തൃശൂര്‍: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ കല്ലൂര്‍ സ്വദേശി കൊല്ലപ്പെട്ടു. ബന്ധുക്കള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എംബസിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കും. കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപാണ് (36) റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്. സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യന്‍ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായാണ് വിവരം. ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റ് ഏഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയില്‍ റസ്റ്ററന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യന്‍…
Read MoreCategory: KERALA
സൂപ്പർമൂൺ ബ്ലൂമൂൺ പ്രതിഭാസം ഇന്ന് കാണാം
കൊച്ചി: ഇന്ന് രാത്രി ആകാശം തെളിഞ്ഞു നിൽക്കുകയാണെങ്കിൽ സൂപ്പർമൂൺ ബ്ലൂമൂൺ എന്ന് പ്രതിഭാസം കാണാൻ സാധിക്കും. തിങ്കളാഴ്ച ഇന്ത്യൻ സമയം 11.56നാണ് ഈ പ്രതിഭാസം ആകാശത്ത് തെളിയുക. മൂന്ന് ദിവസത്തോളം സൂപ്പര്‍മൂൺ ആകാശത്തുണ്ടാകും. നാസ കണക്കുകൂട്ടുന്നത് പ്രകാരം പൂർണചന്ദ്രനാണ് സൂപ്പർമൂൺ. പ്രത്യേകത എന്തെന്നാൽ, ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന സമയത്തെ പൂർണചന്ദ്രനാണിത്. ഒരു ഋതുവിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂമൂൺ എന്നറിയപ്പെടുന്നത്. രണ്ട് പൗർണമികളുള്ള മാസത്തിലെ രണ്ടാം പൗർണമിയെയും ബ്ലൂമൂൺ എന്ന് വിളിക്കാറുണ്ട്. ഇത്തവണ മൂന്നാമത്തെ പൂർണചന്ദ്രനാണ് സൂപ്പർമൂൺ എന്നതിനാലാണ് ‘സൂപ്പർമൂൺ ബ്ലൂമൂൺ’ എന്ന് വിളിക്കുന്നത്.…
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വിട്ടേക്കും
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് രാവിലെ സാസ്കാരിക വകുപ്പ് പുറത്തു വിട്ടേക്കും. വിവരാകാശ നിയമ പ്രകാരം റിപ്പോർട്ടിന്റെ കോപ്പി ആവശ്യപ്പെട്ടവർക്ക് റിപ്പോർട്ട് ആദ്യം നൽകണമെന്ന നിർദ്ദേശമാണ് മന്ത്രി സജി ചെറിയാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത് തടസമാകില്ലെന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. റിപ്പോർട്ട് പുറത്തു വിടുന്നത് കോടതി തടഞ്ഞിട്ടില്ല. നടി രഞ്ജിനി നൽകിയ ഹർജി തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുക. കമ്മിറ്റിക്ക് മുന്നിൽ താനടക്കം മൊഴി നൽകിയപ്പോൾ ഹേമ കമ്മിറ്റി സ്വകാര്യത ഉറപ്പു…
Read Moreവരും ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും;
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read Moreഇനി ഓണനാളുകൾ; പൊന്നിൻ ചിങ്ങം വന്നെത്തി
കൊച്ചി: പഞ്ഞ മാസത്തെ പുറത്താക്കി പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങം കൂടി വന്നെത്തി. ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്. ചിങ്ങം ഒന്ന് എന്ന് കേൾക്കുമ്പോഴേ കർഷക ദിനം എന്ന് തന്നെയാകും ഓരോ മലയാളിയുടെയും മനസിലേക്ക് ആദ്യമെത്തുക. പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകളുമുണ്ട്. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്. ചിങ്ങ മാസം പിറക്കുന്നതോടെ പ്രകൃതിയിലാകമാനം മാറ്റം വരുമെന്നാണ് പഴമക്കാർ പറയാറ്. ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം…
Read More54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു:പൃഥ്വിരാജ് മികച്ച നടൻ അവാർഡുകൾ വാരികൂട്ടി ആടുജീവിതം
