14 തീരദേശ ജില്ലകളിലായി ‘സാഗർ കവാച്ച്’ ഡ്രിൽ നടന്നു; പങ്കെടുത്തത് 10,000 ത്തോളം പോലീസുകാരും സൈനികരും

checking police

ചെന്നൈ: തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിൽ ‘സാഗർ കവാച്ച്’ എന്ന പേരിൽ സുരക്ഷാ ഡ്രിൽ തുടരുന്നു. 14 തീരദേശ ജില്ലകളിലായി സുരക്ഷാസേനയും പോലീസും ഉൾപ്പെടെ പതിനായിരത്തോളം പേർ ഇതിൽ പങ്കാളികളായി. 2008ലെ മുംബൈ കടലാക്രമണത്തിൽ 175 പേർക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തെ തുടർന്ന് രാജ്യത്തുടനീളം തീരദേശ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി 6 മാസത്തിലൊരിക്കൽ ‘സാഗർ കവാച്ച്’ (കടൽ കവചം) എന്ന പേരിൽ തീരദേശ ജില്ലകളിൽ സുരക്ഷാ ഡ്രിൽ നടത്തുന്നുണ്ട്. സുരക്ഷാസേനയും പൊലീസ് വകുപ്പും സംയുക്തമായി നടത്തുന്ന ഈ അഭ്യാസത്തിലൂടെ തീരദേശ ജില്ലകളിൽ സുരക്ഷ ഉറപ്പാക്കുക എന്നതാണ്…

Read More

സ്‌കൂളില്‍ കടുത്ത ശിക്ഷ പതിവ്; ക്ലാസുകള്‍ അടിച്ച് തകര്‍ത്ത് വിദ്യാര്‍ഥിനികളുടെ പ്രതിഷേധം

ചെറിയ പിഴവുകള്‍ക്ക് പോലും വലിയ ശിക്ഷ നല്‍കുന്നു എന്നാരോപിച്ചാണ് സ്‌കൂള്‍ അധികൃതര്‍ക്കു നേരെ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. മധ്യപ്രദേശിലെ ഭോപാലിലുള്ള സരോജിനി നായിഡു ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് പ്രതിഷേധിച്ചത്. സ്‌കൂളിലെ ജനലുകളും ഫാനുകളും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തുന്നതടക്കമുളള കടുത്ത ശിക്ഷകളാണ് നല്‍കുന്നതെന്നാണ് വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നത്. ക്ലാസ് മുറികളും സ്‌കൂള്‍ പരിസരവും നിര്‍ബന്ധിച്ച് വൃത്തിയാക്കിക്കുന്നതായും ആരോപണമുണ്ട്. ദൂരത്ത് നിന്നും എത്തുന്നവരാണ് എന്ന പരിഗണന പോലും നല്‍കാതെ താമസിച്ച് എത്തിയാല്‍ ഗേറ്റിന് പുറത്ത് നിര്‍ത്തുകയാണ് പതിവ്. വിദ്യാര്‍ഥികളെ ശിക്ഷിക്കാന്‍ മാത്രം ഒരു വിരമിച്ച…

Read More

നഗരത്തിലെ രണ്ട് സ്കൂളുകളിൽ ആത്മീയ പ്രഭാഷണത്തെച്ചൊല്ലി പ്രതിഷേധം; ഇടപെട്ട് തമിഴ്‌നാട് സർക്കാർ

ചെന്നൈ : സർക്കാർ സ്കൂളുകളിൽ പ്രഭാഷണ പരിപാടികൾ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് വിശദമായ മാർഗനിർദേശം പുറപ്പെടുവിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈ നഗരത്തിലെ രണ്ട് സ്കൂളുകളിൽ നടന്ന ആത്മീയ പ്രഭാഷണത്തെച്ചൊല്ലി പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഇത്തരം സംഭവങ്ങൾ ഇനിയുണ്ടാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി വ്യക്തമാക്കി. ഒരു സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ അശോക് നഗറിലെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും സെയ്ദാപ്പേട്ട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും മഹാവിഷ്ണു എന്നയാൾ നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ്…

