറ്റ് വാങ്ങാൻ കടയിൽ എത്തിയപ്പോൾ പ്രതി കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കുട്ടിയുടെ രക്ഷിതാക്കൾ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.
Read MoreCategory: Karnataka
നിർബന്ധിച്ച് കോഴി മുട്ട കഴിപ്പിച്ചു; അധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി
ബെംഗളൂരു : അധ്യാപകൻ ബ്രാഹ്മണവിദ്യാർഥിനിയെ നിർബന്ധിച്ച് കോഴിമുട്ട കഴിപ്പിച്ചതായി പരാതി. ശിവമോഗയിലെ സർക്കാർ സ്കൂളിൽ ആണ് സംഭവം. രണ്ടാംക്ലാസ് വിദ്യാർഥിനിയുടെ രക്ഷിതാവാണ് പരാതിയുമായി രംഗത്ത് എത്തിയത്. നടപടിയാവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. സ്കൂൾ പ്രിൻസിപ്പലിന്റെയും അധ്യാപകന്റെയുംപേരിൽ നടപടിയെടുക്കണമെന്നാണ് രക്ഷിതാവിന്റെ ആവശ്യം. മകൾ കോഴിമുട്ട കഴിക്കില്ലെന്ന് രക്ഷിതാക്കളുടെ യോഗത്തിൽ അധ്യാപകരെ അറിയിച്ചതാണെന്നും എന്നാൽ, പുട്ടസ്വാമി എന്ന അധ്യാപകൻ മകളെ കോഴിമുട്ട കഴിക്കാൻ നിർബന്ധിച്ചെന്നും പിതാവ് വി. ശ്രീകാന്ത് നൽകിയ പരാതിയിൽ പറഞ്ഞു. ഇങ്ങനെ സംഭവിച്ചതിനാൽ മതാചാരങ്ങളെ ബാധിച്ചെന്നും മകളെ മാനസികമായി ബാധിച്ചെന്നും പരാതിയിലുണ്ട്.…
Read Moreവിവാഹം നടക്കുന്നില്ല; പദയാത്ര നടത്താനൊരുങ്ങി കർഷക യുവാക്കൾ
ബെംഗളൂരു : സംസ്ഥാനത്തെ കർഷകഗ്രാമങ്ങളിലെ യുവാക്കൾക്ക് വധുവിനെ കിട്ടാതെ വിവാഹം നീണ്ടുപോകുന്ന പ്രശ്നം വീണ്ടുമുയരുന്നു. കർഷകകുടുംബങ്ങളിലേക്ക് പെൺമക്കളെ വിവാഹംചെയ്തയക്കാൻ രക്ഷിതാക്കൾ മടിക്കുന്നതാണ് കാരണം. വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവരാനായി മൈസൂരുവിൽ യുവാക്കൾ പദയാത്ര നടത്താനൊരുങ്ങുകയാണ്. മൈസൂരുവിൽ നിന്ന് ആദി ചുഞ്ചനഗിരി മഠത്തിലേക്കാണ് യാത്ര. കർണാടക രാജ്യ വൊക്കലിഗ വികാസ വേദികെ സംഘടിപ്പിക്കുന്ന പദയാത്ര ഡിസംബർ എട്ടുമുതൽ പത്തുവരെ നടത്താനാണ് തീരുമാനം. ബോധവത്കരണമാണ് യാത്രയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. കാർഷികഗ്രാമങ്ങൾ ഏറെയുള്ള മൈസൂരു, മണ്ഡ്യ, ചാമരാജനഗർ ജില്ലകളിലാണ് കർഷകകുടുംബങ്ങളിലെ യുവാക്കളുടെ വിവാഹം നീണ്ടുപോകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ അവിവാഹിതരായ…
Read Moreബെംഗളൂരുവിലെ പച്ചക്കറികളിൽ ലോഹ വിഷ സാന്നിധ്യം; കേസെടുത്ത് ഹരിത ട്രൈബ്യൂണൽ
ബെംഗളൂരു∙ നഗരത്തിൽ വിൽക്കുന്ന പച്ചക്കറികളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും വിധം അമിതമായി ഹെവിമെറ്റൽ മാലിന്യം അടങ്ങിയിരിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു. ബെംഗളൂരു നഗരമേഖലയിൽ നിന്ന് ഒഴുക്കിവിടുന്ന മലിനജലം ഉപയോഗിച്ച് കൃഷി ചെയ്യുന്ന സമീപ ജില്ലകളിലെ പച്ചക്കറികളിലാണ് ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ (എഫ്എഒ) നിശ്ചയിച്ചിരിക്കുന്ന പരിധിയിലുമധികം ഇരുമ്പ്, കാഡ്മിയം. നിക്കൽ തുടങ്ങിയ ഹെവി മെറ്റലുകളുടെ അംശം കണ്ടെത്തിയത്. എൻവയൺമെന്റ് മാനേജ്മെന്റ് ആൻഡ് പോളിസി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (എംപ്രി) പഠന റിപ്പോർട്ടിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. കേന്ദ്ര, കർണാടക…
Read More2024-ലെ കർണാടക സർക്കാർ അനുവദിച്ച പൊതു അവധികളുടെ പട്ടിക പ്രസിദ്ധീകരിച്ചു; വിശദാംശങ്ങൾ
ബെംഗളൂരു: 2024-ലെ കർണാടക സർക്കാർ അനുവദിച്ച പൊതു അവധികളുടെ (സർക്കാർ അവധികൾ) പട്ടിക പ്രസിദ്ധീകരിച്ചു. ഈ അവധിക്കാല പട്ടികയിൽ ഞായറാഴ്ചകളിൽ വരുന്ന ഡോ. ബിആർ അംബേദ്കർ ജയന്തിയും മഹാവീര ജയന്തിയും രണ്ടാം ശനിയാഴ്ച വരുന്ന വിജയദശമി അവധിയും ഈ പട്ടികയിൽ പരാമർശിച്ചിട്ടില്ല. പൊതു അവധി ദിവസങ്ങളിൽ സംസ്ഥാനത്തുടനീളമുള്ള സർക്കാർ ഓഫീസുകൾ അടഞ്ഞുകിടക്കും. ഓഫീസിലെ അടിയന്തര ജോലികൾ തീർപ്പാക്കുന്നതിന് അനുയോജ്യമായ സംവിധാനം ഒരുക്കുന്നതിന് വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മുസ്ലീം സമുദായത്തിന്റെ ആഘോഷങ്ങൾ നിശ്ചിത തീയതികളിൽ വരുന്നില്ലെങ്കിൽ, സർക്കാർ സർവീസിലുള്ള മുസ്ലീം…
Read Moreഅനാഥാലയത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം; ബാലാവകാശ സമിതി മേധാവിക്കെതിരെ കേസ്
ബെംഗളൂരു: നഗരത്തിലെ മുസ്ലിം അനാഥാലയത്തിലെ കുട്ടികൾ “മധ്യകാല താലിബാൻ ജീവിതം” നയിക്കുന്നുവെന്ന അടുത്തിടെ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബെംഗളൂരു പോലീസ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) അധ്യക്ഷൻ പ്രിയങ്ക് കനൂംഗോയ്‌ക്കെതിരെ കേസെടുത്തു. നവംബർ 21ന് കാവൽ ബൈരസാന്ദ്രയിലെ ദാറുൽ ഉലൂം സായിദീയ യതീംഖാന സെക്രട്ടറി അഷ്‌റഫ് ഖാന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. നവംബർ 20 നാണ് കനൂംഗോ എക്‌സിൽ ഒരു പോസ്റ്റ് ഇട്ടത് താൻ ദാറുൽ ഉലൂം സായിദീയ യതീംഖാനയിൽ ഒരു അപ്രതീക്ഷിത പരിശോധന നടത്തി. അതിൽ “നിരവധി ക്രമക്കേടുകൾ” വെളിപ്പെട്ടു എന്നുമായിരുന്നു ആ…
Read Moreഒടുവിൽ മെട്രോ ട്രെയിനിലും ഭിക്ഷാടനം; പിഴ ഈടാക്കി ബിഎംആർസിഎൽ
ബെംഗളൂരു: നഗരത്തിലെ വിവിധ ബസ് സ്റ്റേഷനുകളിലും ട്രെയിനുകളിലും പലപ്പോഴും കണ്ടുവരുന്ന, ഭിക്ഷാടനവും മെട്രോ ട്രെയിനിൽ ആരംഭിച്ചു! ബധിരനും മൂകനുമാണെന്ന് അവകാശപ്പെട്ട യുവാവ് മെട്രോ ട്രെയിനിൽ ഭിക്ഷ യാചിച്ചത്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചയുടൻ ജാഗരൂകരായ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ അധികൃതർ ഇയാൾക്കെതിരെ കേസെടുക്കുകയും 500 രൂപ പിഴ ചുമത്തുകയും ചെയ്തു. പിഴ ഈടാക്കി. കൊപ്പൽ സ്വദേശി മല്ലികാർജുൻ (20) ആണ് മെട്രോ ട്രെയിനിനുള്ളിൽ ഭിക്ഷ യാചിക്കുകയായിരുന്ന യുവാവ്. കൊപ്പൽ സ്വദേശിയായ മല്ലികാർജുൻ ഗ്രീൻ ലൈനിലെ യശ്വന്ത്പൂർ മെട്രോ സ്റ്റേഷനിൽ 150 രൂപ നൽകി…
