കേരളത്തിൽ നിന്നും കാണാതായ 14 കാരൻ ബെംഗളൂരുവിൽ എത്തിയാതായി വിവരം 

ബെംഗളൂരു: സൗത്ത് കൊടുവള്ളിയിൽ നിന്ന്‌ ഡിസംബർ 30 മുതൽ കാണാതായ വിദ്യാർഥി ബെംഗളൂരുവിൽ എത്തിയതായി വിവരം. കുട്ടിയെ കുറിച്ച് വിവരം ലഭിച്ചതായി കൊടുവള്ളി എസ്.ഐ. അനൂപ് അരീക്കര അറിയിച്ചു. സൗത്ത് കൊടുവള്ളി ഇടക്കണ്ടിവീട്ടിൽ അഷ്റഫിന്റെ മകൻ ആദിൽ ബിൻ അഷ്റഫിനെ(14) ആണ് കാണാതായത്. കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ ആദിൽ ബിൻ അഷ്റഫ് മുപ്പതിന് വൈകീട്ട് കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിൽ കയറി 31-ന് രാവിലെ ബെംഗളൂരു യശ്വന്ത്പുർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതായാണ് വിവരം.

Read More

ജാലഹള്ളിയിൽ യാത്രക്കാരൻ ട്രാക്കിലേക്ക് വീണു; മെട്രോ ഗതാഗതം നിർത്തിവച്ചു.

ബെംഗളൂരു : യാത്രക്കാരൻ മെട്രോ ട്രെയിനിന് അടിയിലേക്ക് വീണതിന് തുടർന്ന് ഗ്രീൻ ലൈനിൽ മെട്രോ ഗതാഗതം നിർത്തിവച്ചു. ഇന്ന് വൈകുന്നേരം 7.20 ന് ആണ് സംഭവം, ജാലഹള്ളിയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുകയായിരുന്ന മെട്രോ ട്രൈയിനിന് അടിയിലേക്ക് യാത്രക്കാരൻ വീഴുകയായിരുന്നു. https://x.com/BVaartha/status/1743269208366915977?s=20 ഉടൻ തന്നെ ട്രെയിൻ നിർത്തുകയും പരിക്കു പറ്റിയ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഗ്രീൻ ലൈനിൽ ജാലഹള്ളിക്ക് സമീപം ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.

Read More

ജാലഹള്ളിയിൽ യാത്രക്കാരൻ ട്രാക്കിലേക്ക് വീണു; മെട്രോ ഗതാഗതം നിർത്തിവച്ചു.

ബെംഗളൂരു : യാത്രക്കാരൻ മെട്രോ ട്രെയിനിന് അടിയിലേക്ക് വീണതിന് തുടർന്ന് ഗ്രീൻ ലൈനിൽ മെട്രോ ഗതാഗതം നിർത്തിവച്ചു. ഇന്ന് വൈകുന്നേരം 7.20 ന് ആണ് സംഭവം, ജാലഹള്ളിയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുകയായിരുന്ന മെട്രോ ട്രൈയിനിന് അടിയിലേക്ക് യാത്രക്കാരൻ വീഴുകയായിരുന്നു. Metro trains stopped at Jalahalli Station,due to some personal fell down to the track.. pic.twitter.com/g6V74dl1pl — BengaluruVartha (@BVaartha) January 5, 2024   ഉടൻ തന്നെ ട്രെയിൻ നിർത്തുകയും പരിക്കു പറ്റിയ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും…

Read More

ഭാര്യയെ സംശയം; വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഭാര്യ മറ്റൊരാളുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കണ്ട് സംശയം  തോന്നിയ ഭർത്താവ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. നഞ്ചൻഗുഡു താലൂക്കിലെ രാംപൂർ ഗ്രാമത്തിലെ പ്രകാശ് (37) ആണ് പ്രതി. ഭാര്യ മറ്റൊരാളുമായി മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ വാദം. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിടുകയും വഴക്ക് അക്രമാസക്തമാവുകയും ആയിരുന്നു. ഇതിനിടെ ഭർത്താവ് പ്രകാശ് ഭാര്യയുടെ കൈയിലും കഴുത്തിലും തലയിലും വെട്ടുകത്തികൊണ്ട് ഇടിക്കുകയും അവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഹുല്ലഹള്ളി സ്‌റ്റേഷൻ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരുക്കുകളോടെ കിടക്കുകയായിരുന്ന യുവതിയെ മൈസൂരിലെ കെ.ആർ.…

