ബെംഗളൂരു: നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി സുചന സേത് (39) അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഗോവ പോലീസ്. മകന്റെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും താൻ ഉറക്കമെഴുന്നേറ്റപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടുവെന്നുമുള്ള മൊഴിയാണ് സുചന സേത് ചോദ്യം ചെയ്യലിനിടെ ആവർത്തിക്കുന്നത്. സുചന സേതിന്റെ ബാഗിൽനിന്ന് ടിഷ്യൂ പേപ്പറിൽ ഐ ലൈനർ ഉപയോഗിച്ച് എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവുമായുള്ള ബന്ധം തീർത്ത മാനസിക പ്രയാസങ്ങളെയും മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കലഹത്തെയും കുറിച്ച് കുറിപ്പിൽ പറയുന്നുണ്ട്. ചില അവ്യക്ത ഭാഗങ്ങളുള്ള കുറിപ്പിലെ മുഴുവൻ…
Read MoreTag: ACCUSED
സ്വത്ത് തർക്കത്തിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
ബെംഗളൂരു: പെൺമക്കൾക്കുകൂടി സ്വത്ത് ഓഹരി നൽകാനുള്ള തീരുമാനത്തിൽ ക്ഷുഭിതനായ യുവാവ് വയോധികരായ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഹൊസകോട്ടെ സുലിബെലെ ഗ്രാമത്തിൽ രാമകൃഷ്ണപ്പ (70), ഭാര്യ മണിരമക്ക (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ നരസിംഹ മൂർത്തിയെ (40) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഇരുവരെയും കൊലപ്പെടുത്തിയശേഷം മകൻ വീട് പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ഒന്നും സംഭവിക്കാത്ത ഭാവത്തിൽ നാട്ടിൽ കഴിഞ്ഞു. മാതാപിതാക്കളെ പതിവായി ഫോണിൽ ബന്ധപ്പെടാറുള്ള പെൺമക്കൾ ഞായറാഴ്ച വിളിച്ചപ്പോൾ മറുപടി ലഭിച്ചില്ല. തുടർന്ന് ഒരു മകൾ തിങ്കളാഴ്ച വന്നുനോക്കിയപ്പോഴാണ് ഇരുവരും മരിച്ചു…
Read More