Read Moreകൈക്കൂലി വാങ്ങിയ ബെസ്കോം ചീഫ് മാനേജരെയും രണ്ട് എൻജിനീയർമാരെയും ലോകായുക്ത അറസ്റ്റ് ചെയ്തു
ബംഗളൂരു: കൈക്കൂലി വാങ്ങിയ ബംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ചീഫ് മാനേജരെയും ഡ്രൈവറെയും ലോകായുക്ത വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ബെസ്‌കോം ചീഫ് ജനറൽ മാനേജർ നാഗരാജ് എംഎൽ തന്റെ ഡ്രൈവർ മുരളീകൃഷ്ണ വഴി കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലുള്ള വാണിജ്യ വിതരണ ലൈനിൽ നിന്ന് വ്യാവസായിക വൈദ്യുത വിതരണ കണക്ഷൻ നൽകാൻ കരാറുകാരനിൽ നിന്ന് 7.5 ലക്ഷം രൂപ നാഗരാജ് ആവശ്യപ്പെട്ടിരുന്നു. നാഗരാജ് കൈക്കൂലി ആവശ്യപ്പെട്ട പ്രതാപ് എന്ന കരാറുകാരൻ ലോകായുക്കയിൽ പരാതിപ്പെടുകയായിരുന്നു. കൈക്കൂലി വാങ്ങുന്നതിനിടെ…
Read Moreബെംഗളൂരു: സെൻട്രൽ ജയിൽ ഒരു സുഖവാസകേന്ദ്രമാക്കി മാറ്റി ചില തടവുകാർ. പരപ്പ അഗ്രഹാര ജയിലിൽ ഒരു കൊലപാതകിയുടെ ജന്മദിനാഘോഷം ഗംഭീരമായി ആഘോഷിച്ചു. വിചാരണത്തടവുകാരനായി ജയിലിൽ കഴിയുന്ന ഉമേഷ് കഴിഞ്ഞ മാസമാണ് ജന്മദിനം ആഘോഷിച്ചത്. മാത്രവുമല്ല ജയിലിൽ ജന്മദിനം ആഘോഷിക്കുന്നതിനായി പഞ്ചനക്ഷത്ര ഹോട്ടലിനു സമാനമായി അധികൃതർ ഒരുക്കിയതായും ആക്ഷേപമുണ്ട്. പീനിയ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകക്കേസിലാണ് ഉമേഷ് ജയിലിലായത്. ആനന്ദിനെ കൊലപ്പെടുത്തിയ ശേഷം കൊലയാളി ഉമേഷ് ജയിലിലായി. അങ്ങനെയൊരാളാണ് പരപ്പ അഗ്രഹാര ജയിലിൽ അനുയായികൾക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുന്നത്. സെൻട്രൽ ജയിലിന് മുന്നിലും അകത്തും…
Read Moreപരപ്പ അഗ്രഹാര ജയിലിൽ കൊലയാളിയുടെ ജന്മദിനാഘോഷം! ; അറിഞ്ഞില്ലെന്ന് പോലീസ്
ബെംഗളൂരു: സെൻട്രൽ ജയിൽ ഒരു സുഖവാസകേന്ദ്രമാക്കി മാറ്റി ചില തടവുകാർ. പരപ്പ അഗ്രഹാര ജയിലിൽ ഒരു കൊലപാതകിയുടെ ജന്മദിനാഘോഷം ഗംഭീരമായി ആഘോഷിച്ചു. വിചാരണത്തടവുകാരനായി ജയിലിൽ കഴിയുന്ന ഉമേഷ് കഴിഞ്ഞ മാസമാണ് ജന്മദിനം ആഘോഷിച്ചത്. മാത്രവുമല്ല ജയിലിൽ ജന്മദിനം ആഘോഷിക്കുന്നതിനായി പഞ്ചനക്ഷത്ര ഹോട്ടലിനു സമാനമായി അധികൃതർ ഒരുക്കിയതായും ആക്ഷേപമുണ്ട്. പീനിയ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകക്കേസിലാണ് ഉമേഷ് ജയിലിലായത്. ആനന്ദിനെ കൊലപ്പെടുത്തിയ ശേഷം കൊലയാളി ഉമേഷ് ജയിലിലായി. അങ്ങനെയൊരാളാണ് പരപ്പ അഗ്രഹാര ജയിലിൽ അനുയായികൾക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുന്നത്. സെൻട്രൽ ജയിലിന് മുന്നിലും അകത്തും…
Read More