Read More

യുവതിയുടെ മൂക്ക് അറുത്തുമാറ്റിയ പ്രതി അറസ്റ്റിൽ

ബെംഗളൂരു: ബെലഗാവി താലൂക്കിലെ ബസുർത്തെ ഗ്രാമത്തിൽ വീടിന് സമീപത്തെ ചെടിയിൽ നിന്ന് പൂ പറിച്ചെന്ന നിസാര കാരണത്താൽ അംഗൻവാടി ഹെൽപ്പറുടെ മൂക്ക് അറുത്തുമാറ്റിയ പ്രതിയെ പോലീസ് പിടികൂടി ജനുവരി ഒന്നിന് അങ്കണവാടി ഹെൽപ്പർ സുഗന്ധ മോറെയെ അരിവാളുകൊണ്ട് മാരകമായി ആക്രമിച്ച പ്രതി കല്യാണി മോറെ (44) ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പ്രതിയെ കക്കട്ടി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ ഐപിസി 326 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൂക്ക് അരിവാൾ കൊണ്ട് മുറിച്ചതിനെ തുടർന്ന് രക്തം വാർന്ന് മരണത്തിന്റെ വക്കിലാണ്. യുവതി സ്വകാര്യ ആശുപത്രിയിൽ…

Read More

രാത്രി ഷിഫ്റ്റ്‌ കഴിഞ്ഞ് മടങ്ങിയ വിമാനത്താവള ജീവനക്കാരിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം

ബെംഗളൂരു: രാത്രിജോലിക്കു ശേഷം മടങ്ങിയ വിമാനത്താവള ജീവനക്കാരിയെ കഴിഞ്ഞ 5 ദിവസമായി കാണാനില്ലെന്ന് പരാതിയുമായി കുടുംബം. വിമാനത്താവളത്തിലെ കാബ് കമ്പനിയിലെ ബുക്കിങ് ഏജന്റായ നേത്രയെ(27)യാണ് കാണാതായത്. ഡിസംബർ 29ന് രാവിലെ ജോലി പൂർത്തിയാക്കിയശേഷം മടങ്ങിയ ഇവരുടെ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. തുമക്കൂരുവിലുള്ള കുടുംബം ബെംഗളൂരുവിലെത്തി അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാത്തതിനെ തുടർന്നു പോലീസിൽ പരാതി നൽകുകയായിരുന്നു. ഒരു മാസത്തിനിടെ വിമാനത്താവളത്തിൽ നിന്നു കാണാതാകുന്ന രണ്ടാമത്തെ ജീവനക്കാരിയാണു നേത്ര. ഡിസംബർ‌ 3ന് ഇൻഡിഗോ വിമാനക്കമ്പനി ജീവനക്കാരിയായ 22 വയസ്സുകാരിയെ കാണാതായതായി പോലീസിൽ പരാതി ലഭിച്ചിരുന്നു. ഒരു…

Read More

ചികിത്സയ്ക്ക് എത്തിയ ഗർഭിണിയിൽ നിന്നും ആഭരണങ്ങൾ മോഷ്ടിച്ചതായി പരാതി

ബെംഗളൂരു: ചികിത്സയ്ക്ക് എത്തിയ യുവതിയുടെ ശരീരത്തിലെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. സർജാപൂർ റോഡിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്കെതിരെ സംശയം പ്രകടിപ്പിച്ച് യുവതിയുടെ ഭർത്താവ് കിഷോർ ബെല്ലന്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ കിഷോർ ഡിസംബർ 25ന് ആറുമാസം ഗർഭിണിയായ ഭാര്യയെ ചികിത്സയ്ക്കായി സർജാപൂർ റോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർചികിത്സ ആവശ്യമായതിനാൽ അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസംബർ 27ന് ശസ്ത്രക്രിയക്ക് കൊണ്ടുപോകുമ്പോൾ സ്വർണാഭരണങ്ങളാണ് ധരിച്ചിരുന്നത്. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മംഗല്യം, സ്വർണ ചെയിൻ,…

Read More

മജസ്റ്റിക്ക് മെട്രോ മേൽപ്പാലത്തിന് മുകളിൽ “ട്രാൻസ് ജെൻറർ”ശല്യം രൂക്ഷം;യാത്രക്കാരെ തടഞ്ഞു നിർത്തി പട്ടാപ്പകൽ പണം പിടിച്ചു പറിക്കുന്നു; കണ്ണടച്ച് അധികൃതർ !