Read More

സിനിമയിൽ മാത്രമല്ല സ്ത്രീകൾക്കുനേരേ അതിക്രമം; ഖുശ്ബു

ചെന്നൈ : സിനിമാരംഗത്ത് മാത്രമാണ് സ്ത്രീകൾക്ക് നേരേയുള്ള അതിക്രമം നടക്കുന്നതെന്ന പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഖുശ്ബു. ഐ.ടി. മേഖലയിലും രാഷ്ട്രീയത്തിലും മാധ്യമരംഗത്തും സ്ത്രീകൾക്കു നേരേ അതിക്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, സിനിമാരംഗത്തെമാത്രം പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലാണ് പ്രചാരണം നടത്തുന്നതെന്നും ഖുശ്ബു ആരോപിച്ചു. തമിഴ്‌സിനിമയിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ താരസംഘടനയായ നടികർ സംഘം രൂപവത്കരിച്ച സമിതി എടുത്ത തീരുമാനങ്ങളെ ഖുശ്ബു സ്വാഗതം ചെയ്തു. കുറ്റാരോപിതർക്ക് മുന്നറിയിപ്പു നൽകുമെന്ന സമിതിയുടെ തീരുമാനത്തിൽ തെറ്റില്ല. അതിക്രമം നേരിട്ടവർ മാധ്യമങ്ങളിൽ വെളിപ്പെടുത്തരുതെന്ന…

Read More

വിനായഗ ചതുർത്ഥിക്കും വാരാന്ത്യങ്ങളിലും 2,315 പ്രത്യേക ബസുകൾ സർവീസ് നടത്തും

ചെന്നൈ: സെപ്തംബർ 6 (ശുഭമുഖൂർടം), സെപ്തംബർ 7 (വിനായകർ ചതുർത്ഥി), സെപ്റ്റംബർ 8 (ഞായർ) തീയതികളിൽ ചെന്നൈയിൽ നിന്നും തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വൻതോതിൽ ആളുകൾ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് തമിഴ്‌നാട് സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ പ്രതിദിന ബസുകൾക്ക് പുറമെ പ്രത്യേക ബസുകളും ഓടിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. ഇതനുസരിച്ച് സെപ്തംബർ 6, 7, 8 തീയതികളിൽ കലമ്പാക്കത്ത് നിന്ന് തിരുവണ്ണാമലൈ, ട്രിച്ചി, കുംഭകോണം, മധുര, നെല്ലൈ, നാഗർകോവിൽ, കന്യാകുമാരി, തൂത്തുക്കുടി, കോയമ്പത്തൂർ, സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിലേക്ക് 1,755 ബസുകൾ സർവീസ്…

Read More

തമിഴ് സിനിമയിലെ ലൈംഗികാതിക്രമ ശുദ്ധികലശത്തില്‍ കല്ലുകടിയും; കയ്യടിയും വിമർശനവും ഒരുമിച്ച് നേടി നടികർ സംഘം

മലയാള സിനിമയെ ആകെ പിടിച്ചുലച്ച ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ സ്വാധീനം തമിഴ് ചലച്ചിത്ര മേഖലയിലും. തൊഴിലിടങ്ങളില്‍ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്ക് എതിരെ ശുദ്ധികലശവുമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് തമിഴ് താര സംഘടനയായ നടികർ സംഘം. കുറ്റം ബോധ്യപ്പെട്ടാൽ വിലക്ക് ഉള്‍പ്പെടെ കടുത്ത നടപടികളാണ് ശുപാര്‍ശചെയ്യുന്നത്. ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കാൻ ആഭ്യന്തര പ്രശ്ന പരിഹാര സെൽ (ഐസിസി) ഉൾപ്പടെ രൂപികരിക്കാനാണ് ഇന്ന് ചേർന്ന യോഗം തീരുമാനിച്ചത്. എന്നാല്‍ ചില നിർദേശങ്ങൾ വിചിത്രവുമാണ്. പരാതികൾ നൽകാനായി അംഗങ്ങൾ ആദ്യം നടികർ സംഘം നിയമിക്കുന്ന ഐസിസിയെ സമീപിക്കണം എന്ന തീരുമാനത്തിന്‌…

Read More

ദീപാവലി ആഘോഷത്തിന് നാട്ടിലേക്ക് യാത്ര; സർക്കാർ ബസുകളിലെ സീറ്റുകൾ തീരുന്നു

ചെന്നൈ : ദീപാവലി ആഘോഷത്തോടനുബന്ധിച്ച് സർക്കാർ എക്‌സ്‌പ്രസ് ബസുകളിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, സീറ്റുകൾ അതിവേഗം നിറയുന്നു. എല്ലാ വർഷവും ദീപാവലി, പൊങ്കൽ തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ പേരിൽ പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത് പതിവാണെന്ന് സർക്കാർ റാപ്പിഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതനുസരിച്ച് കഴിഞ്ഞ വർഷവും സംസ്ഥാനത്തുടനീളം പ്രത്യേക ബസുകൾ ഓടിച്ചിരുന്നു. ചെന്നൈയിൽ നിന്ന് മാത്രം 5.66 ലക്ഷം പേർ ബസുകളിൽ മൂന്ന് ദിവസത്തിനുള്ളിൽ യാത്ര ചെയ്തത്. സർക്കാർ ബസുകളിൽ അവധിക്ക് 2 മാസം മുമ്പ് ബുക്ക് ചെയ്യുന്ന…