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്റെ തേരോട്ടം.9 പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു. ആടുജീവിതം നേടിയ അവാർഡുകൾ മികച്ച നടൻ- പൃഥ്വിരാജ്, മികച്ച സംവിധായകൻ- ബ്ലെസി,മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ് മികച്ച അവലംബിത തിരക്കഥ- ബ്ലെസി, മികച്ച ശബ്‍ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി, മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം,മികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ ആർ ഗോകുല്‍. 54-ാമത്…
Read Moreഅര്‍ജുനെ എവിടെ ? തിരച്ചിൽ ഇന്ന് നിര്‍ണായകം; ‘തിരച്ചിലിന് എത്തിയത് കുടുംബത്തിന്റെ വേദന മനസിലാക്കി’ ഈശ്വര്‍ മാല്‍പെയും
ഷിരൂർ: അർജുനായി ഇന്നത്തെ തിരച്ചിലില്‍ പ്രതീക്ഷയെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. അര്‍ജുന്റെ വാഹനത്തിന്റെ ജാക്കിയാണ് ഇന്നലെ കണ്ടെത്തിയത്. റോഡില്‍ നിന്ന് 100 അടി ദൂരെ നിന്നാണ് ജാക്കി ലഭിച്ചത്. 40 അടി താഴ്ചയിലായിരുന്നു ജാക്കി ഉണ്ടായിരുന്നത്. ലോറിയുണ്ടെങ്കില്‍ ഇന്ന് തന്നെ കണ്ടെത്താന്‍ സാധിക്കും. തിരച്ചിലിന് എത്തിയത് കുടുംബത്തിന്റെ വേദന മനസിലാക്കിയാണെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. പുഴയിലെ തിരച്ചില്‍ 10 മണിയോടെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരച്ചില്‍ പ്രധാനമായും രണ്ടിടങ്ങളില്‍ അര്‍ജുനായി പുഴയില്‍ രണ്ടിടങ്ങളില്‍ തിരച്ചില്‍. നേവിയുടെ സോണാര്‍ പരിശോധനയില്‍ കണ്ടെത്തിയ…
Read Moreവയനാട് ദുരന്തബാധിതര്‍ക്ക് വാടക നിശ്ചയിച്ച് സർക്കാർ
വയനാട് ദുരന്തബാധിതര്‍ക്ക് വാടക വീടുകളിലേക്ക് മാറാനുള്ള വാടക നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്ക് വാടക തുക കിട്ടില്ല. സ്വകാര്യ വ്യക്തികള്‍ സൗജന്യമായി വിട്ട് കൊടുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പ് വഴി താമസ സൗകര്യം കിട്ടുന്നവര്‍ക്കും വാടക തുക ലഭിക്കില്ല. ഭാഗിക സ്‌പോണ്‍സര്‍ഷിപ്പ് കിട്ടുന്നവര്‍ക്ക് സഹായം ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 20 നുള്ളില്‍ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റുമെന്നാണ് കണക്കുകൂട്ടല്‍.…
Read Moreകേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത:എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 12 ജില്ലകളിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടും, കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. കേരളത്തിൽ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതും, റായലസീമ…
Read Moreമുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ, പ്രാദേശികഘടകം ആഘാതം കൂട്ടി; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
കല്‍പ്പറ്റ: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിടയാക്കിയത് കനത്ത മഴയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. പ്രാദേശിക ഘടകങ്ങൾ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. 29, 30 തിയ്യതികളിലായി പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് ഉരുള്‍പൊട്ടലുണ്ടായത്. അപകടമേഖയിൽ 2018 മുതൽ ചെറുതും വലുതുമായി ഉരുൾപൊട്ടലുകളുണ്ടായി. മുണ്ടക്കൈ ഉരുൾപൊട്ടലിൽ എഴ് കി.മീ ദൂരത്തോളം അവശിഷ്ടങ്ങൾ ഒഴുകി. കൂറ്റൻ പാറക്കഷ്ണങ്ങളും മണ്ണും ചെളിയും വേഗത്തിൽ ഒഴുകിയെത്തി. അപകടമേഖലയുടെ മലയോരമേഖലകൾ അതീവ ഉരുൾപൊട്ടൽ സാധ്യതാ പട്ടികയിലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.…
Read More