ബെംഗളൂരു: ഭിന്ന ലിംഗക്കാർ ഒരു കാലത്ത് അനുഭവിച്ചിരുന്ന സാമൂഹികമായ മാറ്റി നിർത്തലുകളെ കുറിച്ച് നമ്മൾ എല്ലാം ബോധവാൻമാരാണ്, എന്നാൽ സാഹചര്യം വളരെയധികം മാറിയിട്ടുണ്ടെന്നതും യാഥാർത്ഥ്യമാണ്, എന്നാൽ ചില സ്ഥലങ്ങളിൽ ഒരു വിഭാഗം ട്രാന്സ് ജെൻഡർ വിഭാഗക്കാർ സൃഷ്ടിക്കുന്നത് ഭീതിജനകമായ സാഹചര്യങ്ങളാണ്, അതു പോലെ ഉള്ള ഒരു സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ് മജസ്റ്റിക്ക് കെംപെ ഗൗഡ ബസ് സ്റ്റാൻ്റിനും മെട്രോ സ്റ്റേഷനും ഇടയിൽ യാത്രക്കാർക്കായുള്ള മേൽപ്പാലം. മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും കാൽനടയായി മേൽപ്പാലത്തിന് മുകളിലൂടെ യാത്ര ചെയ്യുന്നവരാണ് ഇവരുടെ അതിക്രമത്തിന് ഇരയാകുന്നത്. ഭിന്ന ലിംഗ വിഭാഗത്തിൽ ഉൾപ്പെട്ട…

Read More

മജസ്റ്റിക്ക് മെട്രോ മേൽപ്പാലത്തിന് മുകളിൽ “ട്രാൻസ് ജെൻറർ”ശല്യം രൂക്ഷം;യാത്രക്കാരെ തടഞ്ഞു നിർത്തി പട്ടാപ്പകൽ പണം പിടിച്ചു പറിക്കുന്നു; കണ്ണടച്ച് അധികൃതർ !

ബെംഗളൂരു: ഭിന്ന ലിംഗക്കാർ ഒരു കാലത്ത് അനുഭവിച്ചിരുന്ന സാമൂഹികമായ മാറ്റി നിർത്തലുകളെ കുറിച്ച് നമ്മൾ എല്ലാം ബോധവാൻമാരാണ്, എന്നാൽ സാഹചര്യം വളരെയധികം മാറിയിട്ടുണ്ടെന്നതും യാഥാർത്ഥ്യമാണ്, എന്നാൽ ചില സ്ഥലങ്ങളിൽ ഒരു വിഭാഗം ട്രാന്സ് ജെൻഡർ വിഭാഗക്കാർ സൃഷ്ടിക്കുന്നത് ഭീതിജനകമായ സാഹചര്യങ്ങളാണ്, അതു പോലെ ഉള്ള ഒരു സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ് മജസ്റ്റിക്ക് കെംപെ ഗൗഡ ബസ് സ്റ്റാൻ്റിനും മെട്രോ സ്റ്റേഷനും ഇടയിൽ യാത്രക്കാർക്കായുള്ള മേൽപ്പാലം. മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും കാൽനടയായി മേൽപ്പാലത്തിന് മുകളിലൂടെ യാത്ര ചെയ്യുന്നവരാണ് ഇവരുടെ അതിക്രമത്തിന് ഇരയാകുന്നത്. ഭിന്ന ലിംഗ വിഭാഗത്തിൽ ഉൾപ്പെട്ട…

Read More

നെയിംപ്ലേറ്റുകൾ കന്നഡയിൽ സ്ഥാപിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ് 

ബെംഗളൂരു: തലസ്ഥാനത്തെ വാണിജ്യ കടകളിൽ കന്നഡ നെയിംപ്ലേറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമം നടപ്പാക്കാൻ ബിബിഎംപി. ഏഴു ദിവസത്തിനകം നെയിംപ്ലേറ്റുകൾ സ്ഥാപിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. വാണിജ്യ സ്ഥാപനങ്ങളും കടകളും നോട്ടീസ് നൽകി ഏഴു ദിവസത്തിനകം നിയമപരമായി നെയിംപ്ലേറ്റുകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. എട്ട് സോൺ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ട്. കന്നഡ നെയിംപ്ലേറ്റ് ചട്ടം 60 ശതമാനമാക്കണമെന്നാണ് നോട്ടീസിൽ പരാമർശിച്ചിരിക്കുന്നത്. ഏഴു ദിവസത്തിനകം നെയിംപ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ വ്യാപാര ലൈസൻസ് റദ്ദാക്കുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകി.

Read More