Read More

ഭക്ഷണം കഴിച്ചതിന് പണം ആവശ്യപ്പെട്ടു; ഹോട്ടൽ ഉടമയെ ചെരുപ്പ് കൊണ്ട് ആക്രമിച്ച പോലീസുകാരന് സസ്പെൻഷൻ

police crime

ചെന്നൈ : കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ച് റസ്‌റ്റോറൻ്റ് ഉടമയെ ഷൂസ് ഊരിമാറ്റി ആക്രമിക്കാൻ ശ്രമിച്ച സ്‌പെഷ്യൽ അസിസ്റ്റൻ്റ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. ധർമപുരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ സ്വകാര്യ ഹോട്ടലീലാണ് സംഭവം. ഇന്നലെ സർക്കാർ ആശുപത്രി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഔട്ട്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എസ്ഐ കാവേരി ഈ ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുടമ ഭക്ഷണത്തിന് പണം നൽകാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ എസ്എസ്ഐ കാവേരി പണം എടുത്ത് മേശപ്പുറത്തെറിഞ്ഞ് ഹോട്ടൽ ഉടമയുമായി വഴക്കിട്ടു. തുടർന്ന് ചെരുപ്പ്…

Read More

സംസ്ഥാനത്ത് മുതൽ മുടക്കുന്നതിനായി കൂടുതൽ സംരംഭങ്ങളുമായി ധാരണാ പത്രം ഒപ്പുവെച്ച് സ്റ്റാലിൻ

ചെന്നൈ : യു.എസ്. സന്ദർശനം നടത്തുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംസ്ഥാനത്ത് മുതൽ മുടക്കുന്നതിനായി കൂടുതൽ സംരംഭങ്ങളുമായി ധാരണാ പത്രം ഒപ്പുവെച്ചു. ഷിക്കാഗോയിലെ മിഷിഗൺ തടാകക്കരയിൽ സൈക്കിൾ സവാരി നടത്തുന്ന സ്റ്റാലിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ഊർജ മാനേജ്‌മെന്റ് രംഗത്തെ പ്രമുഖരായ ഈറ്റണുമായും ഇൻഷുറൻസ് സേവനരംഗത്തെ അഷുറന്റുമായുമാണ് മുഖ്യമന്ത്രി ബുധനാഴ്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഈറ്റൺ 200 കോടി രൂപ ചെലവിൽ ചെന്നൈയിൽ ആർ.ആൻഡ്.ഡി. കേന്ദ്രം സ്ഥാപിക്കും. അഷുറന്റ് ഗ്ലോബൽ കപ്പാസിറ്റി സെന്റർ തുടങ്ങും. നേരത്തേ പ്രമുഖസ്ഥാപനങ്ങളുമായി തമിഴ്‌നാട് 1,400 കോടി…

Read More

സുഹൃത്തുക്കളായ മലയാളി യുവതിയും യുവാവും ചെന്നൈയിൽ തീവണ്ടി തട്ടി മരിച്ചു

ചെന്നൈ : സുഹൃത്തുക്കളായ മലയാളി യുവതിയും യുവാവും ചെന്നൈയിൽ സബർബൻ തീവണ്ടി തട്ടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശുസംരക്ഷണ കേന്ദ്രം ജീവനക്കാരൻ കോഴിക്കോട് തറോൽ അമ്പലക്കോത്ത് ടി. മോഹൻദാസിന്റെ മകൾ ടി. ഐശ്വര്യയും (28) പെരിന്തൽമണ്ണ അങ്ങാടിപ്പുറം രാമപുരത്ത് കിഴക്കേതിൽ സുബൈറിന്റെ മകൻ മുഹമ്മദ് ഷെരീഫുമാണ്(35) മരിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ ചെന്നൈ ഗുഡുവാഞ്ചേരിക്കു സമീപം റെയിൽവേ ട്രാക്കിലൂടെ ഒരുമിച്ച് നടന്നുപോകുമ്പോഴായിരുന്നു അപകടം. ചെന്നൈ ബീച്ച് ഭാഗത്തേക്ക് പോകുകയായിരുന്ന വണ്ടി തട്ടുകയായിരുന്നു. ഷെരീഫ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഐശ്വര്യ ചികിത്സയ്ക്കിടെ മരിച്ചു. ജോലി…

Read More